Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്ത്യയിൽ ആദ്യമായി...

ഇന്ത്യയിൽ ആദ്യമായി മാക്​സി സ്​കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി ബി.എം.ഡബ്ല്യു; യാ​ത്രകൾ ഇനി അനായാസമാകും

text_fields
bookmark_border
BMW Motorrad Teases First BMW Maxi-Scooter For India
cancel

ഇന്ത്യയിൽ ആദ്യമായി മാക്​സി സ്​കൂട്ടർ അവതരിപ്പിക്കാനൊരുങ്ങി ബി.എം.ഡബ്ല്യു മോ​േട്ടാറാഡ്​. സ്​കൂട്ടറി​െൻറ ചിത്രവും കമ്പനി ടീസ്​ ചെയ്​തിട്ടുണ്ട്​. എന്നാൽ വാഹനത്തി​െൻറ പേരോ വിലയോ പുറത്തുവിട്ടിട്ടില്ല. ബി‌എം‌ഡബ്ല്യു സി 400 എക്​സ്​, ബി‌എം‌ഡബ്ല്യു സി 400 ജിടി എന്നിവയിൽ ഏതെങ്കിലും ഒന്ന്​ രാജ്യത്ത്​ എത്തുമെന്നാണ്​ കണക്കുകൂട്ടുന്നത്​. രണ്ട്​ വാഹനങ്ങളും ഇൗ വർഷം ആദ്യം പരിഷ്​കരിച്ചിരുന്നു. രണ്ട് സ്‌കൂട്ടറുകളും 350 സിസി എഞ്ചിനുമായാണ്​ വരുന്നത്​. ബിഎംഡബ്ല്യു സി 400 ജിടിക്കാണ്​ ഇന്ത്യയിൽ എത്താനുള്ള കൂടുതൽ സാധ്യതയെന്നാണ്​ വിലയിരുത്തൽ.


ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ 350 സിസി എഞ്ചിന് 2021 ൽ പുതിയ 'ഇ-ഗ്യാസ്' സംവിധാനവും നൽകിയിരുന്നു. അപ്‌ഡേറ്റ് ചെയ്​ത ത്രോട്ടിൽ-ബൈ-വയർ സിസ്റ്റമാണ് 'ഇ-ഗ്യാസ്'. പരിഷ്​കരിച്ച എഞ്ചിൻ മാനേജുമെൻറ്​ സിസ്റ്റവും വാഹനത്തിലുണ്ട്. പുതിയ കാറ്റലിറ്റിക് കൺവെർട്ടറിനൊപ്പം ഓക്സിജൻ സെൻസറും പരിഷ്കരിച്ച സിലിണ്ടർ ഹെഡും എക്സോസ്റ്റ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇത് സ്​കൂട്ടറിനെ യൂറോ വി എമിഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കും. 7,500 ആർ‌പി‌എമ്മിൽ 33.5 ബിഎച്ച്പി കരുത്തും 5,750 ആർ‌പി‌എമ്മിൽ 35 എൻ‌എം ടോർക്കും വാഹനത്തിന്​ ലഭിക്കും. രണ്ട് സ്​കൂട്ടറുകളിലെയും സിവിടി ഗിയർ‌ബോക്​സ്​ അപ്‌ഡേറ്റുചെയ്‌തു.

പുതിയ ക്ലച്ച് സ്പ്രിംഗുകൾ മികച്ച ത്രോട്ടിൽ പ്രതികരണത്തോടൊപ്പം സുഗമമായ പവർ ഡെലിവറിക്കും കാരണമാകും. ബി‌എം‌ഡബ്ല്യു സി 400 ജി‌ടിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളിൽ‌ ഒരു ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺ‌ട്രോൾ (എ‌എസ്‌സി) സിസ്​റ്റവും ഉൾപ്പെടുന്നു. രണ്ട് ബി‌എം‌ഡബ്ല്യു സ്കൂട്ടറുകളുടെയും ടോപ്പ് സ്പീഡ് 139 കിലോമീറ്ററാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BMW MotorradMaxi-Scooter
Next Story