Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎൻഫീൽഡിനെ പൂട്ടാൻ...

എൻഫീൽഡിനെ പൂട്ടാൻ ബെനല്ലിയുടെ തുറുപ്പ്​ ഗുലാൻ; 502 സി ക്രൂസർ ഉടനെത്തും

text_fields
bookmark_border
Benelli 502 C to be unveiled on July 8 cruiser bike
cancel

റോയൽ എൻഫീൽഡ്​ ഇൻറർസെപ്​ടർ, കാവാസാക്കി വൾക്കാൻ തുടങ്ങിയ ജനപ്രിയ മോഡലുകളുടെ എതിരാളിയായി പുതിയ ബൈക്ക്​ അവതരിപ്പിച്ച്​ ബെനല്ലി. 502 സി ക്രൂസർ മോഡൽ ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് ബെനെല്ലി അറിയിച്ചു. പുതിയ ക്രൂസറി​െൻറ പ്രീ ബുക്കിങ്​ ജൂലൈ എട്ടിന് ഇന്ത്യയിൽ ആരംഭിക്കും. ഇതോടൊപ്പം മോട്ടോർസൈക്കിളി​െൻറ വിലവിവരവും പുറത്തുവിടും. അഞ്ച്​ ലക്ഷംരൂപയാണ്​ പ്രതീക്ഷിക്കപ്പെടുന്ന വില.


ബെനല്ലിയുടെത​െന്ന ക്യുജെ എസ്ആർവി 500 മോഡലി​െൻറ പുനർനിർമിച്ച പതിപ്പാണ് 502 സി ക്രൂസർ. റോയൽ എൻഫീൽഡ് ഇൻറർസെപ്റ്റർ 650, കാവാസാക്കി വൾക്കാൻ എസ് എന്നിവക്ക്​ തത്തുല്യമായൊരു ബൈക്ക്​ നിലവിൽ ബെനല്ലിക്ക്​ ഇല്ല. ഇൗ വിടവ്​ പരിഹരിക്കുകയും പുതിയ പുറത്തിറക്കലിലൂടെകെമ്പനി ലക്ഷ്യമിടുന്നുണ്ട്​. 502 സി ക്രൂസറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. പുതിയ ബൈക്കിന് ക്യുജെ എസ്ആർവി 500 ന് സമാനമായ 500 സിസി, പാരലൽ ട്വിൻ എഞ്ചിൻ ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. 8500 ആർ‌പി‌എമ്മിൽ 47 ബിഎച്ച്പി കരുത്തും 6000 ആർ‌പി‌എമ്മിൽ 46 എൻ‌എം കരുത്തും ബൈക്ക്​ പുറത്തെടുക്കും.


ട്രാൻസ്​മിഷൻ ഓപ്ഷൻ ആറ്​ സ്പീഡ് യൂനിറ്റാണ്​. 17 ഇഞ്ച് ഫ്രണ്ട് / റിയർ-വീൽ സജ്ജീകരണത്തിലാകും പുതിയ വാഹനം വരിക. എൽഇഡി ലൈറ്റിങും ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഡ്യുവൽ 280 എംഎം പെറ്റൽ ഡിസ്​കുകളാണ്​ മുന്നിലെ ബ്രേക്കിങിന്​ സഹായിക്കുന്നത്​. പിന്നിൽ 240 എംഎം പെറ്റൽ ഡിസ്കുകളും നൽകിയിട്ടുണ്ട്​. സ്റ്റാൻഡേർഡ് ഡ്യുവൽ-ചാനൽ എബിഎസി​െൻറ സുരക്ഷയും വാഹനത്തിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cruiser bikeBenelliBenelli 502 C
Next Story