Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightതട്ടിപ്പും വഞ്ചനയും,...

തട്ടിപ്പും വഞ്ചനയും, ഡിസൈൻ രാജാവ്​ ദിലീപ്​​ ഛാബ്രിയ അറസ്റ്റിൽ

text_fields
bookmark_border
തട്ടിപ്പും വഞ്ചനയും, ഡിസൈൻ രാജാവ്​ ദിലീപ്​​ ഛാബ്രിയ അറസ്റ്റിൽ
cancel

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വാഹന ഡിസൈനർ ദിലീപ് ഛാബ്രിയ മുംബൈയിൽ അറസ്റ്റിൽ. ഡി.സി എന്ന പേരിൽ അറിയപ്പെടുന്ന മോഡിഫിക്കേഷൻ സെന്‍ററിന്‍റെ സ്​ഥാപകനാണ്​ ദിലീപ്​​ ഛാബ്രിയ. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 420അനുസരിച്ചാണ്​ അദ്ദേഹത്തെ മുംബൈ പൊലീസ്​ പിടികൂടിയത്​. വഞ്ചനയും തട്ടിപ്പുമാണ്​ ഛാബ്രിയക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കേസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ മുംബൈ ക്രൈംബ്രാഞ്ച് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.


ഡി.സിയുടെ സ്വന്തം ഡിസൈനായ അവന്തി സ്​പോർട്​സ്​ കാറിന്‍റെ പേരിൽ കുറഞ്ഞത്​ 40 കോടിയുടെ തട്ടിപ്പ്​ നടന്നതായാണ്​ പൊലീസ്​ പറയുന്നത്​. ഒരേ എഞ്ചിൻ, ചേസിസ് നമ്പരുകളുള്ള ഡിസി അവന്തികളുടെ ഒന്നിലധികം യൂനിറ്റുകൾ ഛബ്രിയ അനധികൃതമായി വിൽക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇങ്ങിനെ കോടികളുടെ നികുതി വെട്ടിപ്പാണ്​ നടന്നത്​.


ഇതുകൂടാതെ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിൽ (എൻ‌ബി‌എഫ്‌സി) നിന്ന് വായ്പയെടുത്ത് സ്വന്തം കമ്പനി രൂപകൽപ്പന ചെയ്ത കാറുകൾ ഛബ്രിയ വാങ്ങിയതായും പിന്നീടിത്​ ഉപഭോക്താക്കൾക്ക് വിൽക്കുന്നതായും പോലീസ് ആരോപിക്കുന്നു. ഇത്തരത്തിൽ 90 കാറുകൾ വിറ്റതായി പൊലീസ്​ സംശയിക്കുന്നുണ്ട്​. കാറുകൾക്കെന്നപേരിൽ നിരവധി വായ്പകൾ എടുക്കുകയും കാർ മൂന്നാം കക്ഷിക്ക് വിൽക്കുകയും ചെയ്തുവെന്നും ദിലീപ്​ ഛാബ്രിയക്കെതിരേ കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileDCDilip ChhabriaDC Avanti
Next Story