Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകു​ട്ടി​ക്ക​ളി​യ​ല്ല!...

കു​ട്ടി​ക്ക​ളി​യ​ല്ല! കാ​റി​ലെ ചൈ​ൽ​ഡ് ലോ​ക്ക്

text_fields
bookmark_border
കു​ട്ടി​ക്ക​ളി​യ​ല്ല! കാ​റി​ലെ ചൈ​ൽ​ഡ് ലോ​ക്ക്
cancel

കാ​റി​ന്റെ പി​ൻ​സീ​റ്റി​ൽ വി​കൃ​തി​ക​ളാ​യ കു​ട്ടി​പ്പ​ട്ടാ​ള​ത്തെ ഇ​രു​ത്തി ദൂ​ര​യാ​ത്ര പോ​കു​മ്പോ​ൾ ഡ്രൈ​വി​ങ്ങി​ൽ ശ്ര​ദ്ധി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ പാ​ടാ​ണ് പി​റ​കി​ൽ എ​പ്പോ​ഴാ​ണ് അ​വ​രു​ടെ ‘ഡോ​ർ തു​റ​ക്ക​ൽ പ്ര​ക​ട​നം’ ന​ട​ക്കു​ക എ​ന്ന് പേ​ടി​ക്കു​ന്ന​ത്! പി​ള്ളേ​രു​ടെ ഈ ​വ​ക അ​ഭ്യാ​സ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​ൻ ക​മ്പ​നി​ക​ൾ ത​ന്നി​ട്ടു​ള്ള ഒ​രു മാ​ന്ത്രി​ക സ്വി​ച്ചാ​ണ് ‘ചൈ​ൽ​ഡ് സേ​ഫ്റ്റി ലോ​ക്ക്’. ഇ​പ്പോ​ഴ​ത്തെ ടെ​ക്കി ഫീ​ച്ച​ർ ലോ​ഡ​ഡ് വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നും അ​ത്ര എ​ളു​പ്പ​മ​ല്ല ഓ​ടി​ക്കൊ​ണ്ടി​രി​ക്ക​വേ ഡോ​ർ തു​റ​ക്ക​ലെ​ന്ന​ത് ശ​രി​യാ​ണ്. ഇ​തേ​ക്കു​റി​ച്ച് അ​റി​യാ​ത്ത​വ​ർ​ക്ക് തു​ട​ർ​ന്ന് വാ​യി​ക്കാം.

എ​ന്താ​ണ് ചൈ​ൽ​ഡ് ലോ​ക്ക്?

ഈ ​ലോ​ക്ക് ഓ​ൺ ചെ​യ്തു ക​ഴി​ഞ്ഞാ​ൽ കാ​റി​ന്റെ പി​ൻ​സീ​റ്റി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് എ​ത്ര വ​ലി​ച്ചാ​ലും അ​ക​ത്തു​നി​ന്ന് ഡോ​ർ തു​റ​ക്കാ​ൻ ക​ഴി​യി​ല്ല. ഡോ​ർ തു​റ​ക്ക​ണ​മെ​ങ്കി​ൽ പു​റ​ത്തു​നി​ൽ​ക്കു​ന്ന ആ​രെ​ങ്കി​ലും വ​ന്ന് ഹാ​ൻ​ഡി​ൽ വ​ലി​ച്ചു​ത​ന്നെ തു​റ​ക്ക​ണം. പി​ൻ​വ​ശ​ത്തെ ഡോ​റു​ക​ളി​ലാ​ണ് ഈ ​ലോ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​ൻ​വ​ശ​ത്തെ ഡോ​റു​ക​ളി​ൽ ചൈ​ൽ​ഡ് ലോ​ക്ക് ഉ​ണ്ടാ​കാ​റി​ല്ല.

ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് എ​ങ്ങ​നെ?

