Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്ത്യയിലെ ആദ്യ ഉറൂസ്​ ...

ഇന്ത്യയിലെ ആദ്യ ഉറൂസ്​ ഗ്രാഫൈറ്റ്​ എഡിഷൻ സ്വന്തമാക്കി തെലുങ്ക്​ സൂപ്പർ സ്​റ്റാർ; വില 4.5 കോടി

text_fields
bookmark_border
Actor Junior NTR becomes owner of India’s first Lamborghini Urus
cancel

ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗിനിയുടെ എസ്​.യു.വി, ഉറൂസ്​ സ്വന്തമാക്കി തെലുങ്ക്​ സൂപ്പർ താരം ജൂനിയർ എൻ.ടി.ആർ. സാധാരണ ഉറൂസിന്​ പകരം സ്​പെഷൻ എഡിഷൻ ഗ്രാഫൈറ്റ്​ ക്യാപ്​സ്യൂൾ പതിപ്പാണ്​ താരം വാങ്ങിയത്​. ഹൈദരാബാദിലെ ലംബോർഗിനി ഡീലർഷിപ്പാണ്​ വാഹനം വിതരണം ചെയ്​തത്​. വാഹനത്തോടൊപ്പമുള്ള ചിത്രം ജൂനിയർ എൻ.ടി.ആർ പങ്കുവച്ചിട്ടുണ്ട്​.


സ്പെഷ്യൽ എഡിഷൻ ഉറൂസിന്​ പ്രത്യേക മാറ്റ്​ ഫിനിഷും ഒാറഞ്ച്​ കളർ കോമ്പിനേഷനും ലഭിക്കും. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ലാംബൊ മോഡലാണ് ഉറൂസ്. ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് സാധാരണ മോഡലിനേക്കാൾ വിലകൂടുതലാണ്​. സ്റ്റാൻഡേർഡ് ലംബോർഗിനി ഉറൂസിന് 3.15 കോടി രൂപയാണ് വില. വിവിധ ഒാപ്​ഷനുകൾക്കനുസരിച്ച്​ ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് ഒന്നുമുതൽ ഒന്നര കോടിവരെ അധിക വില നൽകണം.

സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഉറൂസ്​ ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് നിരവധി വിഷ്വൽ അപ്‌ഗ്രേഡുകൾ ലഭിക്കും. ബമ്പറിലെ ഗ്ലോസ് ബ്ലാക്ക് ഫിനിഷ്, ബോഡി സ്​കർട്ടുകൾ, ഒആർവിഎം, വീൽ ക്ലാഡിങ്​ തുടങ്ങിയ പ്രത്യേകതകൾ ഗ്രാഫൈറ്റ്​ പതിപ്പിലുണ്ട്​. ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾക്ക് ബ്രഷ്​ഡ്​ സിൽവർ ടെക്സ്ചറും ലഭിക്കും.


22 ഇഞ്ച് വലിപ്പമുള്ള ടയറുകളും ബോഡി കളർ ബ്രേക്ക് കാലിപ്പറുകളും വാഹനത്തി​െൻറ പ്രത്യേകതയാണ്​. സ്റ്റാൻഡേർഡ് പതിപ്പിൽ 21 ഇഞ്ച് അലോയ് വീലുകളാണുള്ളത്​.4.0 ലിറ്റർ, ഇരട്ട ടർബോചാർജ്​ഡ്​ V8 പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​. പരമാവധി 650 പിഎസ് കരുത്തും 850 എൻഎം ടോർക്കും എഞ്ചിൻ ഉത്​പ്പാദിപ്പിക്കും. ഫോർവീൽ സംവിധാനവും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഹനത്തിനുണ്ട്​. 3.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. പരമാവധി വേഗത മണിക്കൂറിൽ 305 കി.മീ ആയി നിയന്ത്രിച്ചിരിക്കുന്നു. ലംബോർഗിനിയുടെ ആദ്യ എസ്​.യു.വിയാണ്​ ഉറൂസ്. ഇവയുടെ നൂറിലധികം യൂനിറ്റുകൾ രാജ്യത്ത്​ വിറ്റഴിഞ്ഞിട്ടുണ്ട്​.

Show Full Article
TAGS:Lamborghini Urus Junior NTR Graphite Capsule Edition 
Next Story