പരിഷ്കരിച്ച ഓഡി എ 4 ജനുവരി അഞ്ചിന് വിപണിയിൽ
text_fields2021 ജനുവരി അഞ്ചിന് പരിഷ്കരിച്ച ഓഡി എ 4 ഫെയ്സ്ലിഫ്റ്റ് രാജ്യത്ത് വിപണിയിലെത്തും. വാഹനത്തിന്റെ ബുക്കിങ് കമ്പനി സ്വീകരിച്ചുതുടങ്ങി. ഓഡിയുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയോ അംഗീകൃത ഡീലർഷിപ്പ് വഴി ഓഫ്ലൈൻ ആയോ രണ്ട് ലക്ഷം രൂപ അടച്ച് കാർ ബുക്ക് ചെയ്യാം. മഹാരാഷ്ട്രയിലെ ഔറംഗാബാദ് നിർമാണശാലയിൽ വാഹനത്തിന്റെ ഉത്പാദനം ഇതിനകം ആരംഭിച്ചിട്ടുണ്ട്.
പുതുവർഷത്തിൽ ഇന്ത്യയിലെ ആദ്യ മോഡൽ ലോഞ്ചായിരിക്കും എ 4. നാല് വർഷത്തെ സമഗ്ര സർവീസ് പാക്കേജും ഓഡി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ എ 4 ൽ മികച്ച സ്റ്റൈലിംഗും കൂടുതൽ സൗകര്യങ്ങളും ലഭിക്കും. 190 എച്ച്പി, 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്.
ഡിസൈൻ മാറ്റങ്ങൾ
വലിയ എയർ ഇൻലെറ്റുകളുള്ള പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ഓഡിയുടെ സിഗ്നേച്ചർ സിംഗിൾ-ഫ്രെയിം ഗ്രില്ലിെൻറ വിശാലമായ ആവർത്തനം, പുതിയ എൽഇഡി ഡിആർഎല്ലുകളോടുകൂടിയ പുനർനിർമ്മിച്ച ഹെഡ്ലൈറ്റുകൾ എന്നിവ എ 4 െൻറ ഡിസൈൻ അപ്ഡേറ്റുകളാണ്. പിന്നിൽ ടെയിൽ-ലൈറ്റുകളെ ബന്ധിപ്പിക്കുന്ന പുതിയ ക്രോം സ്ട്രിപ്പ് ഉണ്ട്. പുതിയ അലോയ് വീൽ ഡിസൈനുകളും ആകർഷകമാണ്. ക്യാബിൻ രൂപകൽപ്പനയിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
ഇൻഫോടൈൻമെൻറ് സിസ്റ്റത്തിൽ സുപ്രധാനമായി ചില മാറ്റങ്ങളുണ്ട്. പുതിയ ഓഡി എംഎംഐ ടച്ച് സോഫ്റ്റ്വെയറിനൊപ്പം വരുന്ന 10.1 ഇഞ്ച് ടച്ച്സ്ക്രീനാണ് ഡാഷ്ബോർഡിൽ ഏറ്റവും വത്യസ്തമായി കാണുന്നത്. പുതിയ എ 6, എ 8 എൽ, ക്യു 8 എന്നിവയിൽ നിന്ന് വ്യത്യസ്തമായി താഴേയ്ക്ക് രണ്ടാമത്തെ ടച്ച്സ്ക്രീൻ ഇല്ല. എസി നിയന്ത്രണങ്ങൾ പോലുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും ഫിസിക്കൽ നോബുകളിലൂടെയാണ് പ്രവർത്തിക്കുന്നത്.
സെൻറർ കൺസോളിലെ പഴയ എംഎംഐ ക്ലിക്ക്-വീലും ടച്ച് പാഡും നൽകിയിട്ടുണ്ട്. മുമ്പത്തെപ്പോലെ ഓഡിയുടെ വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ ഉയർന്ന വേരിയൻറകളിൽ ലഭ്യമാകും. 190 എച്ച്പി, 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് വരുന്നത്. ഓഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഇവിടെ ഉപയോഗിക്കുന്നില്ല.
ഡീസൽ എഞ്ചിൻ ഇല്ല.2021 ന്റെ തുടക്കത്തിൽ ഓഡി ഷോറൂമുകളിൽ എത്തുമ്പോൾ, എ 4 ഫേസ്ലിഫ്റ്റിന് 40-45 ലക്ഷം രൂപ (എക്സ്-ഷോറൂം)വിലവരും. എതിരാളികളായ മെഴ്സിഡസ് ബെൻസ് സി ക്ലാസ് (41.31-47.14 ലക്ഷം രൂപ), ബിഎംഡബ്ല്യു 3 സീരീസ് (42.30-49.30 ലക്ഷം രൂപ) എന്നിവയുമായാണ് എ 4 മത്സരിക്കുന്നത്.

