Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right200 കി.മീ റേഞ്ച്, 10...

200 കി.മീ റേഞ്ച്, 10 വർഷത്തെ ബാറ്ററി വാറന്റി: മെറ്റൽ ബോഡിയിൽ 'ഏഥർ കൊണാർക്' വിപണിയിൽ എത്തി

text_fields
bookmark_border
Ather Konarc
cancel
camera_alt

ഏഥർ കൊണാർക്

പ്രമുഖ ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജിയുടെ ഏറ്റവും പുതിയ ഇവി സ്കൂട്ടർ 'കൊണാർക്' ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബംഗളൂരുവിൽ വെച്ച് നടന്ന ഏഥർ 'കമ്മ്യൂണിറ്റി ഡേ' വേദിയിലാണ് സ്കൂട്ടർ ഔദ്യോഗികമായി അവതരിപ്പിച്ചത്. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ഇവി സ്കൂട്ടറായതിനാൽ ഒരു ലക്ഷം രൂപ മുതലാണ് കൊണാർക്കിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ഇതിനുപുറമെ, തങ്ങളുടെ അഞ്ചാം തലമുറ ബാറ്ററി പ്ലാറ്റ്‌ഫോം, അപ്പാർട്ട്‌മെന്റുകൾക്കായി പ്രത്യേക സ്‌മാർട്ട് ചാർജിങ് സംവിധാനം, ഉപയോഗിച്ച വാഹനങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്ന 'വെഹിക്കിൾ ഹെൽത്ത് അസസ്‌മെന്റ് ടൂൾ' എന്നിവയും കമ്പനി കമ്മ്യൂണിറ്റി ഡേ വേദിയിൽ അവതരിപ്പിച്ചു.

ഇവി (EV) ഉടമകൾ നേരിടുന്ന റേഞ്ച്, ബാറ്ററി ആയുസ്സ്, ചാർജിങ് സൗകര്യം, പുനർവിൽപ്പന മൂല്യം എന്നീ പ്രധാന ആശങ്കകൾക്ക് പരിഹാരം കാണുകയാണ് പുതിയ ഇവി സ്കൂട്ടറിലൂടെ ഏഥർ ലക്ഷ്യമിടുന്നത്. കമ്പനിയുടെ പുതിയ 'EL' പ്ലാറ്റ്‌ഫോമിലാണ് സ്കൂട്ടർ നിർമിച്ചിരിക്കുന്നത്. മുമ്പ് അവതരിപ്പിച്ച 450 സിരീസ് പെർഫോമൻസിന് മുൻഗണന നൽകിയിരുന്നതാണെങ്കിൽ, കോണാർക് സാധാരണക്കാരുടെ ദിനംപ്രതിയുള്ള ഉപയോഗം, യാത്രാസുഖം, സുസ്ഥിരത, ലാളിത്യം എന്നിവക്കാണ് പ്രാധാന്യം നൽകുന്നത്.

വേരിയന്റുകളും റേഞ്ചും

S, Z എന്നീ നിരകളിലായി ആറ് വേരിയന്റുകളിലാണ് സ്കൂട്ടർ ലഭ്യമാകുക. 100 കി.മീ മുതൽ 200 കി.മീ വരെയാണ് ഐ.ഡി.സി സ്ഥിരീകരിച്ച റേഞ്ച്. 10,000 കിലോമീറ്ററിൽ മാത്രം സർവീസ് ചെയ്താൽ മതിയെന്നത് വാഹനത്തിന്റെ പരിപാലന ചെലവ് ഗണ്യമായി കുറക്കാൻ സഹായിക്കും.

പ്രധാന പുതിയ ഫീച്ചറുകൾ

വേഗതയും റോഡിന്റെ സ്ഥിതിയും അനുസരിച്ച് മികച്ച ബ്രേക്കിങ് സുരക്ഷ നൽകുന്ന എ.ഇ.ബി.എസ് (അഡ്വാൻസ്ഡ് ഇലക്ട്രോണിക് ബ്രേക്കിങ് സിസ്റ്റം) സംവിധാനമാണ് പ്രധാന പ്രത്യേകത. കൂടാതെ, വാഹനം എളുപ്പത്തിൽ നിയന്ത്രിക്കാനും അൺലോക്ക് ചെയ്യാനുമുള്ള സ്മാർട്ട് ഫീച്ചറായ മാജിക് കീ (MagicKey), സ്കൂട്ടർ പാർക്ക് ചെയ്യാനും കുറഞ്ഞ വേഗതയിൽ മുന്നോട്ടും പിന്നോട്ടും മൂവ് ചെയ്യാനും സഹായിക്കുന്ന ഓട്ടോപോപ്പ് (AutoPop), എയർവാക്ക് (AirWalk), ഓൺബോർഡ്, കോംബൈൻഡ് ചാർജിങ് സൗകര്യങ്ങളിലൂടെ വേഗത്തിലുള്ള ചാർജിങ് തുടങ്ങിയവ കൊണാർക്കിന് ലഭിക്കുന്ന പുതിയ ഫീച്ചറുകളാണ്.

