Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹുസ്​ക്​വർന 125​െൻറ...

ഹുസ്​ക്​വർന 125​െൻറ നിർമാണം ആരംഭിച്ച്​ ബജാജ്​; ആദ്യ ബാച്ച്​ ഛക്കനിൽ നിന്ന്​

text_fields
bookmark_border
Bajaj Auto starts production of 125 cc Husqvarna bikes
cancel

ബജാജ്​ ഒാ​േട്ടാ ഹുസ്​ക്​വർന 125 സി.സി ബൈക്കുകളുടെ നിർമാണം ആരംഭിച്ചു. വിറ്റ്​പിലിൻ 125, സ്വാത്​പിലിൻ 125, എന്നീ മോഡലുകളാണ്​ പുനെക്ക് സമീപമുള്ള ഛക്കനിലെ പ്ലാൻറിൽ ഉത്​പാദിപ്പിക്കുന്നത്​. യൂറോപ്യൻ വിപണിയിലാവും വാഹനം ഉടൻ വിൽപ്പനക്കെത്തുക. ഇന്ത്യയിൽ വാഹനം അവതരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല. സ്വീഡിഷ് ബൈക്ക് നിർമാതാക്കളാണ്​ ഹുസ്​ക്​വർന. നിലവിൽ ഇന്ത്യക്കായി 250 സിസി മോഡലുകൾ ഇവർ ഇറക്കുന്നുണ്ട്​. ഇതിനെതന്നെ അടിസ്ഥാനമാക്കിയാണ് ചെറിയ ബൈക്കുകൾ വരുന്നത്.


രൂപത്തിൽ വ്യത്യസ്​തമാണെങ്കിലും കെടിഎം 125 ഡ്യൂക്ക് സ്ട്രീറ്റ് ബൈക്കുമായി മെക്കാനിക്കൽ വിശേഷങ്ങൾ ബൈക്ക്​ പങ്കിടും. 125 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്​ ബൈക്കിന്​ കരുത്തുപകരുന്നത്​. 15 ബിഎച്ച്പി കരുത്തും 12 എൻഎം ടോർക്കും എഞ്ചിൻ ഉത്​പാദിപ്പിക്കും. ആറ് സ്പീഡ് ആണ്​ ഗിയർബോക്​സ്​. 125 സിസി ഹുസ്​ക്​വർന മോഡലുകളിലെ പ്രധാന സവിശേഷത ഇവ പൂർണ്ണമായും എൽഇഡി ലൈറ്റുകളാമായാണ്​ വരുന്നതെന്നതാണ്​. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്​റ്റർ, സ്വിങ്​ ആം ഘടിപ്പിച്ച ടയർ ഹഗ്ഗർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​.


നിലവിലുള്ള 250 സിസി ബൈക്കുകളിൽ നിന്ന്​ വ്യത്യസ്​തമായി അലോയ്​ക്ക്​ പകരം ഇവ വയർ-സ്‌പോക്​ വീലുകളും ഉപയോഗിച്ചേക്കാം. അപ്‌സൈഡ്-ഡൗൺ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ പിന്നിൽ മോണോ-ഷോക്ക് സസ്​പെൻഷൻ എന്നിവ വരും. രണ്ട് ചക്രങ്ങളിലും ഡിസ്​ക്​ ബ്രേക്കുകൾ ഉപയോഗിക്കും. സുരക്ഷക്കായി എബി‌എസും നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilebajaj auto125CC BikeHusqvarna
Next Story