Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right​െഎ.പി.എല്ലി​െൻറ...

​െഎ.പി.എല്ലി​െൻറ ഒൗദ്യോഗിക പങ്കാളിയായി ഇന്ത്യയുടെ പ്രിയ വാഹനനിർമാതാവും​

text_fields
bookmark_border
​െഎ.പി.എല്ലി​െൻറ ഒൗദ്യോഗിക പങ്കാളിയായി ഇന്ത്യയുടെ പ്രിയ വാഹനനിർമാതാവും​
cancel

രാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗി​ൽ തങ്ങളുടെ ഹാച്ച്​ബാക്ക്​ ആൾട്രോസ്​ ഒൗദ്യോഗിക പങ്കാളിയാകുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. 2020 സെപ്​റ്റംബർ 19 ശനിയാഴ്​ചയാണ്​ ​െഎ.പി.എൽ ആരംഭിക്കുക. യുനൈറ്റഡ് അറബ് എമിറേറ്റ്​സിലാണ്​ ഇത്തവണത്തെ മത്സരം.

ഇത്​ മൂന്നാം തവണയാണ്​ ടാറ്റ ബി.സി.സി.​െഎയുമായി ​െഎ.പി.എല്ലിൽ സഹകരിക്കുന്നത്​. നെക്​​സോൺ, ഹാരിയർ എന്നീ ടാറ്റ വാഹനങ്ങളായിരുന്നു ഇതിനുമുമ്പ്​ ഒൗദ്യോഗിക പങ്കാളികൾ. 2020 ജനുവരിയിലാണ്​ ആൾട്രോസ്​ പുറത്തിറക്കിയത്. 5.29 ലക്ഷമാണ്​ പ്രാരംഭ വില. വാഹന മേഖലയിൽ മികച്ച നിലവാരം കൊണ്ടുവന്ന വാഹനമാണ്​ ആൾട്രോസ്​ എന്നാണ്​ ടാറ്റയുടെ അവകാശവാദം. ഗോൾഡ് സ്​റ്റാഡേർഡ്​ എന്നാണ്​ ഇതിനെ കമ്പനി വിളിക്കുന്നത്​.

കൂടുതൽ ഉപഭോക്​താക്കളെ ആകർഷിക്കാൻ ആൾ‌ട്രോസി​െൻറ സുരക്ഷാ സവിശേഷതകൾ​ ഉയർത്തിക്കാട്ടുമെന്ന്​ ടാറ്റ പറഞ്ഞു. ​െഎ.പി.എല്ലിൽ സ്വീകരിക്കുന്ന സുരക്ഷാ മുൻകരുതലുകളുമായി താരതമ്യം ചെയ്​ത്​ പരസ്യ പ്രചരണവും കമ്പനി നടത്തും. പങ്കാളിത്തത്തി​െൻറ ഭാഗമായി യു‌എഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലും ആൾ‌ട്രോസ് പ്രദർശിപ്പിക്കും.

ഏറ്റവും കൂടുതൽ സ്‌ട്രൈക്ക് റേറ്റ് ഉള്ള കളിക്കാരന് അൽട്രോസ് സൂപ്പർ സ്‌ട്രൈക്കർ ട്രോഫിയും ഒരു ലക്ഷം രൂപ സമ്മാനവും ഒാരോ മത്സരങ്ങളിലും നൽകും. ടൂർണമെന്റി​െൻറ അവസാനത്തിൽ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റ് ഉള്ള കളിക്കാരന്​ കാറും സമ്മാനമായി നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tata MotorsAltrozindian premier leagueIPL2020
Next Story