Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഏറ്റവും വിലകുറഞ്ഞ...

ഏറ്റവും വിലകുറഞ്ഞ ബെൻസ്​ ഇ.വി, ഇ.ക്യു.എ വിപണിയിൽ, ഒറ്റ ചാർജിൽ 426 കിലോമീറ്റർ സഞ്ചരിക്കും

text_fields
bookmark_border
All-electric Mercedes-Benz EQA SUV
cancel

മെഴ്​സിഡസ്​ ബെൻസിന്‍റെ ആദ്യത്തെ സമ്പൂർണ വൈദ്യുത കോംപാക്റ്റ് മോഡൽ ഇക്യുഎ വിപണിയിൽ. 2022 ഓടെ പുറത്തിറങ്ങുന്ന ആറ് ഇക്യു മോഡലുകളിൽ ഒന്നാണ് ബെൻസിന്‍റെ എൻട്രി ലെവൽ ഇവി ആയ ഇ.ക്യൂ.എ. ഫ്രണ്ട്-വീൽ ഡ്രൈവ് വാഹനമായ ഇക്യുഎ 250ന് 190 എച്ച്പി ഇലക്ട്രിക് മോട്ടോർ ലഭിക്കും. ഒറ്റ ചാർജിൽ 426 കിലോമീറ്റർ പരിധിയാണ്​ വാഗ്​ദാനം ചെയ്യുന്നത്​. ഇക്യുഎയുടെ പ്ലാറ്റ്ഫോം പുതിയ ജി‌എൽ‌എയുമായാണ്​ പങ്കിടുന്നത്​.


അണ്ടർ‌ഫ്ലോർ ബാറ്ററി പിടിപ്പിക്കുന്നതിന്​ ഘടനാപരമായ ചില മാറ്റങ്ങൾ പ്ലാറ്റ്​ഫോമിൽ വരുത്തിയിട്ടുണ്ട്​. ഇ.ക്യു.എയുടെ ഡ്യുവൽ മോട്ടോർ പതിപ്പ്​, ഫോർ വീൽ ഡ്രൈവ് എഎംജി പെർഫോമൻസ് വേരിയന്‍റ്​ ഉൾപ്പെടെയുള്ളവ ഒരുവർഷം കഴിഞ്ഞ്​ നിരത്തിലെത്തിക്കാനാണ്​ ബെൻസ്​ ആലോചിക്കുന്നത്​. മുന്നിൽ പിടിപ്പിച്ചിരിക്കുന്ന മോട്ടോറിൽ നിന്ന് 190 എച്ച്പി കരുത്തും 375 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. 8.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ടോപ്പ് സ്പീഡ് 160 കിലോമീറ്റർ വേഗതയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ബാറ്ററി ശേഷി 66.5 കിലോവാട്ടാണ്. 426 കിലോമീറ്റർ ആണ്​ മൈലേജെങ്കിലും 500 കിലോമീറ്റർ പരിധിയുള്ള എക്​സ്റ്റന്‍റഡ്​ വേരിയന്‍റ്​ പിന്നീട് എത്തും. ഫാസ്റ്റ്​ ചാർജിങ്ങിൽ 30 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാൻ കഴിയും. 11 കിലോവാട്ട് എസി ചാർജർ ഉപയോഗിച്ച്​ ആറ് മണിക്കൂറിനുള്ളിൽ വാഹനം പൂർണ്ണമായി ചാർജ്​ ചെയ്യാം.


കഴിഞ്ഞ വർഷമാണ് ജി‌എൽ‌സി അടിസ്ഥാനമാക്കിയുള്ള ഇക്യുസി എസ്‌യുവി പുറത്തിറക്കിക്കൊണ്ട്​​ മെഴ്‌സിഡസ് ബെൻസ് തങ്ങളുടെ ഇക്യു ഇലക്ട്രിക് സബ് ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇക്യുസി കഴിഞ്ഞാൽ ഇക്യുഎസ് സെഡാനാണ് ഇന്ത്യയിൽ എത്തിക്കുമെന്ന്​ കരുതപ്പെടുന്നത്​. ഇ.ക്യു.എ ബെൻസ്​ ഇന്ത്യയിൽ എത്തിക്കുമോ എന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും എ-ക്ലാസ് ലിമോസിൻ, സെക്കൻഡ്-ജെൻ ജി‌എൽ‌എ, പുതിയ എസ്-ക്ലാസ്, എ‌എം‌ജി ജിടി ബ്ലാക്ക് സീരീസ് എന്നിവ ഉൾപ്പെടെ 15 മോഡലുകൾ 2021ൽ പുറത്തിറക്കുമെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleMercedes-BenzAll-ElectricEQA SUV
Next Story