Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസ്​പെയർ പാർട്​സ്​...

സ്​പെയർ പാർട്​സ്​ വ്യവസായം തകർച്ചയിൽ; വിൽപ്പനയിൽ 11.7 ശതമാനം ഇടിവ്​

text_fields
bookmark_border
സ്​പെയർ പാർട്​സ്​ വ്യവസായം തകർച്ചയിൽ; വിൽപ്പനയിൽ 11.7 ശതമാനം ഇടിവ്​
cancel

ന്ത്യയിലെ സ്​പെയർ പാർട്​സ്​ വ്യവസായം തകർച്ചയിൽ. കഴിഞ്ഞ സാമ്പത്തിക വർഷം വിൽപ്പനയിൽ 11.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി ഓട്ടോമോട്ടീവ് കോമ്പോനൻറ്​ മാനുഫാക്​ചറേഴ്​സ്​ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.സി‌.എം‌.എ) അറിയിച്ചു.

കയറ്റുമതിയിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്​ 3.2 ശതമാനത്തി​​െൻറ കുറവുണ്ട്​. കഴിഞ്ഞവർഷത്തെ കയറ്റുമതി 1.06 ലക്ഷം കോടിയായിരുന്നെങ്കിൽ ഇപ്പോഴത്​ 1.02 ലക്ഷം കോടിയായി കുറഞ്ഞിട്ടുണ്ട്​. യൂറോപ്യൻ വിപണിയിലേക്കാണ്​ ഇന്ത്യയിൽ നിന്ന്​ ഏറ്റവുംകൂടുതൽ ​സ്​പെയർ പാർട്​സ്​ കയറ്റുമതി ചെയ്യുന്നത്​. 11 ശതമാനം ഇടിവാണ്​ അവിടെ സംഭവിച്ചത്​.

ഇറക്കുമതിയിലും 11.4 ശതമാനത്തി​െൻറ കുറവ്​ രേഖപ്പെടുത്തിയിട്ടുണ്ട്​. ഏഷ്യ വിപണിയിൽ നിന്നാണ്​ ഇന്ത്യയിലേക്കുള്ള​ ഇറക്കുമതിയിൽ 65 ശതമാനവും നടക്കുന്നത്​. അവിടെ ഏഴ്​ ശതമാനം ഇടിവാണ്​ ഉണ്ടായിരിക്കുന്നത്​. ലോക്​ഡൗണോടൊപ്പം തെറ്റായ സാമ്പത്തിക നയങ്ങളുമാണ്​ സ്​പെയർ പാർട്​ വിപണി തകർത്തതെന്ന്​ എ.സി.എം.എ പറയുന്നു.

സ്​പെയർ പാർട്​സ്​ മേഖലയിലുടനീളം 18 ശതമാനം ഏകീകൃത ജിഎസ്.ടി നിരക്ക് വേണമെന്നാണ്​ എ.സി.എം.എ കാലങ്ങളായി ആവശ്യപ്പെടുന്നത്​. നിലവിൽ 60 ശതമാനം വാഹന ഘടകങ്ങൾക്ക്​ 18 ശതമാനം ജിഎസ്ടി നിരക്കാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ഇരുചക്രവാഹനങ്ങളും ട്രാക്ടർ ഘടകങ്ങളുമടങ്ങിയ ബാക്കി 40 ശതമാനത്തിനും 28 ശതമാനം ജി.എസ്​.ടി നൽകണം. ഏകീകൃത നികുതി നിരക്ക് മാന്ദ്യത്തി​െൻറ ആഘാതം കുറക്കാൻ സഹായിക്കുമെന്ന്​ മേഖലയിലുള്ളവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Auto Component SectorRevenue Decline
Next Story