Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightദേശീയ പാതകളിലെ...

ദേശീയ പാതകളിലെ യാത്രക്കാർക്കും ഇരുട്ടടി;​ ഏപ്രിൽ ഒന്നുമുതൽ ടോൾ വർധിക്കും

text_fields
bookmark_border
Driving on national highways could become
cancel

ഏപ്രിൽ ഒന്നുമുതൽ ദേശീയപാതകളിലെ യാത്രകൾക്ക്​ ചിലവേറു​ം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌.എച്ച്‌.എ.ഐ) ടോൾ നിരക്ക് അഞ്ച് ശതമാനം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. പ്രതിമാസ പാസ്​, 10 ൽ നിന്ന് 20 രൂപയായി ഉയർത്താനും നീക്കമുണ്ട്​. എൻ‌.എച്ച്‌.എ.ഐ എല്ലാ സാമ്പത്തിക വർഷത്തിലും ടോൾ വർധിപ്പിക്കാറുണ്ട്​. ടോൾ വർധിപ്പിക്കുന്നത് സാധാരണക്കാരുടെ ജീവിതഭാരം വീണ്ടും വർധിപ്പിക്കും.


എല്ലാ സാമ്പത്തിക വർഷത്തിലും ടോൾ ടാക്സ് വർധിപ്പിക്കുന്നത്​ പതിവാണെന്ന്​ എൻ‌എച്ച്‌എ‌ഐ ഗോരഖ്പൂർ മേഖലയിലെ പ്രോജക്ട് ഡയറക്ടർ സി‌.എം. ദ്വിവേദി പറഞ്ഞു. ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്കുകൾ ബാധകമാകും. ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാൻ ഫാസ്​ടാഗ് സംവിധാനം വഴി സാധിച്ചതായാണ്​ വിലയിരുത്തൽ. ഇതുകാരണം ഇന്ധന ഉപഭോഗം വലിയ അളവിൽ കുറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്​. എല്ലാ വാഹനങ്ങളും ദേശീയപാതകളിൽ യാത്ര ചെയ്യാൻ ഫാസ്​ടാഗുകൾ ഉപയോഗിക്കാൻ തുടങ്ങിയാൽ രാജ്യത്ത്​ പ്രതിവർഷം 20,000 കോടി രൂപയുടെ പെട്രോൾ, ഡീസൽ എന്നിവ ലാഭിക്കുമെന്നാണ്​ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറയുന്നത്​.


'ഇലക്ട്രോണിക് ടോൾ ശേഖരിക്കുന്നതിന് ഹൈവേ ഉപയോക്താക്കൾക്ക് ഫാസ്​ ടാഗുകൾ നിർബന്ധമാക്കുന്നത് ടോൾ പ്ലാസയിലെ കാലതാമസം ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത് ഇന്ധനച്ചെലവിൽ പ്രതിവർഷം 20,000 കോടി ലാഭിക്കാൻ സഹായിക്കും' -വാർത്താ ഏജൻസി പിടിഐ ഗഡ്കരിയെ ഉദ്ധരിച്ച് റിപ്പോർട്ട്​ ചെയ്​തു. ഫെബ്രുവരി 16 മുതൽ ദേശീയപാത ടോൾ പ്ലാസകളിൽ എല്ലാ വാഹനങ്ങൾക്കും ഫാസ്​ടാഗുകൾ നിർബന്ധമാക്കിയിരുന്നു. അതിനുശേഷം ടോൾ വരുമാനത്തിലും വളർച്ചയുണ്ടായി. എൻ‌.എച്ച്‌.എ.ഐയുടെ കണക്കനുസരിച്ച് ഫാസ്​ ടാഗ്​ വന്നതിനുശേഷം പ്രതിദിന ടോൾ‌ വരുമാനം 104 കോടി വരെ വർധിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TollNHAIfastag
Next Story