Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവിജയ്​ക്ക്​ പിന്നാലെ...

വിജയ്​ക്ക്​ പിന്നാലെ ആഡംബര കാറിന് നികുതിയിളവ്​ തേടി ധനുഷും

text_fields
bookmark_border
വിജയ്​ക്ക്​ പിന്നാലെ ആഡംബര കാറിന് നികുതിയിളവ്​ തേടി ധനുഷും
cancel

ചെന്നൈ: തമിഴ്​ സൂപ്പർതാരം വിജയ്​ ബ്രിട്ടനിൽ നിന്ന്​ ഇറക്കുമതി ചെയ്​ത ആഡംബര കാറിന്​ നികുതിയിളവ്​ തേടിയ സംഭവം വലിയ വിവാദമായി മാറിയിരുന്നു. എന്നാലിപ്പോൾ യുവ സൂപ്പർതാരം ധനുഷാണ്​ ത​െൻറ ആഡംബര കാറിന്​ നികുതിയിളവ് ആവശ്യപ്പെട്ട്​ കോടതിയെ സമീപിച്ചിരിക്കുന്നത്​. 2015ൽ ധനുഷ് സമർപ്പിച്ച ഹരജിയിൽ ഇന്നോ നാളെയോ വിധി പറയും. സമാന കേസുമായി ബന്ധപ്പെട്ട്​ വിജയ്​ക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച ജഡ്ജി എസ്.എം. സുബ്രഹ്മണ്യമാണ് ധനുഷി​െൻറ കേസും പരിഗണിക്കുന്നത്. കേസിൽ ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും വിജയ്​​യോട്​ കോടതി നിർദേശിച്ചിരുന്നു.

കാറി​െൻറ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ കൊമേഴ്ഷ്യൽ ടാക്സ് വിഭാഗത്തി​െൻറ എൻ.ഒ.സി ആവശ്യപ്പെട്ടിരുന്നു. അതോടെയാണ്​ ധനുഷ്​ 2015ൽ കോടതിയെ സമീപിച്ചത്​. എൻ.ഒ.സി ലഭിക്കാൻ കൊമേഴ്ഷ്യൽ ടാക്സ് വിഭാഗം 60.66 ലക്ഷം രൂപ നികുതി അടക്കാനാണ്​ നിർദേശിച്ചത്​.

റിട്ട്​ ഹരജി നൽകിയതിന്​ പിന്നാലെ, രണ്ടാഴ്ചയ്ക്കുള്ളിൽ നികുതി തുകയുടെ 50 ശതമാനം അടക്കാനും ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു. സമയ പരിധി നീട്ടിയതിനെ തുടർന്ന് 30.33 ലക്ഷം രൂപ ധനുഷ് അടച്ചു. ഇതേ തുടർന്ന് വാഹനത്തി​െൻറ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ജസ്റ്റിസ് എം. ദുരൈസ്വാമി ആർ.ടി.ഒക്ക്​ നിർദേശം നൽകുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Vijaytax exemptionDhanush
News Summary - Dhanush seeks entry tax exemption for his imported car
Next Story