Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക്രൂസർ കിങ്​ ബി.എം.ഡബ്ലു ആർ 18 വിപണിയിൽ; വില 18.9 ലക്ഷം
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightക്രൂസർ കിങ്​...

ക്രൂസർ കിങ്​ ബി.എം.ഡബ്ലു ആർ 18 വിപണിയിൽ; വില 18.9 ലക്ഷം

text_fields
bookmark_border

​ക്രൂസർ കിങ്​ ബി.എം.ഡബ്ലു ആർ 18 ഇന്ത്യൻ വിപണിയിൽ. 18.9 ലക്ഷമാണ്​ ഏറ്റവും കുറഞ്ഞ മോഡലി​െൻറ വില. സ്റ്റാൻഡേർഡ്, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ രണ്ട്​ വേരിയൻറുകൾ വാഹനത്തിനുണ്ട്​. ഫസ്റ്റ് എഡിഷനിൽ കൂടുതൽ ക്രോമിയത്തി​െൻറയും ബാഡ്​ജിങുകളുടേയും കോപ്പർഘടകങ്ങളുടേയും കൂട്ടി​ച്ചേർക്കലുകളുണ്ട്​. ഇൗ പതിപ്പിന്​. 21.9 ലക്ഷം രൂപ (രണ്ടും എക്‌സ്‌ഷോറൂം) വില നൽകണം.

ബി.എം.ഡബ്ലു ക്രൂസർ

ബി.എം.ഡബ്ലു സാധാരണനിലയിൽ നിർമിക്കുന്നതിലധികവും സ്​​പോർട്​സ്​, അഡ്വഞ്ചർ, ട്യൂറർ വിഭാഗം ബൈക്കുകളാണ്​.​ അറിയപ്പെടുന്ന ക്രൂ​സർ ബൈക്കുകൾ ബീമറിനില്ല. ഹാർലി ഡേവിഡ്​സനും ഇന്ത്യനും ട്രയംഭും ഹോണ്ടയുമൊക്കെയാണ്​ ലോകത്തിലെ അറിയപ്പെടുന്ന ക്രൂസർ സ്​പെഷ്യലിസ്​റ്റുകൾ. അതുകൊണ്ട്​തന്നെ ബി.എം.ഡബ്ലു ക്രൂ​സർ നിർമിക്കുന്നെന്ന വാർത്ത കൗതുകകരമാണ്​.


എന്നാൽ 1930കളിൽ ആർ 5 എന്ന​ പേരിൽ ഒരു ക്രൂസറിനെ കമ്പനി നിർമിച്ചിരുന്നു. അതെ മാതൃകയിലാണ്​ പുതിയ ആർ 18നേയും ബീമർ വിപണിയിൽ എത്തിച്ചിരിക്കുന്നത്​. കഴിഞ്ഞ ഏപ്രിലിൽതന്നെ ആർ 18 ​െൻറ ബുക്കിങ്ങ്​ ആരംഭിച്ചിരുന്നു. ഒരു ലക്ഷം അടച്ച്​ ബുക്ക്​ ചെയ്​തവർക്ക്​ ബൈക്ക്​ സെപ്​തംബറിൽ തന്നെ ലഭ്യമാക്കുമെന്നാണ്​ ബീമർ വാഗ്​ദാനം ചെയ്​തിരുന്നു. നിലവിൽ എക്​സ്​ക്ലൂസീവ്​ ഷോറൂമുകളിൽ ബൈക്ക്​ എത്തിയിട്ടുണ്ട്​.

എന്താണ് ബി‌.എം‌.ഡബ്ല്യു ആർ‌18?

ആർ18 ​െൻറ ഏറ്റവും വലിയ പ്രത്യേകത അതി​െൻറ എഞ്ചിനാണ്​. 1,802 സി.സി, എയർ-ഓയിൽ കൂൾഡ് എഞ്ചിൻ ബി‌.എം‌.ഡബ്ല്യു ബൈക്ക്​ നിർമാണ വിഭാഗമായ മോട്ടോറൊഡ് നിർമിച്ച ഏറ്റവും വലിയ 'ബോക്​സർ'(പോർഷെയിലൊക്കെ കാണുംപോലെ നീളത്തിന്​ എതിർദിശകളിൽ ക്രമീകരിച്ചിരിക്കുന്ന സിലിണ്ടറുകൾ) എഞ്ചിനാണിത്​. 4,750 ആർപിഎമ്മിൽ 91 എച്ച്പിയും 3,000 ആർപിഎമ്മിൽ 158 എൻ.എം ടോർക്കും ഉദ്​പാദിപ്പിക്കും. ഈ കണക്കുകൾ എഞ്ചി​െൻറ വലുപ്പം കണക്കിലെടുക്കുമ്പോൾ ഉയർന്നതല്ല. ഡ്രൈവ് ഷാഫ്റ്റ്​ പുറത്തുകാണുന്ന വിധം ക്രമീകരിച്ചിരിക്കുന്നതും പ്രത്യേകതയാണ്. ഇത് പഴയ കാലത്തെ ബി.എം‌.ഡബ്ല്യു ക്രൂയിസറുകളോട് സാമ്യമുള്ളതാണ്. 345 കിലോയാണ്​ ഭാരം. റിവേഴ്​സ്​ ഗിയർ നൽകിയിട്ടുണ്ട്​.


മറ്റ്​ പ്രത്യേകതകൾ

വ്യക്തിഗത അഭിരുചിക്കനുസരിച്ച് ബൈക്കി​െൻറ രൂപത്തിൽ മാറ്റം വരുത്താനാനുള്ള സാധ്യതകൾ ബി.എം.ഡബ്ല്യു വാഗ്​ദാനം ചെയ്യുന്നുണ്ട്​. ഇഷ്‌ടാനുസൃതം നിർമിക്കാവുന്ന സീറ്റുകൾ, വിവിധതരം എക്‌സ്‌ഹോസ്റ്റുകൾ, സൈഡ് പാനലുകൾ, ഹാൻഡിൽബാർ എന്നിവ നൽകിയിട്ടുണ്ട്​. സ്റ്റാൻഡേർഡ് വയർ-സ്‌പോക്​ വീലുകൾക്ക് പകരം അലോയികളും 21 ഇഞ്ച് ഫ്രണ്ട് വീലും ഉണ്ട്.സ്റ്റാൻഡേർഡ്, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ബൈക്ക്​ ലഭിക്കുക. ഫസ്റ്റ് എഡിഷന് ക്രോം ഘടകങ്ങൾ അധികമാണ്​. ബ്ലാക്ക്സ്റ്റോം മെറ്റാലിക് പെയിൻറ്​ ഷേഡും ഇതിൽ ലഭിക്കും. ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, കോർണറിംഗ് ഹെഡ്​ലൈറ്റുകൾ എന്നിവയും നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BMWautomobilelaunchedR18R18 cruiser
Next Story