Begin typing your search above and press return to search.
exit_to_app
exit_to_app
BMW C 400 GT to be India’s most powerful scooter, launch on October 12
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്ത്യയിലെ ഏറ്റവും...

ഇന്ത്യയിലെ ഏറ്റവും കരുത്തേറിയ സ്​കൂട്ടർ, ബി.എം.ഡബ്ല്യു സി 400 ജിടി 12ന്​ അവതരിപ്പിക്കും

text_fields
bookmark_border

ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന മാക്​സി സ്​കൂട്ടറി​െൻറ കാര്യത്തിൽ അന്തിമ തീരുമാനമെടുത്ത്​ ബി.എം.ഡബ്ല്യു മോ​േട്ടാറാഡ്​. സി 400 ജിടി മോഡലാവും കമ്പനി രാജ്യത്ത്​ എത്തിക്കുക. ഒക്ടോബർ 12ന്​ വാഹനം വിപണിയിൽ എത്തിക്കാനാണ്​ ബീമറി​െൻറ തീരുമാനം. 10 ലക്ഷം രൂപ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നു. മൊത്തം എൽഇഡി ലൈറ്റുകൾ, കീലെസ് ഇഗ്നിഷൻ, യുഎസ്ബി ചാർജിങ്​, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉള്ള ടിഎഫ്​ടി ഡിസ്പ്ലേ, ട്രാക്ഷൻ കൺട്രോൾ, റൈഡ് മോഡുകൾ എന്നിവ സ്​കൂട്ടറിന് ലഭിക്കും.

സ്​കൂട്ടറി​െൻറ ചിത്രം കമ്പനി നേരത്തേ ടീസ്​ ചെയ്​തിരുന്നു​. എന്നാൽ വാഹനത്തി​െൻറ കൃത്യമായ വില പുറത്തുവിട്ടിട്ടില്ല. സി 400 എക്​സ്​, സി 400 ജിടി എന്നിങ്ങനെ രണ്ട്​ മോഡലുകളാണ്​ മാക്​സി സ്​കൂട്ടർ വിഭാഗത്തിൽ കമ്പനിക്കുള്ളത്​. ഇതിൽ ഏതാണ്​ ഇന്ത്യയിൽ എത്തുക എന്ന കാര്യത്തിൽ അനി​ശ്​ചിതത്വം ഉണ്ടായിരുന്നു. എന്നാൽ സി 400 ജിടി ആകും ഇവിടെയെത്തുക. രണ്ട്​ വാഹനങ്ങളും ഇൗ വർഷം ആദ്യം പരിഷ്​കരിച്ചിരുന്നു. 350 സിസി എഞ്ചിനുമായാണ്​ സി 400 ജിടി വരുന്നത്​. ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ 350 സിസി എഞ്ചിന് 2021 ൽ പുതിയ 'ഇ-ഗ്യാസ്' സംവിധാനവും നൽകിയിരുന്നു. അപ്‌ഡേറ്റ് ചെയ്​ത ത്രോട്ടിൽ-ബൈ-വയർ സിസ്റ്റമാണ് 'ഇ-ഗ്യാസ്'. പരിഷ്​കരിച്ച എഞ്ചിൻ മാനേജുമെൻറ്​ സിസ്റ്റവും വാഹനത്തിലുണ്ട്.


പുതിയ കാറ്റലിറ്റിക് കൺവെർട്ടറിനൊപ്പം ഓക്സിജൻ സെൻസറും പരിഷ്കരിച്ച സിലിണ്ടർ ഹെഡും എക്സോസ്റ്റ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇത് സ്​കൂട്ടറിനെ യൂറോ വി എമിഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കും. 7,500 ആർ‌പി‌എമ്മിൽ 33.5 ബിഎച്ച്പി കരുത്തും 5,750 ആർ‌പി‌എമ്മിൽ 35 എൻ‌എം ടോർക്കും വാഹനത്തിന്​ ലഭിക്കും. രണ്ട് സ്​കൂട്ടറുകളിലെയും സിവിടി ഗിയർ‌ബോക്​സ്​ അപ്‌ഡേറ്റുചെയ്‌തു. പുതിയ ക്ലച്ച് സ്പ്രിംഗുകൾ മികച്ച ത്രോട്ടിൽ പ്രതികരണത്തോടൊപ്പം സുഗമമായ പവർ ഡെലിവറിക്കും കാരണമാകും.

ബി‌എം‌ഡബ്ല്യു സി 400 ജി‌ടിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളിൽ‌ ഒരു ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺ‌ട്രോൾ (എ‌എസ്‌സി) സിസ്​റ്റവും ഉൾപ്പെടുന്നു. രണ്ട് ബി‌എം‌ഡബ്ല്യു സ്കൂട്ടറുകളുടെയും ടോപ്പ് സ്പീഡ് 139 കിലോമീറ്ററാണ്​. ഒരു 350 സി.സി ബൈക്കിന്​ 10 ലക്ഷം രൂപക്കടുത്ത്​ വിലവരിക എന്നത്​ ഇന്ത്യയെ സംബന്ധിച്ച്​ ആത്മഹത്യാപരമാണ്​. വിലയിൽ വിട്ടുവീഴ്​ച്ച ചെയ്​തില്ലെങ്കിൽ മാക്​സി സ്​കൂട്ടർ സ്വപ്​നങ്ങൾ ബീമർ പലതായി മടക്കി പോക്കറ്റിൽ ഇടേണ്ടിവരും.

Show Full Article
TAGS:BMW scooter powerful launching 
News Summary - BMW C 400 GT to be India’s most powerful scooter, launch on October 12
Next Story