Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇനിമുതൽ വാഹനങ്ങൾ...

ഇനിമുതൽ വാഹനങ്ങൾ എഥനോളിലും ഒാടും; ​െഫ്ലക്​സ്​ എഞ്ചിനുകൾ നിർബന്ധമാക്കാനൊരുങ്ങി സർക്കാർ

text_fields
bookmark_border
Automakers must mandatorily build ethanol vehicles: Transport
cancel

ഗതാഗത മേഖലയിലെ പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരം ഹരിത ബദലായി എഥനോളിനെ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്തെ വാഹന നിർമ്മാതാക്കൾ ഫ്ലെക്​സ്​ എഞ്ചിനുകൾകൂടി നിർമിക്കണമെന്ന്​ വ്യവസ്​ഥ ചെയ്യുന്ന ഉത്തരവ്​ ഉടൻ പുറത്തിറക്കുമെന്ന്​ കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്​കരി പറഞ്ഞു. 'ഫ്ലെക്സ് എഞ്ചിൻ ഉപയോഗിച്ചുള്ള വാഹനങ്ങൾ വ്യാപകമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ബ്രസീലിലെ പോലെ, ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ ഫ്ലെക്സ് എഞ്ചിനുകൾകൂടി നിർമാതാക്കൾ ഉത്​പ്പാദിപ്പിക്കണം. സാങ്കേതികവിദ്യ ലഭ്യമായതിനാൽ പുതിയ കുതിപ്പിനുള്ള സമയമാണിത്. ഇന്ത്യൻ ഓട്ടോ വ്യവസായം ബയോ-എഥനോൾ അനുയോജ്യമായ വാഹനങ്ങൾ വേഗത്തിൽ പുറത്തിറക്കാൻ ഞാൻ ആഗ്രഹിക്കുന്നു'-മന്ത്രി പറഞ്ഞു.


ആറ്​ മാസത്തിനകം രാജ്യത്ത്​ എഥനോൾ പമ്പുകളുടെ ശൃംഖല സ്​ഥാപിക്കുമെന്ന്​ നേരത്തേ ഗതാഗത, ഹൈവേ മന്ത്രാലയം പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ എഥനോൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും പിന്നീടായിരിക്കും പമ്പുകൾ സ്​ഥാപിക്കുക. 'ആറ് മാസത്തിനുള്ളിൽ, ഞങ്ങൾ രാജ്യത്ത് എഥനോൾ പമ്പുകളുടെ ശൃംഖല സ്ഥാപിക്കും. എഥനോളി​െൻറ ലഭ്യത ഉറപ്പുവരുത്തുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. പ്രകൃതി വാതക ഇന്ധനങ്ങളോടുള്ള ജനങ്ങളുടെ വിധേയത്വം അവസാനിപ്പിക്കാനാണ്​ ലക്ഷ്യമിടുന്നത്​' -വാഹന നിർമാതാക്കളുടെ കൂട്ടായ്​മയായ സിയാം വാർഷിക കൺവെൻഷനിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്​കരി പറഞ്ഞു. 2022 മുതൽ ഇന്ത്യയിലുടനീളം 10​ ശതമാനം എഥനോൾ ചേർത്ത ഇന്ധനം കൊണ്ടുവരാനും ഇത്​ ഘട്ടംഘട്ടമായി 20 ശതമാനംവരെ വർധിപ്പിക്കാനും കേന്ദ്രത്തിന്​ പദ്ധതിയുണ്ട്​.

എന്താണീ ഫ്ലെക്​സ്​ എഞ്ചിൻ?

ഫ്ലക്​സ്​ എഞ്ചിനുകൾ എന്നത്​ പുതിയൊരു ആശയമല്ല. വിവിധ രാജ്യങ്ങളിൽ ഇപ്പോൾതന്നെ ഇവ ഉപയോഗിക്കുന്നുണ്ട്​. ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ്​ ഫ്ലെക്​സ്​ എഞ്ചിനുകൾ. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ്​ ഇവയിൽ ഉപയോഗിക്കുന്നത്​. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്​. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ്​ പോലുള്ള പരിഷ്​കാരങ്ങളാണ്​ ഇത്​ സാധ്യമാക്കുന്നത്​.

ഫ്ലെക്​സ്​ എഞ്ചിനുകൾ നിർബന്ധമാക്കുമെന്ന സൂചന നൽകിയത്​​ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്​കരിയാണ്​. ഫ്ലെക്​സ്​ എഞ്ചിനുകൾ 100 ശതമാനം പെട്രോൾ അല്ലെങ്കിൽ 100 ​​ശതമാനം എഥനോൾ എന്നിവയിലും പ്രവർത്തിക്കാൻ കഴിവുള്ളവയാണ്. ഇവ ഇതിനകം ബ്രസീൽ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ലഭ്യമാണ്. ഇന്ത്യ നിലവിൽ എഥനോൾ മിശ്രിത പെട്രോളാണ്​ ഉപയോഗിക്കുന്നത്​. 2025 ആകു​േമ്പാഴേക്ക്​ 20 ശതമാനം എഥനോൾ മിശ്രിത പെട്രോൾ ഉത്പാദിപ്പിക്കുകയാണ്​ രാജ്യം ലക്ഷ്യമിടുന്നത്​.

