വിപണിയിലെ മേധാവിത്വം ഉറപ്പിക്കാൻ ചൈന; ഇലക്ട്രിക് വാഹന ബാറ്ററി സാങ്കേതികവിദ്യയുടെ കയറ്റുമതിയിൽ നിയന്ത്രണം
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ ചൈന, ഇലക്ട്രിക് വാഹനങ്ങളുടെ സുപ്രധാന സാങ്കേതികവിദ്യകളുടെ കയറ്റുമതിയിൽ വൻ നിയന്ത്രണം ഏർപ്പെടുത്താൻ പോകുന്നതായി റിപ്പോർട്ട്. ഇലക്ട്രിക് വാഹങ്ങളുടെ ഹൃദയമായ ബാറ്ററികളുടെ കയറ്റുമതിയാണ് ചൈനീസ് സർക്കാർ നിയന്ത്രിക്കാൻ പോകുന്നത്. ഇത് ചെറിയ ഇലക്ട്രിക് വാഹനനിർമാതാക്കളെ കാര്യാമായ രീതിയിൽ ബാധിക്കും. ആഗോള ഇലക്ട്രിക് വാഹന വ്യവസായരംഗത്ത് തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനാണ് രാജ്യം ഇത്തരമൊരു ത്വീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.
ബാറ്ററി നിർമാണത്തിനും ബാറ്ററികളിൽ ആവിശ്യമായ പ്രധാന ധാതുക്കളിലൊന്നായ 'ലിഥിയം' ഉത്പാദിപ്പിക്കുന്നതിനും ആവിശ്യമായ സാങ്കേതികവിദ്യകൾ കയറ്റുമതി ചെയ്യുന്നതിലും രാജ്യം നിയന്ത്രണം ഏർപ്പെടുത്തും. ഇതുമൂലം വ്യാപാരം, നിക്ഷേപം, സഹകരണം തുടങ്ങിയവയിലൂടെ ബാറ്ററി സാങ്കേതികവിദ്യ ചൈനീസ് അതിർത്തി കടക്കാൻ പ്രത്യേക ലൈസൻസ് വേണ്ടി വരും. അതിനാൽ സാങ്കേതികവിദ്യകൾ സ്വന്തമായുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വരെ വിദേശ രാജ്യങ്ങളുമായി സഹകരിക്കാൻ കഴിയില്ല എന്നതും നിയന്ത്രണത്തിന്റെ മറ്റൊരു ഉദ്ദേശമാണ്.
ഇലക്ട്രോണിക്സ്, ഇലക്ട്രിക് ഉപകരണങ്ങളും വാഹനങ്ങളും നിർമിക്കാൻ ആവശ്യമായ അപൂർവധാതുക്കൾക്ക് (റെയർ എർത്ത് എലമെന്റസ്) കയറ്റുമതിക്ക് ചൈന നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയുടെ പുതിയ നിയന്ത്രണങ്ങൾ.
ലോകത്തിൽ തന്നെ ഇത്തരം അപൂർവധാതുക്കളുടെ വലിയ ശേഖരമുള്ള രാജ്യമാണ് ചൈന. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിലെ ചൈനയുടെ പ്രധാന ആയുധമാണിത്. ബാറ്ററി നിർമാണ സാങ്കേതിക മേഖലയിൽ മറ്റ് രാജ്യങ്ങളെക്കാൾ ഏറെ മുന്നിലാണ് ചൈന. ചൈനീസ് ഇലക്ട്രിക് നിർമാതാക്കളായ ബി.വൈ.ഡി രാജ്യത്തും വിദേശത്തുമായി വലിയ നേട്ടമാണ് ഇതിനോടകം നേടിയത്. ചൈനയിൽ ഇത് ഇലോൺ മസ്കിന്റെ ടെസ്‌ലക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അപൂർവധാതുക്കളുടെ ലഭ്യത അധികമായതിനാൽ കുറഞ്ഞ ചെലവിൽ ശക്തിയേറിയ ബാറ്ററികൾ നിർമ്മിക്കാൻ ചൈനക്ക് സാധിക്കും. അതിനാൽ തന്നെ ചൈനീസ് ബാറ്ററികളെയാണ് മറ്റ് ചെറിയ വാഹന നിർമാതാക്കൾ ആശ്രയിക്കുന്നത്. പുതിയ കയറ്റുമതി നിയന്ത്രണം നിലവിൽ വരുന്നതോടെ ഇലക്ട്രിക് വാഹനരംഗത്ത് പ്രതിസന്ധി വർധിക്കുമെന്നത് തീർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

