
ഥാർ ഒന്നാമെൻറ വില 90 ലക്ഷവും കടന്ന് കുതിക്കുന്നു
text_fieldsപുതുതലമുറ മഹീന്ദ്ര ഥാറിെൻറ ഒന്നാമത്തെ വാഹനം ലേലം ചെയ്തു നൽകുമെന്ന് കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. സെപ്തംബർ 24 ന് ഇതുസംബന്ധിച്ച ഒാൺലൈൻ ലേലവും ആരംഭിച്ചിരുന്നു. 25 ലക്ഷത്തിലാണ് ലേലം ആരംഭിച്ചത്. നാല് ദിവസം പിന്നിടുേമ്പാൾ ലേലത്തുറ 90 ലക്ഷത്തിലെത്തിയിട്ടുണ്ട്. എറണാകുളം സ്വദേശിയാണ് 90 ലക്ഷം വില പറഞ്ഞിരിക്കുന്നത്.
കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന തിരഞ്ഞെടുത്ത ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് ധനസമാഹരണത്തിനാണ് പുതിയ തലമുറ ഥാറിെൻറ ഒന്നാമത്തെ വാഹനം ലേലം ചെയ്യുന്നത്. ലേലം സെപ്റ്റംബർ 29 വരെ തുടരും. ഒക്ടോബർ രണ്ടിന് വിജയിയെ പ്രഖ്യാപിക്കും. അന്നുതന്നെയായിരിക്കും ഥാറിെൻറ ഒൗദ്യോഗിക വിലവിവരവും പുറത്തുവിടുക.
പുതിയ ഥാർ സ്വന്തമാക്കുന്നയാൾക്ക് നമ്പർ ഒന്ന് എന്ന് സൂചിപ്പിക്കുന്ന പ്രത്യേക ബാഡ്ജിങ്ങോടെയാവും വാഹനം നൽകുക. ഉടമ ഇഷ്ടപ്പെടുന്ന രീതിയിൽ പ്രത്യേക അക്ഷരങ്ങളൊ അക്കങ്ങളൊ വേണമെങ്കിലും ഉൾപ്പെടുത്തും. ഡാഷ് ബോർഡിലെ പ്രത്യേക പ്ലേറ്റിലും നമ്പർ വൺ എന്ന സീരിയൽ നമ്പർ ഉൾപ്പെടുത്തും. പ്രത്യേകമായ ലെതർ സീറ്റുകളും വാഹനത്തിന് നൽകും. ഇന്ത്യയിലെ 33 നഗരങ്ങളിൽ നിന്ന് 5,100 ലേറെ പേർ ിതുവരെ ലേലത്തിൽ പെങ്കടുത്തു.
