വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി
text_fieldsതിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെ എല്ലാ വാഹനരേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി. 1989ലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള വാഹനരേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്.
കോവിഡ് പശ്ചാത്തലത്തില്‍ നേരേത്ത നീട്ടിയ കാലാവധി ഒക്ടോബര്‍ 31ന് അവസാനിക്കുകയായിരുന്നു.
സാരഥി, വാഹന്‍ സോഫ്റ്റ്വെയറുകളില് ആവശ്യമായ മാറ്റം വരുത്താന്‍ നാഷനല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെൻററിനോട് ആവശ്യപ്പെട്ടതായും മന്ത്രി ആൻറണി രാജു അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

