Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightരണ്ടാം തലമുറ ലക്​സസ്​...

രണ്ടാം തലമുറ ലക്​സസ്​ എൻ.എക്​സ്​ പുറത്തിറക്കി; കൂടുതൽ ഫീച്ചറുകളും സുരക്ഷയും

text_fields
bookmark_border
രണ്ടാം തലമുറ ലക്​സസ്​ എൻ.എക്​സ്​ പുറത്തിറക്കി; കൂടുതൽ ഫീച്ചറുകളും സുരക്ഷയും
cancel

രണ്ടാം തലമുറ ലക്​സസ്​ എൻ.എക്​സ്​ അവതരിപ്പിച്ച്​ ടൊയോട്ട. പുതിയ സ്​റ്റൈലിങും കൂടുതൽ ഫീച്ചറുകളുമായാണ്​ വാഹനം എത്തുന്നത്​. വിവിധതരം പെട്രോൾ എഞ്ചിനുകളും പിഎച്ച്ഇവി ഹൈബ്രിഡ്​ വേരിയൻറും എൻ.എക്​സിലുണ്ട്​.

ഡിസൈൻ

ഈ വർഷം ആദ്യം പ്രദർശിപ്പിച്ച എൽഎഫ്-ഇസെഡ് ഇവി കൺസെപ്റ്റിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടാണ്​ പുതിയ ലക്​സസ്​ എത്തുന്നത്​. എസ്​.യു.വി എന്ന്​ പറയു​േമ്പാൾ തോന്നുന്ന വലുപ്പവും ഗാംഭീര്യവും ഒന്നും വാഹനത്തിന്​ ഇല്ല​. സ്​പോർട്​സ്​ എസ്​.യു.വികൾക്ക്​ അനുയോജ്യമായ രൂപഭാവങ്ങളാണ്​ എൻ.എക്​സിന്​​. മുന്നിൽ നിന്ന്​ നോക്കിയാൽ ലെക്‌സസി​െൻറ പുതിയ സ്‌പിൻഡിൽ ഗ്രിൽ ആകർഷകമാണെന്നുകാണാം. പഴയ മോഡലിൽ സ്പ്ലിറ്റ് യൂനിറ്റുകളായിരുന്ന ഹെഡ്​ലൈറ്റുകൾ ഇപ്പോൾ യോജിച്ചുവന്നിട്ടുണ്ട്​. ഇന്റഗ്രേറ്റഡ് ഫോഗ് ലൈറ്റുകളുള്ള സി ആകൃതിയിലുള്ള എയർ ഇൻടേക്കുകളും മുൻ വശത്തിന്​ കൂടുതൽ ആക്രമണാത്മക രൂപം നൽകുന്നു. വശങ്ങളിൽനിന്ന് നോക്കുമ്പോൾ നീളമുള്ള ഹുഡ്, പുതിയ ക്യാരക്​ടർ ലൈനുകൾ എന്നിവയാണ് കണ്ണിൽപ്പെടുക.


ഇൻറീരിയർ

ഇന്റീരിയറിൽ ശ്രദ്ധേയം കൂടുതൽ ഡ്രൈവർ ഓറിയന്റഡ് ആയ പുതിയ ഡാഷ്‌ബോർഡ് ആണ്​. ലെക്‌സിന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയറിൽ അവതരിപ്പിക്കുന്ന പുതിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് (14 ഇഞ്ച് യൂണിറ്റിലേക്ക് അപ്‌ഗ്രേഡുചെയ്യാനാകുന്നത്) ഡാഷിൽ നിറഞ്ഞിരിക്കുന്നത്​. 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, വയർലെസ് മൊബൈൽ ചാർജിംഗ്, ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും എൻ‌എക്‌സിൽ വാഗ്ദാനം ചെയ്യുന്നുണ്ട്​. എബി‌എസ് വിത്ത് ഇബിഡി, ട്രാക്ഷൻ ആൻഡ് സ്റ്റെബിലിറ്റി കൺ‌ട്രോൾ, ഫ്രണ്ട്, റിയർ പാർക്കിങ്​ സെൻസറുകൾ പോലുള്ള സുരക്ഷാ സവിശേഷതകളും ലഭ്യമാണ്. പുതിയ ലെക്സസ് ഇ-ലാച്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്പോർട് മോനിറ്ററിങ്​ സംവിധാനവും നൽകിയിട്ടുണ്ട്​.


എഞ്ചിൻ

എഞ്ചിൻ ഒാപ്​ഷനുകളിൽ വളരെ ഉദാരമായാണ്​ ലക്​സ്​സ്​ പെരുമാറിയിട്ടുള്ളത്​. 2.4 ലിറ്റർ, 279 എച്ച്പി,430എൻ.എം ടർബോ-പെട്രോൾ യൂനിറ്റ്, 205 എച്ച്പി, 250 എൻഎം ടോർക്ക്​ എന്നിവ ഉത്​പാദിപ്പിക്കുന്ന 2.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് യൂനിറ്റ്, 242 എച്ച്​.പി കരുത്തുള്ള ഹൈബ്രിഡ്​ എഞ്ചിൻ(പി.എച്ച്​.ഇ.വി) എന്നിവ പൻ.എക്​സിന്​ കരുത്തുപകരും. ഇതോടൊപ്പം ഹൈബ്രിഡിൽതശന്ന കൂടുതൽ കരുത്തുള്ള ഒരു പവർ ട്രെയിനും ലക്​സസിലുണ്ട്​. 306 എച്ച്​.പി കരുത്ത്​ പുറത്തെടുക്കുന്ന ഇവ എൻ‌എക്സ് 450 എച്ച് പ്ലസ്​ വേരിയൻറിൽ ലഭിക്കും. പി.എച്ച്​.ഇ.വി വേരിയൻറുകളിൽ 58 കിലോമീറ്റർ ദൂരം വൈദ്യുതിയിൽ മാത്രം സഞ്ചരിക്കാൻ കഴിയും. ഇലക്ട്രോണിക് നിയന്ത്രിത ഓൾ-വീൽ ഡ്രൈവ് സംവിധാനത്തോടൊപ്പം സെലക്​ടഡ്​ വേരിയന്റുകളും ലഭ്യമാകും.

ഇന്ത്യ പദ്ധതികൾ

ജാപ്പനീസ് ആഡംബര കാർ നിർമ്മാതാക്കളായ ലക്​സസ്​ 2017 മുതൽ ഇന്ത്യയിൽ അതിന്റെ എസ്‌യുവി ശ്രേണി - എൻ‌എക്സ് - വാഗ്​ദാനം ചെയ്യുന്നുണ്ട്​. ഇപ്പോൾ പുറത്തിറങ്ങിയ പുതിയ മോഡലും ഇന്ത്യയിലെത്തുമെന്നാണ്​ സൂചന. എന്നാൽ ഇതി​െൻറ ടൈംലൈൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എസ്‌യുവിയുടെ ഇന്ത്യയിലെ നിലവിലെ വില 54.90-60.60 ലക്ഷം രൂപ (എക്സ്-ഷോറൂം). പുതിയ മോഡലിന്​ വിലയൽപ്പം കൂടാനാണ്​ സാധ്യത.

Show Full Article
TAGS:lexus NX SUV Lexus NX automobile 
Next Story