Begin typing your search above and press return to search.
exit_to_app
exit_to_app
Daimler India CV unveils luxury caravan for Kerala Tourism’s ‘Keravan Kerala’
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightരാജകീയ സൗകര്യങ്ങളുമായി ...

രാജകീയ സൗകര്യങ്ങളുമായി കേരളത്തി​െൻറ സ്വന്തം 'കേരവനു'കളെത്തി; ഇനി യാത്രയും താമസവും ഒരുമിച്ച്​

text_fields
bookmark_border

തിരുവനന്തപുരം: യാത്രക്കാർക്ക് ആഡംബര ക്യാമ്പർ അനുഭവം നൽകാനായി 'കേരവൻ കേരള' ടൂറിസം പദ്ധതിയുമായി സർക്കാർ.കോവിഡിനുശേഷമുള്ള യാത്രാ മുൻഗണനകൾ കണക്കിലെടുത്തും, സംസ്ഥാനത്ത് ക്യാമ്പിങ്​ സംസ്​കാരം പ്രോത്സാഹിപ്പിക്കാനുമാണ്​ കാരവൻ ടൂറിസം പദ്ധതി ലക്ഷ്യമിടുന്നത്​. 2 മുതല്‍ 4 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളിക്കാവുന്ന രീതിയില്‍ രണ്ടു തരം കോണ്‍ഫിഗറേഷനില്‍ മികച്ച സുഖവും സുരക്ഷയും ലഭിക്കുന്ന ഇന്‍-ബില്‍റ്റ് സവിശേഷതകളോടുകൂടിയ കാരവനുകളാണ്​ സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്​.


ഭാരത്​ ബെൻസ്​ ട്രക്കുകള്‍, ബസ്സുകള്‍ എന്നിവയുടെ നിര്‍മ്മാതാക്കളായ ഡെയിംലർ ഇന്ത്യ കൊമേഴ്​സ്യൽ വെഹിക്കിൾസ്​ (ഡി.​െഎ.സി.വി), ഓട്ടോബാന്‍ ട്രക്കിങ്​ ഡീലര്‍ഷിപ്‌, ജെ.ബി.സി.എൽ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ്​ പദ്ധതി നടപ്പാക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ ആഡംബര വാഹനമായ റെഡി-ഫോര്‍-റോഡ്‌ ഭാരത്​ ബെൻസ്​ കാരവാന്‍ തിരുവനന്തപുരത്ത്​ നിരത്തിലിറക്കി. പരിപാടിയുടെ ഉത്ഘാടന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് അധ്യക്ഷതവഹിച്ചു. മന്ത്രി ആന്റണി രാജു, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.

photo: P.B.Biju Madhyamam

ഭാരത്​ ബെൻസ്​ 1017

ഭാരത്​ ബെൻസ്​ 1017 ന്‍റെ ഷാസിയില്‍ നിമിച്ച കാരവാന്‍ രണ്ടു വിഭാഗങ്ങളിലായി, 2 മുതല്‍ 4 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ പാകത്തില്‍ ലഭിക്കും. വിശാലമായ ലോഞ്ച് എരിയ, റിക്ലൈനർ സീറ്റുകള്‍, ടിവി തുടങ്ങിയ സൗകര്യങ്ങൾ വാഹനത്തിലുണ്ട്. അടുക്ക ആധുനികമാണ്​. ഫ്രിഡ്​ജ്​, മൈക്രോവേവ്, ഇന്‍ഡക്ഷന്‍ കുക്കര്‍, യാത്രയില്‍ പാത്രങ്ങള്‍ സുരക്ഷിതമായി വയ്ക്കാന്‍ പാകത്തില്‍ പ്രത്യേകമായി തയ്യാര്‍ ചെയ്​ത സ്റ്റോറേജ് ഏരിയ എന്നിവ നൽകിയിട്ടുണ്ട്​. പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്​ത കാരവാനിന്‍റെ കിടപ്പു മുറിയില്‍ ഇഷ്​ടാനുസരണം രൂമാറ്റം വരുത്താവുന്ന ഇരട്ട ബങ്ക് ബെഡ്ഡുകള്‍, ഷവര്‍ ഉള്ള ബാത്​ റൂം എന്നിവ തയ്യാര്‍ ചെയ്​തിരിക്കുന്നു.

photo: P.B.Biju Madhyamam

ലോകോത്തര നിലവാരത്തിലുള്ള ബി.എസ്​ ആറ്​ സാങ്കേതികത, പാരബോളിക് സസ്പെന്‍ഷന്‍, പരിപാലനം വളരെക്കുറച്ചു മാത്രം ആവശ്യമുള്ള ഇന്ധന സൗഹൃദ എഞ്ചിന്‍ എന്നിവയുള്ള ഭാരത്​ ബെൻസ്​ 1017 സുഖകരവും, സുരക്ഷിതവുമായ യാത്ര വാഗ്​ദാനം ചെയ്യുന്നു. ഡെയിംലർ ഇന്ത്യയുടെ ഓറഗഡത്തിലുള്ള അത്യാധുനിക നിര്‍മ്മാണശാലയിലാണ് ബസ് ഷാസി നിർമിച്ചിരിക്കുന്നത്.

photo: P.B.Biju Madhyamam

'പകര്‍ച്ചവ്യാധി നമ്മുടെ യാത്രകളോടുള്ള മനോഭാവവും, പ്രവണതകളും മാറ്റി മറിച്ചിരിക്കുന്നു. ഇപ്പോള്‍ യാത്രക്കാര്‍ പുതു തലമുറ സ്മാര്‍ട്ട് സോലൂഷനുകള്‍ പ്രതീക്ഷിക്കുന്നു. ഭാരത്​ ബെൻസ്​ ഷാസി ഇതിന്​ പൂർണമായും അനുയോജ്യമാണ്. 'കേരവൻ കേരള' സമ്പൂർണ ആഡംബരത്തിന്‍റെയും സമാനതകളില്ലാത്ത സുരക്ഷയുടേയും മകുടോദാഹരണമാണ്. വിനോദസഞ്ചാര മേഖലയുടെ ക്രമാനുഗതമായ പുനരുജ്ജീവനത്തിന് സാക്ഷിയാകുന്നതിലും, പുതിയ നിക്ഷേപ-സൗഹൃദ വിനോദ സഞ്ചാര നയത്തെ സ്വാഗതം ചെയ്യുന്നതിലും ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്'-ഡെയിംലർ ഇന്ത്യ കൊമേഴ്​സ്യൽ വെഹിക്കിൾസ്​ വൈസ് പ്രസിഡൻറ്​ രാജാറാം കൃഷ്ണമൂര്‍ത്തി പറഞ്ഞു.

photo: P.B.Biju Madhyamam


photo: P.B.Biju Madhyamam


Show Full Article
TAGS:Keravan Kerala Kerala Tourism caravan luxury 
News Summary - Daimler India CV unveils luxury caravan for Kerala Tourism’s ‘Keravan Kerala’
Next Story