30,000 രൂപ വരെ ഇളവുകളുമായി കാവാസാക്കി; നിഞ്ച, വൾക്കാൻ മോഡലുകൾക്കും വിലക്കിഴിവ്
text_fieldsകുറച്ച് നാളായി കവാസാക്കി അതിെൻറ ചില മോഡലുകൾക്ക് വിവിധ ഒാഫറുകൾ പ്രധ്യാപിച്ചിരുന്നു. ഈ പദ്ധതി വീണ്ടും നീട്ടിയിരിക്കുകയാണ് കമ്പനി. വെർസിസ് 650, വൾക്കാൻ എസ്, ഡബ്ല്യു 800, നിൻജ 1000 എസ്എക്സ് എന്നിവ ഡിസ്കൗണ്ട് മോഡലുകളിൽ ഉൾപ്പെടുന്നു. 20,000 രൂപ മുതൽ 30,000 രൂപ വരെയാണ് വിലക്കിഴിവായി നൽകുന്നത്. ഓഫറുകൾ ജൂണിൽ മുഴുവൻ സാധുവായിരിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾ കാരണം കവാസാക്കി ഡീലർഷിപ്പുകൾക്ക് രാജ്യത്തുടനീളമുള്ള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു. രാജ്യം വീണ്ടും തുറക്കാൻ തുടങ്ങുമ്പോൾ, കാവാസാകിയുടെ ഡീലർഷിപ്പുകൾ ബിസിനസ്സിലേക്ക് മടങ്ങിവരികയാണ്. ഇതോടൊപ്പം ഉപഭോക്താക്കളെ ആകർഷിക്കാനാണ് ഡിസ്കൗണ്ട് സ്കീമുകൾ ആരംഭിച്ചത്. വൾക്കാൻ എസ് ക്രൂസറിന് 20,000 രൂപ കിഴിവിനുള്ള വൗച്ചർ ലഭിക്കും. വെർസിസ് 650, ഡബ്ല്യു 800, നിൻജ 1000 എസ്എക്സ് എന്നിവയ്ക്ക് 30,000 രൂപ കിഴിവും ലഭിക്കും.