പ്രതീക്ഷകൾ നിരവധി

ഒരുപാട്​ പ്രതീക്ഷകളുമായാണ്​ കേന്ദ്രം എഥനോൾ മിശ്രിത പെട്രോളും ഫ്ലെക്​സ്​ എഞ്ചിനുകളുമൊക്കെ വാഹനരംഗത്ത്​ കൊണ്ടുവരുന്നത്​. ധാന്യം, കരിമ്പ് തുടങ്ങിയ വിളകൾ പുളിപ്പിച്ചാണ് സാധാരണ എഥനോൾ ഉത്പാദിപ്പിക്കുന്നത്. അതിനാൽ, ഫ്ലെക്സ് എഞ്ചിനുകൾ നിർബന്ധമാക്കാനുള്ള നീക്കം കാർഷിക മേഖലയ്ക്കും ഗുണം ചെയ്യുമന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. കൂടാതെ രാജ്യത്തെ എണ്ണ ഇറക്കുമതി ചിലവ്​ കുറയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്​.

രാജ്യത്തി​െൻറ മിക്ക ഭാഗങ്ങളിലും പെട്രോളി​െൻറ നിലവിലെ വില ലിറ്ററിന് 100 രൂപയ്ക്ക് പുറത്താണ്​. എന്നാൽ എഥനോൾ വില ലിറ്ററിന് 60-62 രൂപയുമാണ്. കൂടാതെ, എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ മലിനീകരണ തോതും കുറവാണ്​.'ഞങ്ങൾ ഇതിനകം E100 അവതരിപ്പിച്ചു. പക്ഷേ ഇത് മൂന്ന് റീട്ടെയിലിൽ മാത്രമേ ലഭ്യമാകൂ. എഥനോൾ ഒൗട്ട്ലെറ്റുകൾ ഞങ്ങൾ വിപുലീകരിക്കും'എഥനോളി​െൻറ വാണിജ്യ ലഭ്യതയെക്കുറിച്ച്, സിയാം പരിപാടിയിൽ പങ്കെടുത്ത പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി തരുൺ കപൂർ പറഞ്ഞു.

നിലവിൽ ഇന്ത്യയിൽ ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനുള്ള ഇരുചക്രവാഹനമോ പാസഞ്ചർ ഫോർ വീലറോ വിൽക്കുന്നില്ല. 2019 ജൂലൈയിൽ ടിവിഎസ് അപ്പാച്ചെ ആർടിആർ 200 ​െൻറ എഥനോൾ പവർ പതിപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ ഈ മോഡൽ പൊതുവിപണിയിൽ ലഭ്യമല്ല. എഥനോൾ വിതരണ ശൃംഖലയുടെ അഭാവമാണ്​ സാങ്കേതികവിദ്യ സജീവമായി കമ്പനികൾ പിന്തുടരാതിരിക്കാനുള്ള പ്രധാന കാരണം.

സിട്രോൻ സി 3

അടുത്തിടെയാണ്​ ഫ്രഞ്ച്​ വാഹന നിർമാതാവായ സിട്രോൺ ഇന്ത്യയിലെത്തിയത്​. സിട്രോൺ സി 5 എയർക്രോസ്​ എസ്​.യു.വിയാണ്​ ഇവരുടെ ആദ്യ വാഹനം. അടുത്തതായി കുറച്ചുകൂടി ചെറിയ കോമ്പാക്​ട്​ എസ്​.യു.വി പുറത്തിറക്കാനാണ്​ സിട്രോൺ ലക്ഷ്യമിടുന്നത്​. സിട്രോൺ സി 3 എന്നാണ്​ വാഹനത്തി​െൻറ പേര്​. സി 3യുടെ നിരവധി പരീക്ഷണ ഒാട്ടങ്ങൾ രാജ്യത്ത്​ നടന്നിട്ടുണ്ട്​.

വാഹനത്തെപറ്റി പുറത്തുവരുന്ന സൂചനകൾ വിശ്വസിക്കാമെങ്കിൽ ഇന്ത്യയിലെ ആദ്യ ​െഫ്ലക്​സ്​ എഞ്ചിൻ വാഹനമായിരിക്കും സിട്രോൺ സി 3. സിസി 21 എന്ന കോഡ്​നാമമുള്ള സിട്രോൺ സി 3 അടുത്ത വർഷം ആദ്യമാവും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. സെപ്റ്റംബർ 16 ന് സിട്രോൺ C3 ഒൗദ്യോഗികമായി പുറത്തിറക്കാനും സിട്രോണിന്​ പദ്ധതിയുണ്ട്​. സി 3 എസ്‌യുവിയുടെ ഉത്പാദനം ഒരേസമയം ചെന്നൈയ്‌ക്കടുത്തുള്ള തിരുവള്ളൂരിലെ സിട്രോൺ ഇന്ത്യ പ്ലാൻറിലും ബ്രസീലിലെ പോർട്ടോ റിയൽ പ്ലാൻറിലും നടക്കും. റിപ്പോർട്ടുകൾ അനുസരിച്ച് ടർബോചാർജറുള്ള 1.2 ലിറ്റർ ഫ്ലക്​സ്​-ഫ്യുവൽ എഞ്ചിനാകും വാഹനത്തിന്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitin Gadkariethanolflexl enginesflex-fuel
News Summary - Automakers must mandatorily build ethanol vehicles: Transport minister
Next Story