Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightആവശ്യക്കാരില്ല; 'പഴയ'...

ആവശ്യക്കാരില്ല; 'പഴയ' പടക്കുതിരയുടെ ബുക്കിങ്​ നിർത്തിവച്ച്​ ബജാജ്​

text_fields
bookmark_border
ആവശ്യക്കാരില്ല; പഴയ പടക്കുതിരയുടെ ബുക്കിങ്​ നിർത്തിവച്ച്​ ബജാജ്​
cancel

ന്ത്യയിൽ ഒരു പ്രമുഖ വാഹന നിർമാതാവ്​ അവതരിപ്പിക്കുന്ന ആദ്യ വൈദ്യുത സ്​കൂട്ടറായിരുന്നു ചേതക്​. നിരവധി വൈദ്യുത സ്​കൂട്ടറുകളും ബൈക്കുകളും രാജ്യത്ത്​ ഇറങ്ങുന്നുണ്ടെങ്കിലും അതൊക്കെ സ്​റ്റാർട്ടപ്പുകളൊ വിദേശ കമ്പനികളൊ ആണ്​ നിർമിക്കുന്നത്​.

ബജാജ്​ വൈദ്യുത സ്​കൂട്ടർ നിർമിക്കാൻ തീരുമാനിച്ചപ്പൊ എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്ന്​ തങ്ങളുടെ പഴയ പടക്കുതിരയായ ചേതക്കി​െൻറ പേരിടാം എന്നായിരുന്നു. 2020 ജനുവരിയിൽ കമ്പനി സ്​കൂട്ടർ പുറത്തിറക്കുകയും ചെയ്​തു. യൂറോപ്യൻ വാഹനങ്ങളെ വെല്ലുന്ന രൂപസൗകുമാര്യവുമായിട്ടായിരുന്നു ചേതക്കി​െൻറ വരവ്​. ഒറ്റ ചാർജിൽ 85 കിലോമീറ്റർ മൈലേജും കമ്പനി വാഗ്​ദാനം ചെയ്​തിരുന്നു. ആദ്യ വിൽപ്പന കേന്ദ്രങ്ങളായി നി​ശ്​ചയിച്ചിരുന്നത്​ പുനെയും ബംഗളൂരുവുമായിരുന്നു.അടുത്തഘട്ടത്തിൽ കൂടുതൽ നഗരങ്ങളിൽ വിൽപ്പന വ്യാപിപ്പിക്കാം എന്നും തീരുമാനിച്ചിരുന്നു.


മാർച്ചിൽ സ്​കൂട്ടറിന്​ ബുക്കിങ്ങ്​ ആരംഭിച്ചിരുന്നെങ്കിലും കോവിഡി​െൻറ പശ്​ചാത്തലത്തിൽ നിർത്തിവയ്​ക്കുകയായിരുന്നു. ജൂണിൽ ലോക്​ഡൗൺ പിൻവലിച്ചപ്പോൾ വീണ്ടും ബുക്കിങ്​ ആരംഭിച്ചു. പക്ഷെ സെപ്​തംബർ ആയിട്ടും ആവശ്യത്തിന്​ ബുക്കിങ്​ ലഭിക്കാത്തതിനാൽ വീണ്ടും നിർത്തിവയ്​ക്കാൻ നിർബന്ധിതരായിരിക്കുകയാണ്​ ബജാജ്​. നിലവിൽ ചേതക് വെബ്സൈറ്റിൽ ഒരു ഫോം വഴി നമ്മു​ടെ താൽപ്പര്യം രജിസ്റ്റർ ചെയ്യാനുള്ള അവസരമാണ്​ കമ്പനി നൽകുന്നത്​.


ഉൽ‌പാദനം ആരംഭിക്കുന്നതിന്​ മറ്റൊരു തടസവും ബജാജ്​ നേരിടുന്നുണ്ട്​. ചേതക്കി​െൻറ ഭൂരിഭാഗം ഘടകങ്ങളും രാജ്യത്തിനകത്താണ്​ നിർമിക്കുന്നതെങ്കിലും, നിർണായകമായ ചില ഭാഗങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്​. ഇത്​ ലഭിക്കാത്തതും പ്രതിസന്ധിയാണ്​. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ പിരിമുറുക്കം ഘടകങ്ങളുടെ വിതരണത്തെ ബാധിച്ചിട്ടുണ്ട്​.

ഈ സാഹചര്യം നീണ്ടുനിൽക്കുകയാണെങ്കിൽ നിലവിലുള്ള ബുക്കിങുകൾ തന്നെ പൂർത്തീകരിക്കാൻ കമ്പനിക്കാവില്ല. ഇന്ത്യയിലെ മറ്റ് ഇവി നിർമ്മാതാക്കളും സമാനമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്​. അത് ഭാവിയിൽ ഉൽ‌പാദന പരിമിതികളിലേക്ക് നയിച്ചേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilebajaj autoElectric ScooterBajaj Chetakbookings closed
Next Story