
കീവേ എസ്ആര്‍ 250 ഡെലിവറികൾ ആരംഭിച്ചു
text_fieldsകോഴിക്കോട്: രാജ്യത്തെ സൂപ്പര്‍ ബൈക്ക് വ്യവസായ മേഖലയിലെ പ്രമുഖരായ അദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എഎആര്‍ഐ) പ്രീമിയം സെഗ്മെന്റില്‍ അടുത്തിടെ അവതരിപ്പിച്ച നിയോറെട്രോ മോട്ടോര്‍ സൈക്കിളായ കീവേ എസ്ആര്‍ 250യുടെ ഡെലിവറി ജൂണ്‍ 17 മുതല്‍ ആരംഭിച്ചു. ഇതോടൊപ്പം അവതരിപ്പിച്ച കീവേ എസ്ആര്‍ 125 നിലവില്‍ വില്‍പനയിലുണ്ട്.
98ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഹങ്കറിയിലെ പ്രമുഖ കമ്പനി ആയ കീവേയില്‍ നിന്നുള്ള മോട്ടോര്‍ സൈക്കിളുകളാണിത്. 2023ന്റെ അവസാനത്തോടു കൂടി രണ്ട് നിയോറെട്രോ ബൈക്കുകള്‍ പ്രാദേശികവല്‍ക്കരിക്കാനും അദീശ്വര്‍ ഓട്ടോറൈഡ് ഇന്ത്യ പദ്ധതിയിടുന്നുണ്ട്. കീവേ എസ്ആര്‍ 250ന്റെ ആദ്യത്തെ 500 ഡെലിവറികളുമായി ബന്ധപ്പെട്ട് സമ്മാന പദ്ധതിയും എഎആര്‍ഐ പ്രഖ്യാപിച്ചിട്ടുണ്ട്. നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളാകുന്ന 5 ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ഷോറൂം വിലയില്‍ 100 ശതമാനം ക്യാഷ്ബാക്കോടെ ബൈക്കുകള്‍ ലഭിക്കും.
2023 സെപ്റ്റംബറോടുകൂടി ഉപഭോക്താക്കള്‍ക്ക് വേണ്ടി നിറങ്ങള്‍ കസ്റ്റമൈസ് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ 'മൈ എസ്ആര്‍ മൈ വേ ആരംഭിക്കാനും എഎആര്‍ഐ പദ്ധതിയിടുന്നു. പ്രത്യേകം തയാറാക്കിയ ഒരു ആന്വല്‍ മെയ്ന്റനന്‍സ് കോണ്ട്രാക്റ്റും ഉപഭോക്താക്കള്‍ക്കായി 2023 സെപ്റ്റംബറോടു കൂടി അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഗ്ലോസി വൈറ്റ്, ഗ്ലോസി റെഡ്, ഗ്ലോസി ബ്ലാക്ക് എന്നീ നിറങ്ങളിലാണ് കീവേ എസ്ആര്‍ 250ഉം കീവേ എസ്ആര്‍ 125ഉം വരുന്നത്. എസ്ആര്‍ 250ക്ക് 1.49 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം ഡല്‍ഹി) വില. 2000 രൂപ നല്‍കി ബുക്ക് ചെയ്യാം. 1.19 ലക്ഷം രൂപ വില നിശ്ചയിച്ചിരിക്കുന്ന എസ്ആര്‍ 125 1000 രൂപ നല്‍കി മുന്‍കൂര്‍ ബുക്കിങ് ചെയ്യാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
