പരീക്ഷ കഴിഞ്ഞ് വാഹനങ്ങളിൽ ആഘോഷം; പ്ലസ് ടു വിദ്യാർഥികൾ പിടിയിൽ
text_fieldsകാളികാവ്: ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞ് വാഹനങ്ങളുമായി ആഘോഷം നടത്തിയ വിദ്യാർഥികൾ പൊലീസ് പിടിയിൽ. രണ്ട് ബൈക്കുകളും ഒരു സ്വിഫ്റ്റ് കാറും ഒരു ജീപ്പും തുറന്ന മറ്റൊരു ജീപ്പും കാളികാവ് പൊലീസ് പിടിച്ചെടുത്തു. പ്ലസ് ടു വിഭാഗത്തിലെ ഏതാനും വിദ്യാർഥികളാണ് ആഘോഷ തിമിർപ്പിനിടെ പിടിയിലായത്.
അപകടകരമായ വിധത്തിൽ വാഹനം ഓടിച്ചതിനും വാഹനം നിയമവിരുദ്ധമായി ആൾട്ടറേഷൻ നടത്തിയതിനുമാണ് നടപടി. വാഹനങ്ങളുടെ രേഖകൾ പരിശോധന നടത്തി മാത്രമേ ഉടമകൾക്ക് വിട്ടുകൊടുക്കുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു. കാളികാവ് അമ്പലക്കുന്ന് മൈതാനിയിയിരുന്നു വാഹനങ്ങളുടെ അഭ്യാസപ്രകടനം നടന്നത്.
പരീക്ഷക്ക് മുമ്പേ സ്കൂളുകളിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. അധ്യാപകർക്കും വിദ്യാർഥികൾക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അതിനാൽ സ്കൂളിൽ ആഘോഷം സംഘടിപ്പിക്കാതെ അമ്പലക്കുന്ന് മൈതാനിയിലേക്ക് വാഹനങ്ങളുമായി വിദ്യാർഥികൾ എത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

