Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ather working on more affordable e-scooter
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightകുറഞ്ഞ വിലയുള്ള...

കുറഞ്ഞ വിലയുള്ള ഇലക്​ട്രിക്​ സ്​കൂട്ടർ നിർമിക്കുമെന്ന്​ ഏഥർ; വില ലക്ഷത്തിലും താഴെ

text_fields
bookmark_border

ഇന്ത്യൻ ഇ.വി വാഹന വിപണിയിലെ നാഴികക്കല്ല്​ എന്ന്​ വിശേഷിപ്പിക്കാവുന്ന നിർമാതാക്കളിലൊരാളാണ്​ ഏഥർ എനർജി. കുറഞ്ഞകാലംകൊണ്ട്​ ഇ.വി സ്​കൂട്ടറുകളിലെ നിലവാരം നിശ്​ചയിക്കാൻ ഏഥറിനായി. പരമ്പരാഗത വാഹന നിർമാതാക്കൾക്കും മുകളിൽ ഏഥർ എന്ന പേര്​ സ്​ഥാപിക്കാനും ഇൗ സ്​റ്റാർട്ടപ്പിന്​ കഴിഞ്ഞിട്ടുണ്ട്​. ഏഥറിന്​ നിലവിൽ 450 പ്ലസ്​, 450 എക്​സ്​ എന്നിങ്ങനെ രണ്ട്​ മോഡലുകളാണുള്ളത്​. 450 പ്ലസിന്​ 1,25,490 രൂപയാണ് ​വിലവരുന്നത്​. 450 എക്​സിനാക​െട്ട​ 1,44,500 രൂപയും.ഏഥറിനെ കൂടുതൽ ജനപ്രീതിയുള്ള വാഹനമാക്കുന്നതിത്​ തടസമായത്​ ഉയർന്ന വിലയാണ്​ ​. ഇതിനൊരു പരിഹാരം കാണാനൊരുങ്ങുകയാണ്​ കമ്പനി.

ഏഥറി​െൻറ നിലവിലുള്ള 450 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി കുറഞ്ഞ വിലയുള്ള സ്​കൂട്ടർ നിർമിക്കുമെന്നാണ്​ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്​. ഒരു ലക്ഷത്തിൽ താഴെ വിലവരുന്ന വാഹനമാണ്​ ഇത്തരത്തിൽ നിർമിക്കുന്നത്​. ഓല, ഒകിനാവ, സിമ്പിൾ തുടങ്ങിയ വില കുറഞ്ഞ എതിരാളികളെ നേരിടാനും ബഡ്​ജറ്റ്​ ഇ.വി ഏഥറിനെ സഹായിക്കും.'ഞങ്ങൾ ഇതിനകം 450 പ്ലസിനേക്കാൾ കുറഞ്ഞ വിലയിൽ വിൽക്കാവുന്ന സ്​കൂട്ടറി​െൻറ നിർമാണത്തിലാണ്​. ഏതാനും മാസങ്ങൾക്കകം വാഹനം പുറത്തിറക്കാമെന്നാണ്​ പ്രതീക്ഷ. പുതിയ സംസ്ഥാനങ്ങളിൽ കൂടുതൽ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും ഏഥറിന്​ താൽപ്പര്യമുണ്ട്​'-ഏഥർ ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് ഫൊക്കേല പറഞ്ഞു.

വില ഒരു ലക്ഷം രൂപ

പുതിയ ഏഥർ ഇ-സ്​കൂട്ടറിന് ഒരു ലക്ഷം രൂപയ്ക്ക് താഴെ (എക്‌സ്-ഷോറൂം) വില ലഭിക്കാൻ സാധ്യതയുണ്ട്. ഓല എസ് 1 (99,999 രൂപ), സിമ്പിൾ വൺ (1,09,999) എന്നിങ്ങനെ വാഹനങ്ങൾ പ്രധാന എതിരാളികളാകും. ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ഏഥർ ഇതുവരെ ഇന്ത്യൻ വിപണിയിൽ വലിയ രീതിയിൽ മുന്നേറിയിരുന്നു. വില കുറയുന്നതോടെ വാഹനം കൂടുതൽ ജനപ്രിയമാകുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleScooterAtheraffordable
News Summary - Ather Energy is working on a more affordable e-scooter based on its existing 450 platform
Next Story