പ​ല​രും വി​ചാ​രി​ക്കു​ന്ന​ത് ഡ്രൈ​വ​റു​ടെ അ​രി​കി​ലു​ള്ള സെ​ൻ​ട്ര​ൽ ലോ​ക്കി​ങ് സ്വി​ച്ച് അ​ട​ച്ചാ​ൽ കു​ട്ടി​ക​ൾ ഡോ​ർ തു​റ​ക്കി​ല്ലെ​ന്നാ​ണ്. എ​ന്നാ​ൽ ഓ​ർ​ക്കു​ക, സെ​ൻ​ട്ര​ൽ ലോ​ക്ക് ഇ​ട്ടി​രു​ന്നാ​ലും അ​പൂ​ർ​വം ചി​ല വ​ണ്ടി​ക​ളി​ൽ ഡോ​ർ ഹാ​ൻ​ഡി​ൽ ര​ണ്ടു​ത​വ​ണ വ​ലി​ച്ചാ​ൽ ലോ​ക്ക് ത​നി​യെ തു​റ​ക്കും.

എ​വി​ടെ​യാ​ണി​ത്?

കാ​റി​ന്റെ പി​ൻ​വ​ശ​ത്തെ ഡോ​റി​ന്റെ ഉ​ൾ​വ​ശ​ത്തെ അ​രി​കി​ൽ (ആ​ളു​ക​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്തെ മെ​റ്റ​ൽ പാ​ന​ലി​ൽ), ലോ​ക്ക് ചെ​യ്യു​ന്ന മെ​ക്കാ​നി​സ​ത്തി​ന് തൊ​ട്ടു​താ​ഴെ​യോ അ​ടു​ത്തോ ആ​യി ഒ​രു കു​ട്ടി​യു​ടെ പ​ട​മോ ‘Child Lock’ എ​ന്നോ എ​ഴു​തി​യി​ട്ടു​ണ്ടാ​കും. ര​ണ്ട് പി​ൻ ഡോ​റു​ക​ളി​ലും ഇ​ത് പ്ര​ത്യേ​കം പ്ര​ത്യേ​കം ഓ​ൺ ചെ​യ്യേ​ണ്ട​തു​ണ്ട്.

എ​ന്തു​കൊ​ണ്ട് മു​ൻ​വ​ശ​ത്തെ ഡോ​റു​ക​ളി​ൽ ഇ​തി​ല്ല?

കാ​റി​ന്റെ മു​ൻ​വ​ശ​ത്തെ ഡോ​റു​ക​ളി​ൽ ചൈ​ൽ​ഡ് ലോ​ക്ക് ന​ൽ​കാ​ത്ത​തി​ന് പി​ന്നി​ൽ കൃ​ത്യ​മാ​യ സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളു​ണ്ട്: മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ നി​യ​മ​പ്ര​കാ​രം ചെ​റി​യ കു​ട്ടി​ക​ളെ പി​ൻ​സീ​റ്റി​ൽ മാ​ത്ര​മേ ഇ​രു​ത്താ​വൂ. മു​ൻ​സീ​റ്റി​ലി​രി​ക്കു​ന്ന മു​തി​ർ​ന്ന​വ​ർ​ക്ക് ഈ ​ലോ​ക്കി​ന്റെ ആ​വ​ശ്യ​മി​ല്ല​ല്ലോ.

എ​ന്തെ​ങ്കി​ലും അ​പ​ക​ടം സം​ഭ​വി​ച്ച് വ​ണ്ടി ലോ​ക്കാ​വു​ക​യോ, തീ​പി​ടി​ക്കു​ക​യോ, വെ​ള്ള​ത്തി​ൽ വീ​ഴു​ക​യോ ചെ​യ്താ​ൽ മു​ൻ​സീ​റ്റി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് പെ​ട്ടെ​ന്ന് അ​ക​ത്തു​നി​ന്ന് ഡോ​ർ തു​റ​ന്ന് പു​റ​ത്തു​ക​ട​ക്കേ​ണ്ട​തു​ണ്ട്. മു​ൻ​വ​ശ​ത്ത് ചൈ​ൽ​ഡ് ലോ​ക്ക് ഉ​ണ്ടാ​യാ​ൽ പ​രി​ഭ്രാ​ന്തി​ക്കി​ട​യി​ൽ അ​ത് വ​ലി​യ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കും.

ഇ​ത് എ​ല്ലാ കാ​റി​ലും ഉ​ണ്ടോ?