10 വർഷത്തെ വാറന്റിയുമായി അഞ്ചാം തലമുറ 'ബെഡ്‌റോക്ക്' ബാറ്ററി പ്ലാറ്റ്‌ഫോം

ഏഥർ തങ്ങളുടെ അഞ്ചാം തലമുറ 'ബെഡ്‌റോക്ക്' (Bedrock) ബാറ്ററി പ്ലാറ്റ്‌ഫോമും വേദിയിൽ പരിചയപ്പെടുത്തി. വൻ അപകടങ്ങൾ ഉണ്ടാകുമ്പോൾ ബാറ്ററിയുടെ അകത്തുണ്ടാകുന്ന നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകാത്ത സൂക്ഷ്മമായ കേടുപാടുകൾ മുൻകൂട്ടി തിരിച്ചറിയാൻ സഹായിക്കുന്ന 'ബ്രീച്ച്‌സെൻസ്' (BreachSense) സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത് ബാറ്ററിയിലേക്ക് ഈർപ്പം (moisture) ഇറങ്ങി ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കാൻ റൈഡർക്ക് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, മെച്ചപ്പെടുത്തിയ സെൽ ബാലൻസിങ് സാങ്കേതികവിദ്യ ബാറ്ററിയുടെ ആയുസ്സ് വലിയ തോതിൽ വർധിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു ലക്ഷം മുതൽ 1.2 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാലും ബാറ്ററിയുടെ ഹെൽത്ത് കണ്ടീഷൻ (State of Health) 70 ശതമാനത്തോളം നിലനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഇതോടൊപ്പം 10 വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറന്റിയും ഏഥർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്ലാറ്റുകളിലും അപ്പാർട്ട്‌മെന്റുകളിലും താമസിക്കുന്ന ഇവി ഉടമകൾ നേരിടുന്ന ചാർജിങ് പ്രതിസന്ധി പരിഹരിക്കാൻ 'ഏഥർ നോഡ്' (AtherNode) എന്ന ലോഡ് മാനേജ്‌മെന്റ് സിസ്റ്റവും ഇതോടൊപ്പം അവതരിപ്പിച്ചു. ഒരു സെൻട്രൽ ഗേറ്റ്‌വേ ഉപയോഗിച്ച് ഒരേസമയം 1,000 ചാർജറുകൾ വരെ ഈ സിസ്റ്റത്തിന് നിയന്ത്രിക്കാനാകും. കെട്ടിടത്തിലെ മൊത്തം വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയങ്ങളിൽ ഇവി ചാർജിങ് താൽക്കാലികമായി നിർത്താനും, വൈദ്യുതി ലഭ്യത കൂടുമ്പോൾ ചാർജിങ് പുനരാരംഭിക്കാനും ഇതിന് കഴിയും. ഇതിലൂടെ കെട്ടിട ഉടമകൾക്ക് കൂറ്റൻ ഇലക്ട്രിക് ഇൻഫ്രാസ്ട്രക്ചർ മാറ്റങ്ങൾ വരുത്താതെ തന്നെ ചാർജിങ് സൗകര്യം ഒരുക്കാം.

ഏഥർ ട്രൂ ഹെൽത്ത്

സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹന വിപണിയിൽ വിശ്വാസ്യത ഉറപ്പാക്കാൻ 'ഏഥർ ട്രൂ ഹെൽത്ത്' എന്ന വെഹിക്കിൾ ഹെൽത്ത് റിപ്പോർട്ട് കമ്പനി അവതരിപ്പിച്ചു. റൈഡിങ് രീതി, ബാറ്ററി കണ്ടീഷൻ, സർവീസ് വിവരങ്ങൾ, പ്രധാന ഭാഗങ്ങളുടെ അവസ്ഥ എന്നിവ വിശകലനം ചെയ്ത് ഡിജിറ്റൽ റിപ്പോർട്ട് തയ്യാറാക്കുന്നതാണ് ഇത്. വാഹനം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ റിപ്പോർട്ട് വഴി തങ്ങളുടെ സ്കൂട്ടറിന്റെ കൃത്യമായ റീസെയിൽ വാല്യു (Resale Value) അറിയാനും വാങ്ങുന്നവർക്ക് ഇത് കാണിച്ചു നൽകാനും സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric ScooterAther EnergyAuto NewsAther Konarc
News Summary - Ather Energy launches Konarc EV scooter in market
Next Story