Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസീറ്റ്​ബെൽറ്റ്​...

സീറ്റ്​ബെൽറ്റ്​ ഇടാതെയുള്ള പിൻസീറ്റ്​ യാത്ര; പിഴയൊടുക്കാനൊരുങ്ങി ട്രാഫിക്​ പൊലീസ്​

text_fields
bookmark_border
Delhi Police to issue fine for
cancel

ഡൽഹി: സീറ്റ് ബെൽറ്റ് ധരിക്കാത്ത പിൻസീറ്റ്​ യാത്രക്കാരുള്ള വാഹനങ്ങൾക്ക്​ പിഴ ഈടാക്കുമെന്ന്​ വെസ്റ്റ് ഡൽഹി ട്രാഫിക് പോലീസ്. ഇതിനായി ​സ്​പെഷൽ ഡ്രൈവും ആരംഭിച്ചിട്ടുണ്ട്​. റിയർവ്യൂ മിററുകളില്ലാതെ ഇരുചക്ര വാഹനങ്ങൾക്കും ഡ്രൈവിൽ പിടിവീഴും. ജനുവരി 23 വരെ ഡ്രൈവ്​ തുടരും. ഇതിന്‍റെ ഭാഗമായി പിൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 1,000രൂപയാകും പിഴയായി ഈടാക്കുക.


ദേശീയ തലസ്ഥാനത്തിന്‍റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മാത്രമാവും ഡ്രൈവ് നടക്കുന്നത്. നിയമലംഘനം വർധിച്ചാൽ ഇത് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന്​ ഡൽഹി ട്രാഫിക് പോലീസ് അറിയിച്ചു. റിയർവ്യൂ മിററുകളില്ലാത്ത ഇരുചക്രവാഹന യാത്രികർക്കും പോലീസ് പിഴ ചുമത്തും. റിയർവ്യൂ മിററുകളില്ലാത്ത ഇരുചക്രവാഹനങ്ങൾ ഡൽഹിയിലെ ഉപയോക്താക്കൾക്കിടയിൽ വ്യാപകമാണ്​. 1988 ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിനും സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989 നും പിൻ സീറ്റ് ബെൽറ്റ് ധരിക്കാനും ഇരുചക്ര വാഹനങ്ങളിൽ റിയർവ്യൂ മിററുകൾ സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്.


കാറുകളിലെ മിക്ക പിൻസീറ്റുകാരും സീറ്റ് ബെൽറ്റ് ധരിക്കാറില്ലെന്നാണ്​ പൊലീസ്​ വിലയിരുത്തൽ. 'ഡൽഹിയിലെ റോഡുകളിലുടനീളം റിയർവ്യൂ മിറർ ഇല്ലാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. റിയർവ്യൂ മിറർ ഇല്ലാതെ വാഹനം ഓടിക്കുന്നത്​ നിരുത്തരവാദം മാത്രമല്ല അപകടകരവുമാണ്. പിന്നിൽ നിന്ന് വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുമായി കൂട്ടിയിടി ഉണ്ടാകാൻ ഇത്​ കാരണമാകുന്നുണ്ട്​.

കാറുകളിൽ പിൻ സീറ്റ് ബെൽറ്റുകൾ ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകൾ വളരെ കുറവാണ്​'-ഡൽഹിയിലെ വെസ്റ്റേൺ റേഞ്ച് ട്രാഫിക് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ വിജ്ഞാപനത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi policeautomobileseat beltspecial drive
Next Story