Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമനേസറിൽ കണ്ടത്​...

മനേസറിൽ കണ്ടത്​ ജിംനിയല്ലേ? ആവേശത്തോടെ ആരാധകർ

text_fields
bookmark_border
മനേസറിൽ കണ്ടത്​ ജിംനിയല്ലേ? ആവേശത്തോടെ ആരാധകർ
cancel

സുസുക്കി ജിംനി സിയേറ, വാഹന പ്രേമികൾ ഇൗ കരുത്തനായി കാത്തിരിപ്പ്​ തുടങ്ങിയിട്ട്​ ഏറെ നാളായി. ചിത്രങ്ങളും വീഡിയോയും കാട്ടി കൊതിപ്പിക്കുന്നതല്ലാതെ എന്നാണ്​ ജിംനി ഇന്ത്യയിലെത്തുക എന്ന്​ ഇനിയും മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. അപ്പോഴാണ് ​മാരുതിയുടെ ഹരിയാനയിലെ മനേസർ പ്ലാൻറിൽ നിന്ന്​ ഒരു ബാച്ച്​ ജിംനികൾ ​പ്രൊഡക്ഷൻ ലൈൻ വിട്ടിറങ്ങുന്ന മനോഹര കാഴ്​ച ആരോ പകർത്തിയത്​.


വരുന്ന ജനുവരിയിൽ വാഹനത്തെ ഇന്ത്യയിൽ പ്രദർശിപ്പിക്കുമെന്നാണ്​ ചിലരുടെ വാദം. മറ്റുചിലർ പറയുന്നതാക​െട്ട വിദേശത്തേക്ക്​ കയറ്റുമതി ചെയ്യാനുള്ള ജിംനികളാണ്​ മനേസറിൽ കണ്ടതെന്നാണ്​. ഇൗ വിഷയത്തിൽ തൽക്കാലം മാരുതി വിശദീകരണങ്ങളൊന്നും തന്നിട്ടില്ലാത്തതിനാൽ ഒന്നും വിശ്വസിക്കാനാവില്ലെന്നതാണ്​ വസ്​തുത. ജിംനി വരും എന്ന്​ പ്രതീക്ഷിച്ച്​ കാത്തിരിക്കാനെ നിലവിൽ വകുപ്പുള്ളൂ.


ജിംനി, മഹീന്ദ്രക്ക്​ പോന്ന എതിരാളി

സുസുക്കി ജിംനിയെ നമ്മുക്ക്​ മഹീന്ദ്ര ഥാറി​െൻറ നേരിട്ടുള്ള എതിരാളിയായി കണക്കാക്കാം​. വിദേശ വിപണിയിൽ മൂന്നും അഞ്ചും വാതിലുള്ള ജിംനികൾ ലഭ്യമാണ്​. ഇന്ത്യയിൽ ഏതായാലും അഞ്ച്​ വാതിലുള്ള ജിംനിയാകും വരിക. 3550 മില്ലീമീറ്റർ നീളവും 1645 മില്ലീമീറ്റർ വീതിയും 1730 മില്ലീമീറ്റർ ഉയരവും ഉള്ള വാഹനമാണ്​ ജിംനി. 2250 മില്ലിമീറ്ററാണ് വീൽബേസ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 1.5 ലിറ്റർ നാല് സിലിണ്ടർ കെ 15 ബി മിൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാകും വാഹനത്തിൽ വരിക. 104.7 പിഎസും 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കാം. സിയാസ്, എക്സ് എൽ 6, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ എന്നിവയുൾപ്പെടെ മറ്റ് മാരുതി വാഹനങ്ങളിൽ ഇൗ എഞ്ചിൻ നിലവിലുണ്ട്​. 9 മുതൽ 15 ലക്ഷം വരെ വിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti SuzukiautomobileManesar plantJimny
Next Story