അന്താരാഷ്ട്ര ബ്രാന്‍റുകളുടെ വ്യാജ സ്പെയർപാർട്സ് വിൽപ്പന നടത്തുന്ന റാക്കറ്റിനെ പിടികൂടി ക്രൈം ബ്രാഞ്ച്
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വ്യാജ സ്പെയർപാർട്സ് റാക്കറ്റിനെ പിടികൂടി ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച്. മുൻനിര ബ്രാന്‍റുകളുടെ പേരിലുള്ള വ്യാജ ഓട്ടോ മൊബൈൽ സ്പെയർപാർട്സുകൾ ഇവരിൽ നിന്ന് പൊലീസ് കണ്ടെത്തി. അന്താരാഷ്ട്ര ബ്രാന്‍റുകളുടെ വ്യാജ സ്പെയർപാർട്സുകൾ വിൽക്കപ്പെടുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ആഗസ്റ്റ് 29ന് ന്യൂഡൽഹിയിലെ കരോൾബാഗിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡിൽ 2 പേരെ പിടികൂടുകയും ഇവരിൽ നിന്ന് 90 ലക്ഷം കണ്ടെടുക്കുകയും ചെയ്തു. ഉപഭോക്തൃ സുരക്ഷക്കും ബ്രാന്‍റുകളുടെ വിശ്വാസ്യതക്കും കളങ്കം വരുത്തുന്നതാണ് റാക്കറ്റിന്‍റെ നടപടി. കോപ്പി റൈറ്റ് ആക്ടിലെ സെക്ഷൻ 63നു കീഴിൽ വരുന്ന എഫ്.ഐ ആർ നമ്പർ 230/2025 പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രാദേശിക ഉൽപ്പാദകരിൽ നിന്ന് വ്യാജ സ്പെയർപാർട്സ് വാങ്ങിയശേഷം പ്രമുഖ ബ്രാന്‍റിന്‍റെ ഹോളോ ഗ്രാമും ലേബലും പാക്കേജിങും ഉപയോഗിച്ച് വിൽക്കുകയായിരുന്നു പ്രതികൾ. ഇത്തരത്തിലുള്ള സുരക്ഷയില്ലാതെ നിർമിക്കുന്ന ബ്രേക്ക് ഷൂ, പാഡുകൾ തുടങ്ങിയവ ഉപഭോക്താക്കൾക്ക് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.
റെയ്ഡിൽ പ്രിന്‍റിങ് മെഷീനുകൾ, ബ്രാന്‍റിംഗം സ്റ്റാമ്പുകൾ, പാക്കേജിങ് മെറ്റീരിയലുകൾ തുടങ്ങിയവ പിടിച്ചെടുത്തു. വ്യാജ ഇൻവോയ്സുകളും ഇവർ തയാറാക്കിയിരുന്നു. റാക്കറ്റിന്‍റെ പ്രവർത്തനം കമ്പനികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി അന്വേഷണ സംഘം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

