അഴകും ആഡംബരവും കൂട്ടി ചേതക് ഇലക്ട്രിക് സ്കൂട്ടർ
text_fieldsചേതക് ഇലക്ട്രിക് സ്കൂട്ടറിന്‍റെ 2023 പ്രീമിയം പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് ബജാജ് ഓട്ടോ. ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങളുമായാണ് പുതിയ പതിപ്പിന്‍റെ വരവ്. 1.52 ലക്ഷം രൂപ (എക്സ്-ഷോറൂം) ആണ് വില.121933 രൂപ (എക്സ്-ഷോറൂം) ആണ് നിലവിൽ വിപണിയിലുള്ള ചേതക്കിന്‍റെ വില. പഴയ മോഡൽ അതേപടി കമ്പനി നിലനിർത്തിയിട്ടുണ്ട്.
മാറ്റ് കോർസ് ഗ്രേ, മാറ്റ് കരീബിയൻ ബ്ലൂ, സാറ്റിൻ ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് പ്രീമിയം പതിപ്പ് ലഭിക്കുക. വിവിധ നിറങ്ങൾ സപോർട്ട് ചെയ്യുന്ന ഓൾ കളർ എൽ.സി.ഡി കൺസോൾ, പ്രീമിയം ടു ടോൺ സീറ്റ്,
ബോഡി കളർ റിയർ വ്യൂ മിററുകൾ, സാറ്റിൻ ബ്ലാക്ക് ഗ്രാബ് റെയിൽ, മികച്ച പില്യൺ ഫുട്‌റെസ്റ്റ് കാസ്റ്റിങ്ങുകൾ ബ്ലാക്ക്ഡ്-ഔട്ട് ഹെഡ്‌ലാമ്പ് കേസിങ്ങ്, ബ്ലിങ്കറുകൾ, സെൻട്രൽ ട്രിം എന്നിവ വാഹനത്തിന്‍റെ സവിശേഷതകളാണ്.
ഏകദേശം നാലുമണിക്കൂർകൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാവും. പുതിയ മോഡലിന്‍റെ ബുക്കിങ്ങ് ബജാജ് ഓട്ടോ ആരംഭിച്ചിട്ടുണ്ട്. 2023 ഏപ്രിലോടെ വാഹനം ഡെലിവറി ചെയ്യാനാവുമെന്ന് കരുതുന്നതായി കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

