Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
All-electric BMW iX India launch on December 11
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightആഡംബര ഇ.വി...

ആഡംബര ഇ.വി വിപണിയിലേക്ക്​ ബീമറും; 611 കിലോമീറ്റർ റേഞ്ച്​, 523 എച്ച്പി കരുത്ത്​

text_fields
bookmark_border

മെഴ്‌സിഡസ്-ബെൻസ്, ജാഗ്വാർ, ഔഡി തുടങ്ങിയ കമ്പനികൾ ഇതിനകം ഇന്ത്യയുടെ ഇലക്ട്രിക് വാഹന മേഖലയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്​. എന്നാൽ ബി.എം.ഡബ്ല്യു എന്ന ജർമൻ അതികായൻ ഇതുവരെ ഇവിടേക്ക്​ എത്തിയിരുന്നില്ല. അവസാനം ബിഎംഡബ്ല്യു തങ്ങളുടെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് വാഹനമായ ​െഎ.എക്​സ്​ എസ്‌.യു.വി ഇന്ത്യയിലെത്തിക്കുകയാണ്​. ഡിസംബർ 11ന് വാഹനം ലോഞ്ച് ചെയ്യാനാണ്​ തീരുമാനം. ബെൻസ്​ ഇ.ക്യു.സി, ഒൗഡി ഇ ട്രോൺ, ജാഗ്വാർ ​​െഎ പേസ്​ എന്നിവരായിരിക്കും പ്രധാന എതിരാളികൾ.

ബീമർ ​െഎ.എക്​സ്​

ബിഎംഡബ്ല്യുവിന്റെ മുൻനിര ഇലക്ട്രിക് മോഡലാണ് ​െഎ.എക്​സ്​ എസ്‌യുവി. രണ്ട് ഇലക്ട്രിക് മോട്ടോറുകളിൽ നിന്ന് 611 കിലോമീറ്റർ റേഞ്ചും 523 എച്ച്പി വരെ കരുത്തും വാഹനം ഓഫർ ചെയ്യുന്നു.

ആഗോളതലത്തിൽ രണ്ട് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. ​െഎ.എക്​സ്​ എക്​സ്​ ഡ്രൈവ്​ 40, െഎ.എക്​സ്​ എക്​സ്​ ഡ്രൈവ് 50. ആദ്യത്തേത് 326hp പവറും 630Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 414കിലോമീറ്റർ ആണ്​ റേഞ്ച്​. 6.1 സെക്കൻഡിൽ 0-100kph വേഗതയിൽ കുതിച്ചെത്തും. രണ്ടാമത്തെ വകഭേദം കരുത്തേറിയതാണ്​. 523 എച്ച്പിയും 765 എൻഎം പീക്ക് ടോർക്കും വാഹനം ഉത്​പ്പാദിപ്പിക്കും. 611 കിലോമീറ്റർ ആണ്​ റേഞ്ച്​. ബിഎംഡബ്ല്യു പറയുന്നതനുസരിച്ച് ഈ പതിപ്പിന് 4.6 സെക്കൻഡിൽ 0-100kph വേഗത ആർജിക്കാൻ കഴിയും.


രണ്ട് വേരിയന്റുകളിലും ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സെറ്റ്-അപ്പ് ആണ്​ ലഭിക്കുന്നത്​. ഓരോ ആക്‌സിലിലും ഒരു മോട്ടോറുണ്ട്. ഇത് ഫലപ്രദമായി ഓൾ-വീൽ ഡ്രൈവ് നൽകുന്നു. എന്നിരുന്നാലും, ഡ്രൈവിങ്​ സാഹചര്യങ്ങൾക്ക്​ അനുസരിച്ച് ഫോർവീൽ സിസ്റ്റം ഫ്രണ്ട്, റിയർ ആക്‌സിലുകൾക്കിടയിൽ ടോർക്ക് വേരിയബിളായി വിതരണം ചെയ്യുന്നു. ആവശ്യമുള്ളപ്പോൾ മാനുവലായി ഓൾ-വീൽ ഡ്രൈവിലേക്ക് മാറാനുമാകും.

ബാറ്ററിയും ചാർജിങും

െഎ.എക്​സ്​ എക്​സ്​ ഡ്രൈവ് 50 വേരിയന്റിൽ 105.2 kWh ബാറ്ററിയും െഎ.എക്​സ്​ എക്​സ്​ ഡ്രൈവ് 40-ൽ 71kWh ബാറ്ററി പാക്കും ഘടിപ്പിച്ചിരിക്കുന്നു. ചാർജിങ്​ സിസ്റ്റം 195kW വരെ ഓപ്ഷണൽ DC ഫാസ്റ്റ് ചാർജിംഗ് പ്രാപ്​തമാക്കുന്നു. െഎ.എക്​സ്​ എക്​സ്​ ഡ്രൈവ് 50 വേരിയന്റ്​ 35 മിനിറ്റിൽ ബാറ്ററി 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കും. അതേസമയം, െഎ.എക്​സ്​ എക്​സ്​ ഡ്രൈവ് 40, DC ചാർജർ ഉപയോഗിച്ച് വെറും 31 മിനിറ്റിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.


വളരെ ഫ്യൂച്ചറിസ്റ്റും പുതുമയും ആണ്​ വാഹന ഡിസൈൻ. ഡ്രൈവറെ സഹായിക്കാൻ നിരവധി കാമറകളും റഡാറും സെൻസറുകളും ഉണ്ട്. ​ഐഎക്‌സിന് ബിഎംഡബ്ല്യു എക്‌സ് 5-ന് സമാനമായ വലുപ്പമുണ്ടെങ്കിലും, ഇന്റീരിയർ സ്‌പേസ് എക്‌സ് 7-നുമായി താരതമ്യപ്പെടുത്താവുന്നതാണ്. പരന്ന തറയും പ്രകൃതിദത്തമായ വസ്തുക്കളും ഉള്ള വിശാലമായ ഇന്റീരിയറാണ് ​െഎ.എക്​സി​െൻറ സവിശേഷത. സീറ്റുകൾക്കായി പുതിയ മൈക്രോ ഫൈബർ ഫാബ്രിക് ഉൾപ്പെടെ റീസൈക്കിൾ ചെയ്​ത പ്ലാസ്റ്റിക്കുകളും ഉപയോഗിക്കുന്നു.


വലുപ്പുമുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് യൂനിറ്റും വാഹനത്തിൽ നിറഞ്ഞിരിക്കുന്നു. സിംഗിൾ പീസ് കർവ്ഡ് ഗ്ലാസ് ഗ്രൂപ്പുകളാണ്​ 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയും. ഇവ രണ്ടും ഡ്രൈവറിലേക്ക് ആംഗിൾ ചെയ്​തിരിക്കുന്നു. പുതുതായി രൂപകൽപ്പന ചെയ്​ത ഹെഡ്-അപ്പ് ഡിസ്‌പ്ലേയും വാഹനത്തിൽ ലഭിക്കുന്നു. 650 ലിറ്റർ ആണ്​ ബൂട്ട് കപ്പാസിറ്റി. ഒരു കോടിക്കുമുകളിലാണ്​ വില പ്രതീക്ഷിക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric vehicleBMWEVBMW iX
News Summary - All-electric BMW iX India launch on December 11
Next Story