ഏ​റ്റ​വും കു​റ​ഞ്ഞ വ​ക​ഭേ​ദ​മാ​യ ‘Base Model’ കാ​റു​ക​ളി​ൽ പോ​ലും ചൈ​ൽ​ഡ് ലോ​ക്ക് ഉ​ണ്ടാ​കും. പ​വ​ർ വി​ൻ​ഡോ​സ്, സെ​ൻ​ട്ര​ൽ ലോ​ക്കി​ങ്, എ​യ​ർ​ബാ​ഗ് തു​ട​ങ്ങി​യ ആ​ഡം​ബ​ര ഫീ​ച്ച​റു​ക​ൾ ബേ​സ് മോ​ഡ​ലു​ക​ളി​ൽ ക​മ്പ​നി​ക​ൾ ഒ​ഴി​വാ​ക്കാ​റു​ണ്ടെ​ങ്കി​ലും, ചൈ​ൽ​ഡ് ലോ​ക്ക് എ​ന്ന​ത് തി​ക​ച്ചും മെ​ക്കാ​നി​ക്ക​ൽ ആ​യ ഒ​രു സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ്. ഇ​തി​ന് പ്ര​ത്യേ​ക വ​യ​റി​ങ്ങോ ഇ​ല​ക്ട്രോ​ണി​ക്സ് ഭാ​ഗ​ങ്ങ​ളോ ആ​വ​ശ്യ​മി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ​യി​ൽ ഇ​റ​ങ്ങു​ന്ന എ​ല്ലാ ചെ​റു​കാ​റു​ക​ളി​ലും ബേ​സ് മോ​ഡ​ലു​ക​ളി​ലും ഈ ​സൗ​ക​ര്യം നി​ർ​ബ​ന്ധ​മാ​യും ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ൽ എ​യ​ർ​ബാ​ഗും എ.​ബി.​എ​സും നി​യ​മ​പ​ര​മാ​യി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന് എ​ത്ര​യോ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് (അ​താ​യ​ത് 1990ക​ളു​ടെ അ​വ​സാ​നം മു​ത​ൽ ത​ന്നെ) ഇ​ന്ത്യ​യി​ലെ ഭൂ​രി​ഭാ​ഗം സാ​ധാ​ര​ണ കാ​റു​ക​ളി​ലും ക​മ്പ​നി​ക​ൾ സ്വ​യം ത​ന്നെ ചൈ​ൽ​ഡ് ലോ​ക്ക് ഒ​രു സ്റ്റാ​ൻ​ഡേ​ർ​ഡ് ഫീ​ച്ച​റാ​യി ന​ൽ​കി​പ്പോ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, പി​ൻ​വ​ശ​ത്ത് പ്ര​ത്യേ​കം ഡോ​റു​ക​ൾ ഇ​ല്ലാ​ത്ത 2-ഡോ​ർ വ​ണ്ടി​ക​ളി​ൽ (ഉ​ദാ​ഹ​ര​ണ​ത്തി​ന് പ​ഴ​യ മ​ഹീ​ന്ദ്ര ഥാ​ർ) ഇ​തി​ന്റെ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഉ​ണ്ടാ​കാ​റി​ല്ല. വ​ണ്ടി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന സ​മ​യ​ത്ത് പി​റ​കി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളോ ആ​ളു​ക​ളോ ശ്ര​ദ്ധി​ക്കാ​തെ കു​ട്ടി​ക​ൾ പെ​ട്ടെ​ന്ന് ഡോ​ർ തു​റ​ന്ന് ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​നും ഇ​ത് സ​ഹാ​യി​ക്കും. കു​ട്ടി​ക​ൾ ഒ​പ്പ​മു​ള്ള​പ്പോ​ൾ പി​ൻ​ഡോ​റി​ലെ ഈ ​ലി​വ​ർ/​സ്വി​ച്ച്, വാ​ഹ​നം സ്റ്റാ​ർ​ട്ട് ചെ​യ്യും മു​മ്പ് ഓ​ൺ ചെ​യ്തി​ടു​ന്ന​ത് ന​ന്നാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hot wheelssafetyChild Lockchild locked in car
News Summary - Child lock in the car
Next Story