Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightചുഴലിക്കാറ്റിൽ...

ചുഴലിക്കാറ്റിൽ വാഹനങ്ങൾ പറന്നു; കൂട്ടിയിടിച്ചും തീപിടിച്ചുമുണ്ടായ അപകടത്തിൽ 10 മരണം

text_fields
bookmark_border
Amid raging storm, 15-vehicle crash leaves 10 dead in US
cancel

അലബാമ: ശക്​തമായ ചുഴക്കാറ്റിനെ തുടർന്നുണ്ടായ വാഹനാപകടങ്ങളിൽ 10 പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ അലബാമയിലെ അന്തർസംസ്ഥാന ഹൈവേയിലാണ്​​ ദാരുണമായ അപകടം ഉണ്ടായത്​. 17 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്​. മരിച്ചവരിൽ അധികവും ഒരു വാഹനത്തിൽ സഞ്ചരിച്ച പെൺകുട്ടികളാണ്​. ​ഒമ്പത്​ കുട്ടികളും ഒരു മുതിർന്നയാളെയുമാണ്​ ഇതുവരെ തിരിച്ചറിഞ്ഞതെന്ന്​ ബട്‌ലർ കൗണ്ടി നിയമനിർവ്വഹണ ഉദ്യോഗസ്​ഥൻ വെയ്ൻ ഗാർലോക്ക് പറഞ്ഞു.


ശനിയാഴ്​ച ഉച്ചയ്ക്ക് സംസ്ഥാനത്ത് വീശിയടിച്ച കൊടുങ്കാറ്റിനിടെയാണ് അപകടം സംഭവിച്ചതെന്ന് സി‌എൻ‌എൻ ചാനൽ റിപ്പോർട്ട് ചെയ്​തു. ക്ലോഡെറ്റ് എന്നറിയപ്പെട്ടിരുന്ന ഉഷ്ണമേഖലാ കാറ്റ്​ കാരണം തെക്കുകിഴക്കൻ ഭാഗത്ത് കനത്ത മഴ പെയ്​തിരുന്നു. കാറ്റിലും മഴയിലും നിയന്ത്രണം നഷ്​ടപ്പട്ട വാഹനങ്ങളാണ്​ കൂട്ടിയിടിച്ചത്​. വാഹനങ്ങളിൽ പലതിനും തീപിടിച്ചത്​ അപകടത്തി​െൻറ തീവ്രത കൂട്ടി. കൊല്ലപ്പെട്ട കുട്ടികളിൽ എട്ടുപേർ ബീച്ചിലേക്ക്​ സഞ്ചരിച്ച പെൺകുട്ടികളാണ്​. 4 മുതൽ 17 വയസുവരെ പ്രായമുള്ളവർ ഇതിലുണ്ടായിരുന്നുവെന്ന് ഗാർലോക്ക് പറഞ്ഞു.


കത്തുന്ന ബസിൽ നിന്ന് ഡ്രൈവറെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർക്ക് ആയെങ്കിലും പെൺകുട്ടികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന 29 കാരനായ പിതാവും ഒമ്പത്​ മാസം പ്രായമുള്ള മകളും കൊല്ലപ്പെട്ടുവെന്നും ഗാർലോക്ക്​ പറഞ്ഞു. അപകടത്തെകുറിച്ചുള്ള കൂടുതൽ വിരങ്ങൾ ലഭിക്കാൻ ഫോ​േട്ടാകളും വീഡിയോകളും ഉള്ളവർ ഹാജരാക്കണമെന്ന്​ പൊതുജനങ്ങളോട് അലബാമ നിയമ നിർവ്വഹണ ഏജൻസി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlabamaaccidentTropical Storm Claudette
Next Story