Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
harley davidson
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_right'ഞങ്ങൾ വഴിയാധാരം,...

'ഞങ്ങൾ വഴിയാധാരം, നഷ്​ടപരിഹാര തുകയും കുറവ്'; ഹാർലി ഡേവിഡ്​സണെതിരെ ഡീലർമാർ നിയമനടപടിക്ക്​

text_fields
bookmark_border

ഇന്ത്യയിലെ പ്രവർത്തനം നിർത്തിവെച്ചതിന്​ പിന്നാലെ അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ഹാർലി ഡേവിഡ്സണെതിരെ നിയമ നടപടിക്കൊരുങ്ങി ഡീലർമാർ. കമ്പനി തങ്ങളെ വഴിയാധാരമാക്കിയെന്നും നഷ്​ടപരിഹാര പാക്കേജ്​ പ്രതീക്ഷിച്ചതിനേക്കാൾ ഏറെ താഴെയും യുക്​തിരഹിതവുമാണെന്ന്​ ഇവർ പറയുന്നു. രാജ്യത്തെ പ്രവർത്തനം നിർത്താനുള്ള കമ്പനിയുടെ തീരുമാനം പോലും അറിഞ്ഞത്​ മാധ്യമങ്ങളിലൂടെയാണ്​. അതിന്​ മുമ്പ്​ ഇക്കാര്യം ഒൗദ്യോഗികമായി ഡീലർമാരെ അറിയിച്ചില്ല. നഷ്​ടപരിഹാരത്തിനായി നിയമ വഴികൾ തേടുകയാണെന്നും ഇതിനായി എ.ഇസഡ്​.ബി ആൻഡ്​ പാർട്ട്​ണേഴ്​സ്​ എന്ന സ്​ഥാപനത്തെ ചുമതലപ്പെടുത്തിയതായും ഡീലർമാർ അറിയിച്ചു.

'അമേരിക്കൻ ബ്രാൻഡ്​ ഇന്ത്യയിൽ വന്നത്​ മുതൽ ഹാർലി ഡേവിഡ്​സൺ റൈഡർമാർക്കിത്​ വൈകാരിക യാത്രയായിരുന്നു​. ആ യാത്ര ഈ രീതിയിൽ പെട്ടെന്ന് അവസാനിക്കുമെന്ന് ഒരിക്കലും കരുതിയതല്ല. ഇത് ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു' -ന്യൂഡൽഹിയിലെ റെഡ് ഫോർട്ട് ഹാർലി ഡേവിഡ്സൺ ഉടമ ഗൗരവ് ഗുലാത്തി പറഞ്ഞു.

'ഹാർലി ഡേവിഡ്സൺ ഇന്ത്യയിൽനിന്ന് പുറത്തുപോകാൻ തീരുമാനിച്ച വിവരം അറിയുന്നത്​ മാധ്യമ വാർത്തകളിലൂടെയാണ്​. ഇന്ത്യയിലായാലും വിദേശത്തായാലും ബിസിനസുകൾ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞങ്ങൾ ഹാർലി ഡേവിഡ്സൺ എന്ന ബ്രാൻഡിനെ വിശ്വസിച്ചു. ദുഃഖകരമെന്ന്​ പറയട്ടെ, ഇപ്പോൾ ഞങ്ങൾ ഒറ്റപ്പെട്ടതായി തോന്നുന്നു. 10 വർഷത്തിലേറെയായി ഞങ്ങൾ നല്ല വിശ്വാസത്തോടെ പ്രവർത്തിച്ചു. ആ ബ്രാൻഡിനോടുള്ള സ്നേഹം ഞങ്ങളെ അന്ധരാക്കി. പക്ഷെ, ഇപ്പോൾ നിരാശയാണ്​ തോന്നുന്നത്​' -കൊൽക്കത്ത, റാഞ്ചി എന്നിവിടങ്ങളിലെ ഡീലർഷിപ്പുകളുടെ ഉടമയായ ആദർശ് തുൾഷൻ പറഞ്ഞു.


11 വർഷമായി അമേരിക്കൻ ബ്രാൻഡി​െൻറ വളർച്ചക്കായി പ്രവർത്തിച്ചവാരാണ്​ തങ്ങളെന്ന്​ ഡീലർമാർ പറയുന്നു. ഓരോ ഡീലർഷിപ്പും കമ്പനിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്​ ഒരുക്കിയത്​. ഏകദേശം നാല്​ കോടി രൂപ നിക്ഷേപിച്ചാണ്​ അത്യാധുനിക ഷോറൂമുകൾ സ്​ഥാപിച്ചത്​. മികച്ച ഉപകരണങ്ങളും ജീവനക്കാരെയും ഒരുക്കി ലോകോത്തര സേവനങ്ങൾ നൽകാൻ ഒരു കോടിയിലധികം രൂപയും നിക്ഷേപിച്ചു. എന്നാൽ, കമ്പനി ഇന്ത്യ വിട്ട​േതാടെ ഓരോ ഡീലറുടെയും ഭാവി അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഹാർലി ഡേവിഡ്‌സണിന് ഇന്ത്യയിലുടനീളം 33 ഡീലർഷിപ്പുകളാണുണ്ടായിരുന്നത്​.

