Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Centre collected lakh crore excise from petrol, diesel in last fiscal
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_right'സംഘടിത കവർച്ച,...

'സംഘടിത കവർച്ച, നിയമപ്രകാരമുള്ള കൊള്ള'; മോദി സർക്കാർ ഇന്ധന നികുതിയിൽ കൈക്കലാക്കിയത്​ 3.35 ലക്ഷം കോടി​

text_fields
bookmark_border

നോട്ട്​ നിരോധനത്തെക്കുറിച്ച്​​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​ പറഞ്ഞത്​ 'സംഘടിത കവർച്ച, നിയമപ്രകാരമുള്ള കൊള്ള'എന്നായിരുന്നു. അതും കടന്ന്​ പൗരന്മാരെ അക്ഷരാർഥത്തിൽ പിടിച്ചുപറിച്ച്​ മുന്നേറുകയാണ്​ കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ഇന്ധന നികുതിയിൽ കൈക്കലാക്കിയ​ത്​ 3.35 ലക്ഷം കോടി​ രൂപയാണ്​. പെട്രോളിയം മന്ത്രാലയം ലോക്​സഭയിൽ നൽകിയ കണക്കുപ്രകാരമാണ്​ ഇത്​. ഇൗ കാലയളവിൽ 88 ശതമാനം നികുതി വർധനവാണ്​ പെട്രോൾ, ഡീസൽ ഇന്ധനങ്ങളിൽ ഉണ്ടായത്​. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 1.78 ലക്ഷം കോടിയാണ്​ ഇപ്പോൾ കുത്തനേ കൂടിയത്​.


പെട്രോളി​െൻറ എക്സൈസ് തീരുവ കഴിഞ്ഞ വർഷം ലിറ്ററിന് 19.98 രൂപയായിരുന്നത്​ ഇപ്പോൾ 32.9 രൂപയായി. ഡീസലിനാക​െട്ട ലിറ്ററിന് 15.83 രൂപയിൽ നിന്ന് 31.8 രൂപയായി നികുതി ഉയർത്തി. രാജ്യാന്തര എണ്ണവിലയിൽ നിന്നുണ്ടാകുന്ന ലാഭം തിരിച്ചുപിടിക്കാനാണ് എക്സൈസ് തീരുവ വർധിപ്പിച്ചതെന്നാണ്​ പെട്രോളിയം മന്ത്രാലയം അവകാശപ്പെടുന്നത്​. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കഴിഞ്ഞ കുറേ വർഷങ്ങ​ളെ അപേക്ഷിച്ച്​ ഏറ്റവും താഴ്ന്ന നിലയിലാണ്​.


ഈ വർഷം ആദ്യം മുതൽ പെട്രോൾ, ഡീസൽ വിലകൾ രാജ്യത്ത്​ അനിയന്ത്രിതമായി വർധിച്ചിരുന്നു. ഇന്ത്യയൊട്ടാകെ ആദ്യമായി ഒരു ലിറ്റർ പെട്രോൾ വില 100 രൂപ കടന്നു. ഡീസൽ വിലയും പല സ്ഥലങ്ങളിലും ലിറ്ററിന്​ 100 രൂപ കടന്നിട്ടുണ്ട്​. ഒരു മാസമായി രാജ്യത്തെ ഇന്ധന വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഇൗ കാലയളവിൽ ക്രൂഡ്​ ഒായിൽ വില കുറഞ്ഞതാണ്​ ഇന്ധനവില കൂടാതിരിക്കാൻ കാരണം. ക്രൂഡ്​ ഒായിൽ വില കുറഞ്ഞെങ്കിലും അതി​െൻറ ഗുണം ഉപഭോക്​താക്കൾക്ക്​ സർക്കാർ നൽകിയിട്ടില്ല. ക്രൂഡ്​ ഒായിൽ വില കുറയു​േമ്പാൾ നികുതി കൂട്ടിയും ക്രൂഡ്​ ഒായിൽ വില കൂടു​േമ്പാൾ വില വർധിപ്പിച്ചും ഇന്ധനക്കൊളള തുടരുകയാണ്​ മോദി സർക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselModi Govpricehike
Next Story