Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവ്യയുടെ ഗരേജിലേക്ക് കരുത്തൻ എസ്‌.യു.വി; സ്വന്തമാക്കിയത് ബി.എം.ഡബ്ല്യു എക്സ് 7

text_fields
bookmark_border
നവ്യയുടെ ഗരേജിലേക്ക് കരുത്തൻ എസ്‌.യു.വി; സ്വന്തമാക്കിയത് ബി.എം.ഡബ്ല്യു എക്സ് 7
cancel
camera_alt

നവ്യ പുതിയ വാഹനത്തോടൊപ്പം ‍(ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം)

സിനിമാതാരം നവ്യ നായർ സ്വന്തമാക്കിയിരിക്കുന്ന ബി.എം.ഡബ്ല്യു എസ്‌.യു.വിയാണ് വാഹന പ്രേമികളുടെ പുതിയ ചര്‍ച്ചാ വിഷയം. ആഡംബര കാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ കരുത്തന്‍ എസ്‌.യു.വി എക്സ് 7 - 40 ഐ എന്ന പെട്രോള്‍ മോഡലാണ് താരം ഗരേജില്‍ എത്തിച്ചിരിക്കുന്നത്. ബി.എം.ഡബ്ല്യു വിതരണക്കാരായ ഇ.വി.എം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നവ്യ തന്റെ പുതിയ എസ്.യു.വി സ്വന്തമാക്കിയത്.

ബി.എം.ഡബ്ല്യു പുറത്തിറക്കിയ ഏറ്റവും വലിയ എസ്.യു.വികളിലൊന്നാണ് എക്സ് 7. ഏകദേശം 1.30 കോടി രൂപയാണ് എക്സ് 7ന്റെ എക്സ്ഷോറൂം വില. മൂന്ന് ലിറ്റര്‍ പെട്രോള്‍ എന്‍ജിനിൽ എത്തുന്ന വാഹനത്തിന് 381 പി.എസ് കരുത്തും 520 എന്‍.എം ടോര്‍ക്കുമാണ് ഉള്ളത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. 5.8 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

മസ്‌കുലര്‍ ലുക്ക് നല്‍കുന്ന ബോണറ്റിലെ വലിയ കിഡ്നി ഗ്രില്‍, ഇതിനോടുചേര്‍ന്നു നില്‍ക്കുന്ന ചെറിയ എല്‍.ഇ.ഡി ഹെഡ് ലാമ്പ്, വലിയ വീല്‍ ആര്‍ച്ചുകള്‍ എന്നിവയാണു മുന്നിലെ ആകര്‍ഷണം. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍ഡ് ഡിസ്പ്ലെ, 14.9 ഹൈറെസലൂഷന്‍ കണ്‍ട്രോള്‍ ഡിസ്പ്ലെ, ഫൈവ് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ത്രീ പീസ് ഗ്ലാസ് പനോരമിക് സണ്‍റൂഫ്, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ സൗകര്യങ്ങളും വാഹനത്തിലുണ്ട്.

‘ഇഷ്ടം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നവ്യ വളരെ വേഗത്തിലാണ് മുന്‍നിരനായിക നിരയിലേക്കെത്തിയത്. തന്റെ നാലാമത്തെ ചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് താല്‍ക്കാലിക ഇടവേളയെടുത്ത നവ്യ വീണ്ടും സജീവമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress Navya Nair Owned All New BMW X7 SUV
Next Story