Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എസ്​.യു.വി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ..? രാജ്യത്തെ ഏറ്റവും സുരക്ഷിതമായ അഞ്ച് ബജറ്റ്​​ എസ്​.യു.വികൾ ഇവയാണ്​
cancel
camera_alt

Image: autocarindia

Homechevron_rightHot Wheelschevron_rightAuto Newschevron_rightഎസ്​.യു.വി വാങ്ങാൻ...

എസ്​.യു.വി വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ..? രാജ്യത്തെ ഏറ്റവും സുരക്ഷിതമായ അഞ്ച് ബജറ്റ്​​ എസ്​.യു.വികൾ ഇവയാണ്​

text_fields
bookmark_border

ചെറുകാറുകളുടെ അപ്രമാദിത്യമുണ്ടായിരുന്ന ഇന്ത്യൻ റോഡുകളിൽ ഇപ്പോൾ എസ്​.യു.വികളും അവരുടേതായ ഇടം കണ്ടെത്തിത്തുടങ്ങിയിട്ടുണ്ട്​. കോടികൾ വിലമതിക്കുന്ന ആഡംബര എസ്​.യു.വികൾ മാത്രമല്ല, സാധാരണക്കാരന്‍റെ പോക്കറ്റ്​ കാലിയാക്കാത്ത ബജറ്റ്​ എസ്​.യു.വികളും ഇപ്പോൾ കമ്പനികൾ നിരത്തിലിറക്കാൻ തുടങ്ങിയിട്ടുണ്ട്​. ഇതോടെ വലിയ കാറുകൾ എന്ന സ്വപ്​നം 21ാം നൂറ്റാണ്ടിൽ സഫലമാക്കാൻ ഇന്ത്യക്കാർക്ക്​ കഴിയുന്നുണ്ട്​.

മികച്ച സവിശേഷതകളും കണ്ണ്​ തള്ളാത്ത വിലയും മാത്രമല്ല, എസ്​.യു.വി വാങ്ങു​േമ്പാൾ ഇന്ത്യക്കാർ ഇപ്പോൾ പരിഗണിക്കുന്നത്​. സുരക്ഷയും ഇന്നിന്‍റെ ആവശ്യകതകളിലൊന്നാണ്​. സമീപ വർഷങ്ങളിൽ, വാഹന കമ്പനികൾ അവരുടെ കാറുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിന് കണക്കില്ലാതെ വിഭവങ്ങളും പണവും ചെലവഴിക്കുന്നുണ്ട്​. അതിനാൽ തന്നെ, ഇന്ത്യൻ കാറുകൾ ഇപ്പോൾ സുരക്ഷയുടെ കാര്യത്തിൽ ആഗോള നിലവാരം പുലർത്തുന്നുണ്ട്​.

ഗ്ലോബൽ ന്യൂ കാർ അസസ്മെന്‍റ്​ പ്രോഗ്രാം (ജി‌.എൻ.‌സി‌.എ.പി) റേറ്റിങ്ങുള്ള ഇന്ത്യയിലെ അഞ്ച്​ ജനപ്രിയ എസ്‌യുവികൾ.

മഹീന്ദ്ര എക്​സ്.യു.വി 300


2020ലെ ആഗോള എൻ‌.സി.‌എ.പി ക്രാഷ് ടെസ്റ്റിൽ മഹീന്ദ്ര എക്സ്.യു.വി 300ന് അഞ്ച്​ സ്റ്റാർ സുരക്ഷാ റേറ്റിങ്ങാണ്​ ലഭിച്ചത്​.

ടാറ്റാ നെക്​സോൺ


ക്രാഷ്​ ടെസ്റ്റിൽ അഞ്ച്​ സ്റ്റാർ റേറ്റിങ്​ ലഭിച്ച ആദ്യത്തെ മെയ്​ഡ്​ ഇൻ ഇന്ത്യ കാറാണ്​ ടാറ്റാ നെക്​സോൺ.

മഹീന്ദ്ര താർ


2020ലായിരുന്നു താർ ആഗോള എൻ‌.സി.‌എ.പി റേറ്റിങ്ങിൽ നാല്​ സ്റ്റാർ സ്വന്തമാക്കിയത്​. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനമായ താർ, രാജ്യത്ത്​ ചൂടപ്പം പോലെയാണ്​ ഇപ്പോൾ വിറ്റുപോകുന്നത്​.

നിസാൻ മാഗ്നൈറ്റ്​


4-സ്റ്റാർ റേറ്റിങ്ങുമായി നിസ്സാൻ മാഗ്നൈറ്റ് എസ്‌യുവി ഈ വർഷം ആസിയാൻ എൻ‌സി‌എപി ക്രാഷ് ടെസ്റ്റിൽ വിജയിച്ചു.

മാരുതി സുസുക്കി വിറ്റാര ബ്രസ്സ

മാരുതിയുടെ വിറ്റാര ബ്രസ 2020ൽ ഗ്ലോബൽ എൻ.സി.എ.പി ക്രാഷ്​ ടെസ്റ്റിൽ നാല്​ സ്റ്റാർ റേറ്റിങ്​ സ്വന്തമാക്കിയിരുന്നു. രാജ്യത്ത്​ നിലവിൽ ഏറ്റവും സുരക്ഷയുള്ള മാരുതി കാറാണ്​ ബ്രെസ്സ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TataMahindraMaruti SuzukiSUV
News Summary - Check out 5 safest SUVs in India
Next Story