Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകത്തിക്കരിഞ്ഞ മക്​ലാരൻ...

കത്തിക്കരിഞ്ഞ മക്​ലാരൻ ജി.ടിയുടെ ആക്രി വില 1.5കോടി രൂപ; ​ലോകത്തിലെ ഏറ്റവും വിലയുള്ള ലോഹം ഇൗ വാഹനത്തിലേതാണ്​

text_fields
bookmark_border
Charred 2021 McLaren GT up for sale. The pile of scarp
cancel

കത്തിക്കരിഞ്ഞ് വാഹനം വിൽപ്പനക്ക്​ വച്ചവർ ചോദിക്കുന്ന വില കേട്ട്​ അമ്പരക്കുകയാണ്​ ലോകം. 2021 മക്​ലാരൻ ജിടി ആണ്​ കത്തിയെരിഞ്ഞ്​ ചാരമായിട്ടും കെടാതെ ജ്വലിക്കുന്നത്​. യുഎസ് ആസ്ഥാനമായുള്ള ഉപയോഗിച്ച കാർ വിപണന കേന്ദ്രമായ കോപാർട്ടിലാണ്​ മക്​ലാരൻ ജിടി വിൽക്കുന്നത്​. 90 ശതമാനവും കത്തിപ്പോയ വാഹനം തിരിച്ചറിയാനാകാത്ത അവസ്​ഥയിലാണ്​. വലിയൊരു ലോഹകൂമ്പാരമാണ്​ നിലവിൽ ഇൗ ഹൈപ്പർ സ്​പോർട്​സ്​ കാർ. ഒന്നും രണ്ടുമല്ല 212,000 ഡോളർ (ഏകദേശം 1.5 കോടി രൂപ) ആണ്​ വാഹനത്തി​െൻറ വിൽപ്പന മൂല്യം നിശ്​ചയിച്ചിരിക്കുന്നത്​.


അത്​ഭുത ലോഹം അഥവാ കാർബൺ ഫൈബർ

ലോകത്തിലെ ഏറ്റവും വിലയേറിയതും കാഠിന്യമേറിയതും ഭാരം കുറഞ്ഞതുമായ ലോഹമാണ്​ കാർബൺ ഫൈബർ. വിലകൂടിയ വാഹനങ്ങളിൽ ക​ുറഞ്ഞ അളവിൽ കാർബൺ ഫൈബർ ഉപയോഗിക്കാറുണ്ട്​. വാഹന ഭാരം കുറക്കാനും ദൃഡത വർധിപ്പിക്കാനുഇത്​ സഹായിക്കും​. എന്നാൽ മക്​ലാര​െൻറ ജി.ടി യിലെ പ്രധാന നിർമാണ വസ്​തു കാർബൺ ഫൈബറാണ്​. അതുകൊണ്ടുതന്നെ ലോകത്തിലെ​ ഏറ്റവും വിലകൂടിയ വാഹനങ്ങളിലൊന്നും, വേഗത്തിൽ ആക്​സിലറേറ്റ്​ ചെയ്യുന്ന വാഹനവും ഇതാണ്​. പൂജ്യത്തിൽ നിന്ന്​ 100 കി​ലോമീറ്റർ വേഗത കൈവരിക്കാൻ ജി.ടിക്ക്​ 2.5 സെക്കൻഡ്​ മതി.

2021 മക്​ലാരൻ ജി.ടി

നിലവിൽ കത്തിക്കരിഞ്ഞ വാഹനത്തിൽ ഭൂരിഭാഗവും ഉള്ളത്​ ഉരുകിയതും കത്തിനശിച്ചതുമായ കാർബൺ ഫൈബർ അവശിഷ്​ടങ്ങളാണ്​. ഇതുതന്നെയാണ്​ ആക്രിയായിട്ടും വാഹനത്തി​െൻറ ഉയർന്ന വിലക്ക്​ കാരണം. മക്​ലാരൻ ജി.ടി എങ്ങിനെയാണ്​ കത്തിനശിച്ചതെന്ന്​ കോപാർട്ട്​ ഉടമകൾ വെളിപ്പെടുത്തിയിട്ടില്ല. വീടിന് തീപിടിച്ചോമറ്റോ ആകാം കത്തിനശിച്ചതെന്നാണ്​ സൂചന. പിൻ ചക്രങ്ങൾ, റിയർ ഡിഫ്യൂസർ, ടെയിൽ‌പൈപ്പുകൾ എന്നിവ മാത്രമാണ് വാഹനത്തി​െൻറ തിരിച്ചറിയാവുന്ന ഭാഗം. 721 ആർ‌പി‌എമ്മിൽ 612 എച്ച്പി പവറും 5,500 - 6,500 ആർ‌പി‌എമ്മിൽ 630 എൻ‌എം ടോർക്കും ഉൽ‌പാദിപ്പിക്കുന്ന നാല് ലിറ്റർ വി 8 എഞ്ചിനാണ്​ മക്​ലാരന്​ കരുത്തുപകരുന്നത്​.


എഞ്ചിൻ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണചേർത്തിരിക്കുന്നു. റിയർ-വീൽ ഡ്രൈവ് സംവിധാനമാണ് ഇതിലുള്ളത്. ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ച ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുന്ന സ്​ഥാപനമാണ്​ കോപാർട്ട്. പൂർണ്ണമായും തകർച്ചയിലായ 2005 ഫോർഡ് ജിടി കഴിഞ്ഞ മാസം ഇവർ വിൽപ്പനക്ക്​ വച്ചിരുന്നു. വാഹനത്തി​െൻറ തിരിച്ചറിയാവുന്ന ഘടകങ്ങൾ അതിന്റെ രണ്ട് ചക്രങ്ങളും എഞ്ചിനും മാത്രമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:McLaren GTCharred vehiclescarp
Next Story