വേഗതയിൽ ബുഗാട്ടിയെ പിന്നിലാക്കി ബി.വൈ.ഡി; റെക്കോഡ് നേട്ടത്തിൽ യാങ്‌വാങ് യു9
text_fieldsബി.വൈ.ഡി യാങ്‌വാങ് യു9
ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർ എന്ന സ്ഥാനം ഇനിമുതൽ ചൈനീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ ബി.വൈ.ഡിക്ക് സ്വന്തം. 2025 സെപ്റ്റംബർ 14ന് ജർമനിയിലെ ഓട്ടോമോട്ടീവ് ടെസ്റ്റിങ് പാപ്പൻബർഗിൽ നടന്ന സ്പീഡ് ടെസ്റ്റിങ്ങിലാണ് ബി.വൈ.ഡി യാങ്‌വാങ് യു9 ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ലോകപ്രശസ്ത സ്പോർട്സ് കാർ നിർമാതാക്കളായ ബുഗാട്ടി ചിറോൺ സൂപ്പർ സ്‌പോർട് 300+ന്റെ റെക്കോർഡ് മറികടക്കാൻ ചൈനീസ് ഇ.വിക്കായി. ബുഗാട്ടിയുടെ 490.4 km/h തകർത്ത് 496.22 km/h എന്ന റെക്കോഡ് സ്പീഡ് നേട്ടത്തിലാണ് യാങ്‌വാങ് യു9 ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.
ആദ്യം U9 ട്രാക്ക്/സ്പെഷ്യൽ എഡിഷൻ എന്ന നാമകരണത്തിലാണ് യാങ്‌വാങ് യു9 അറിയപ്പെട്ടത്. എന്നാൽ ഇപ്പോൾ U9 എക്സ്ട്രീം അല്ലെങ്കിൽ U9X എന്ന ചുരുക്കനാമത്തിൽ ഔദ്യോഗികമായി അറിയപ്പെടുന്നു.
1200V അൾട്രാ-ഹൈ-വോൾട്ടേജ് ഇലക്ട്രികുകളുള്ള ഒരു പവർട്രെയിൻ (800V യുമായി താരതമ്യപ്പെടുത്തുമ്പോൾ), 30C യുടെ ശ്രദ്ധേയമായ ഡിസ്ചാർജ് നിരക്കുള്ള ലിഥിയം അയോൺ ഫോസ്ഫേറ്റ് ബ്ലേഡ് ബാറ്ററിയാണ് യാങ്‌വാങ് യു9ന്റെ കരുത്ത്. 30,000 ആർ.പി.എം വരെ പ്രവർത്തിക്കുന്ന നാല് അൾട്രാ-ഹൈ-സ്പീഡ് മോട്ടോറുകൾ 3,000PS (2,958hp)ൽ കൂടുതൽ പവർ ഉത്പാദിപ്പിക്കുന്നു, ട്രാക്ക്-ലെവൽ സെമി-സ്ലിക്ക് ടയറുകൾ, സർക്യൂട്ട് ഡ്രൈവിംങ്ങിന്റെ വർധിച്ച സമ്മർദ്ദങ്ങളെ നേരിടാൻ നിർദ്ദിഷ്ട ട്യൂണിങ്ങോടുകൂടിയ പരിഷ്കരിച്ച DiSus-X സസ്പെൻഷൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
യാങ്‌വാങ് യു9 എക്സ്ട്രീം ഉപഭോക്താക്കൾക്കായി ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എങ്കിലും ലിമിറ്റഡ് സീരിസിൽ 30 യൂനിറ്റുകൾ മാത്രമാണ് ബി.വൈ.ഡി നിർമിക്കുന്നത്. ഇലക്ട്രിക് കാറുകളിൽ ഏറ്റവും ടോപ് സ്പീഡ് രേഖപെടുത്തിയ റിമക് നെവേരയുടെ (415 km/h) റെക്കോർഡാണ് ബി.വൈ.ഡി തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

