Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനന്ത് അംബാനിക്ക് വിവാഹ സമ്മാനമായി 15 കോടിയുടെ ഡാര്‍ട്സ് എസ്.യു.വി

text_fields
bookmark_border
അനന്ത് അംബാനിക്ക് വിവാഹ സമ്മാനമായി 15 കോടിയുടെ ഡാര്‍ട്സ് എസ്.യു.വി
cancel

റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിക്ക് വിവാഹ സമ്മാനമായി ലഭിച്ചത് ആഡംബര ഡാര്‍ട്സ് എസ്.യു.വി. ലോകത്തിലെ ഏറ്റവും വിലയേറിയ കാറുകളിലൊന്നാണ് അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിനു സമ്മാനമായി ലഭിച്ചിരിക്കുന്നത്. 15 കോടി രൂപക്ക് മുകളില്‍ വിലമതിക്കുന്ന എസ്.യു.വിയാണ് ഇത്. സമ്മാനം നല്‍കിയ അതിഥിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ലോകത്ത് ഹൈ പെര്‍ഫോമെന്‍സ് ആംഡ് വാഹനങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണു ഡാര്‍ട്സ്. ലാത്വിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി, ലോകത്തെ പ്രമുഖ വ്യക്തികള്‍ക്കായി മാത്രം ലിമിറ്റഡ് എഡിഷന്‍ കാറുകൾ പുറത്തിറക്കും. ഉപയോക്താവിന്റെ ആവശ്യത്തിനും ഇഷ്ടത്തിനുമനുസരിച്ച് പ്രമുഖ കമ്പനികളുടെ കാറുകള്‍ ഡാര്‍ട്സ് ബ്രാന്‍ഡില്‍ പൂര്‍ണമായും കസ്റ്റമൈസ് ചെയ്യുകയാണു കമ്പനിയുടെ പതിവ്.

മെഴ്സിഡീസ് മെയ്ബാക്ക് ജി.എല്‍.എസ് 600 അടിസ്ഥാനമാക്കിയുള്ളതാണ് അനന്ത് അംബാനിയുടെ ഡാര്‍ട്സ് കാര്‍ എന്നാണു പുറത്തുവരുന്ന വിവരം. വളരെയധികം കസ്റ്റമൈസ് ചെയ്താണു വാഹനം പുറത്തിറക്കിയിരിക്കുന്നത്. അകത്തും പുറത്തും ഗോള്‍ഡ് ലീഫുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഡോണര്‍ കാര്‍ ഏതാണ് എന്ന് പോലും മനസിലാക്കാന്‍ സാധിക്കാത്ത തരത്തിലാണ് മേയ്‌ക്കോവര്‍.

ഇന്ത്യയിലാണോ വിദേശത്താണോ ഈ കാര്‍ നിലവില്‍ ഉള്ളത് എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. അംബാനിയുടെ വിദേശത്തുള്ള ഏതെങ്കിലും വസതിയില്‍ കാര്‍ എത്തിച്ചിരിക്കാന്‍ സാധ്യതയുണ്ട്. പുത്തന്‍ ഡാര്‍ട്സിന്റെ കൂടുതല്‍ വിവരം വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anant Ambani Receives Dartz SUV Worth Rs 15 Crore as Wedding Gift
Next Story