ഇരുചക്രവാഹനങ്ങളിലെ കുട്ടികളുടെ യാത്ര: ഇളവിന് കേന്ദ്രത്തെ സമീപിക്കും
text_fieldsതിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുന്നതിന് ഇളവ് തേടി കേരളം കേന്ദ്രത്തെ സമീപിക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.
ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാറിന് പരിമിത അധികാരം മാത്രമാണുള്ളതെന്ന് യോഗം വിലയിരുത്തി. ഇളവ് നല്കാന് കേന്ദ്രത്തിന് മാത്രമേ കഴിയുകയുള്ളൂ. രണ്ടുപേര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രമാണ് ഇരുചക്രവാഹനങ്ങള്ക്കുള്ളത്.
കൂടുതല്‍പേരെ കൊണ്ടുപോയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകും. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് മാത്രമായി ഇളവ് പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് ഗതാഗതവകുപ്പിന് ലഭിച്ച നിയമോപദേശം. എ.ഐ കാമറ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കുട്ടികളുടെ ഇരുചക്രയാത്ര വിഷയം വീണ്ടും സജീവമായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