ഹാർലി ഡേവിഡ്​സണി​െൻറ വിൽപ്പന ഹീറോ മോ​േട്ടാർ കോപ്​ ഏറ്റെടുക്കുമെന്നാണ്​ വിവരം. ഇതി​െൻറ ഭാഗമാകാൻ നിലവിലെ ഡീലർമാർ തീരുമാനിക്കുകയാണെങ്കിൽ നഷ്​ടപരിഹാരം ലഭിക്കില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

'നിലവിലെ ഹാർലി ഡേവിഡ്‌സൺ ഉപഭോക്താക്കൾക്കായി ഏതാനും സ്​പെയർ പാർട്ട്​സുകൾ മാത്രമാണ്​ കൈയിലുള്ളത്​. ഞങ്ങൾ എല്ലായ്പ്പോഴും ഉപഭോക്താക്കൾക്കൊപ്പം നിൽക്കാനാണ്​ ശ്രമിച്ചത്​. പക്ഷെ, കമ്പനിയുടെ ഭാഗത്തുനിന്ന്​ യാതൊരു പിന്തുണയും ലഭിച്ചില്ല. ഇന്ത്യയിൽ ഹാർലി ഡേവിഡ്‌സൺ വിൽപ്പനയുടെ 80 ശതമാനവും വഹിച്ചിരുന്ന 'സ്ട്രീറ്റ് 750' പോലും മുന്നറിയിപ്പില്ലാതെയാണ്​ നിർത്തലാക്കിയത്​. അതിനാൽ, ഭാവിയിൽ സ്പെയർ പാർട്​സുകൾക്കായി ഉപഭോക്താക്കൾ പാടുപെടും' -ഇ​ന്ദോറിലെ ടൈഗർ ഹാർലി ഡേവിഡ്‌സൺ ഉടമ മനീഷ് ഗുപ്ത സങ്കടപ്പെടുന്നു.

വർഷങ്ങളായി തുടരുന്ന വിൽപ്പന മുരടിപ്പാണ് അമേരിക്കൻ കമ്പനിയെ ഇന്ത്യ വിടാൻ പ്രേരിപ്പിച്ചത്​. ​ 2010 ജൂലൈയിലാണ്​ ആദ്യ ഹാർലി ഡീലർഷിപ്പ് ഇന്ത്യയിൽ സ്​ഥാപിക്കുന്നത്​. അന്നുമുതൽ രാജ്യത്തെ പ്രീമിയം മോട്ടോർ സൈക്കിൾ വിൽപ്പനക്ക്​ നേതൃത്വം നൽകുന്നത്​ കമ്പനിയാണ്​.


ലോകത്തിലെ വാഹനപ്രേമികളുടെ സ്വപ്​ന വാഹനമായ ഹാർലിയുടെ മടക്കം വലിയ നിരാശയാണ്​ വിപണിയിൽ ഉണ്ടാക്കിയത്​. ഹാർലി പോലൊരു വമ്പ​െൻറ മടക്കത്തിന്​ പിന്നിൽ നിരവധി കാരണങ്ങളാണ്​ വിലയിരുത്തപ്പെടുന്നത്​. മെയ്​ക്​ ഇൻ ഇന്ത്യ സ്ട്രീറ്റ് 750 മോഡലുകൾ ഇറക്കി വിപണി പിടിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടാണ്​​ ഹാർലിയുടെ മടക്കം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഹാർലി ഇന്ത്യയിൽ 2,500ൽ താഴെ യൂനിറ്റുകൾ മാത്രമാണ്​ വിറ്റത്​.

2020 ഏപ്രിൽ-ജൂൺ കാലയളവിൽ 100ഓളം ബൈക്കുകൾ മാത്രമാണ് വിറ്റഴിക്കാനായത്​. ഇതോടെ കമ്പനി ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച അന്താരാഷ്​ട്ര വിപണികളിലൊന്നായി ഇന്ത്യ മാറുകയായിരുന്നു.

അതേസമയം, ഹാർലി ഡേവിഡ്​സണുമായി സഹകരണ കരാർ ഒപ്പുവച്ച്​ ഹീറോ മോ​േട്ടാർ കോപ്​ രംഗത്തുവന്നത്​ പലർക്കും ആശ്വാസം പകർന്നിട്ടുണ്ട്​​. ഹാർലി ഡേവിഡ്‌സണി​െൻറ ഇന്ത്യയിലെ വിൽപ്പനയും വിൽപ്പനാനന്തര സേവനവും ഹീറോ കൈകാര്യം ചെയ്യുമെന്നാണ്​ വിവരം. ഹാർലിയുടെ പേരിൽ പ്രീമിയം ഉൽപ്പന്നങ്ങൾ, ബൈക്കുകൾ എന്നിവ ഹീറോ വികസിപ്പിക്കാനും ധാരണയായിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harley davidsonmotorbikedealership
News Summary - Dealers take legal action against Harley-Davidson
Next Story