Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബി.എസ്​ ആറ്​ സ്​പീഡ്​...

ബി.എസ്​ ആറ്​ സ്​പീഡ്​ മാസ്​റ്റർ എത്തി; വില കൂടില്ലെന്ന്​ ട്രയംഫ്​​

text_fields
bookmark_border
ബി.എസ്​ ആറ്​ സ്​പീഡ്​ മാസ്​റ്റർ എത്തി; വില കൂടില്ലെന്ന്​ ട്രയംഫ്​​
cancel

ബി‌എസ് സിക്​സിലേക്ക്​ പരിഷ്​കരിച്ച എഞ്ചിനുമായി ട്രയംഫ്​ ഇന്ത്യയുടെ ബോണവില്ലെ സ്പീഡ് മാസ്റ്റർ പുറത്തിറക്കി. 11.34 ലക്ഷമാണ്​ വില. ബി.എസ്​ നാല്​ ബൈക്കിൽ നിന്ന്​ ഒട്ടും വിലവർധനയില്ലെന്ന്​ ​ ട്രയംഫ്​ പറയുന്നു.

ജെറ്റ് ബ്ലാക്ക്, കോബാൾട്ട് ബ്ലൂ നിറങ്ങൾക്ക് 11.34 ലക്ഷവും ഫ്യൂഷൻ വൈറ്റ് വിത്ത് ഫാൻറം ബ്ലാക്ക്, ഹാൻഡ് പെയിൻറ്​ ലൈൻസ് വേരിയൻറ്​ എന്നിവക്ക്​ 11.64 ലക്ഷവുമാണ് വില. 2020 മോഡലിന് നൽകിയിരിക്കുന്ന പുതിയ കളർ ഓപ്ഷനാണ് കോബാൾട്ട് ബ്ലൂ. നിലവിലെ വിലനിർണ്ണയം താൽക്കാലികമാണെന്നും ഭാവിയിൽ വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നുമാണ്​ സൂചന.


ഹാർലി ഡേവിഡ്​സൺ കസ്റ്റം 1200 ആണ്​ സ്പീഡ് മാസ്റ്ററുടെ പ്രധാന എതിരാളി. 1,200 സിസി 'ഹൈ ടോർക്ക്' പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്​ ബൈക്കിന്​. 6,250 ആർ.പി.എമ്മിൽ 78 ബി.എച്ച്.പി കരുത്തും 4,000 ആർപിഎമ്മിൽ 107 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. ആറ്​ സ്പീഡ് ഗിയർബോക്​സാണ്​.

ബിഎസ് നാലിൽ നിന്ന്​ വളരെ കുറഞ്ഞ രീതിയിൽ എഞ്ചിൻ കരുത്ത്​ വർധിച്ചിട്ടുണ്ട്​. എ.ബി.എസ്, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവ ഉൾ​െപ്പടുത്തിയിട്ടുണ്ട്​. മുന്നിൽ ഇരട്ട 310 എം.എം ഡിസ്​കും പിന്നിൽ 255 എം.എം ഡിസ്​കും ലഭിക്കും. 245.5 കിലോഗ്രാം ആണ്​ ഭാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story