Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
tata nexon ev
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_right14 മാസത്തിനിടെ...

14 മാസത്തിനിടെ വിറ്റഴിച്ചത്​ 4000 യൂനിറ്റ്​; ഹൈവോൾട്ടേജിൽ കുതിച്ച്​ നെക്സോൺ ഇ.വി

text_fields
bookmark_border

രാജ്യത്തെ ഇലക്​ട്രിക്​ വാഹനങ്ങളി​ലെ മുൻനിരക്കാരനായ ടാറ്റ നെക്​സോൺ മറ്റൊരു നാഴികക്കല്ല്​ പിന്നിട്ടു. പുറത്തിറങ്ങി 14 മാസത്തിനിടെ ടാറ്റ വിറ്റഴിച്ചത്​ 4000 യൂനിറ്റുകളാണ്​. 2020 ജനുവരി 28നാണ്​ നെക്​സോൺ ഇ.വി വിപണിയിലെത്തുന്നത്​. ആറ്​ മാസം കൊണ്ട് തന്നെ​ 1000 വാഹനങ്ങൾ വിൽക്കാനായി. ഡിസംബർ രണ്ട്​ ആയപ്പോഴേക്കും 2000 യൂനിറ്റുകൾ വിറ്റു.

ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം​ 711 വാഹനങ്ങളാണ്​ നിരത്തിലിറങ്ങിയത്​​. ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള ഇ.വിയും നെക്​സോൺ തന്നെയാണ്​. ഇലക്​ട്രോണിക്​ വാഹനങ്ങളുടെ ശ്രേണിയിൽ ഇന്ത്യയിലെ മാർക്കറ്റ്​ ഷെയറിന്‍റെ 64 ശതമാനാവും ടാറ്റയുടെ കൈവശമാണ്​. കൂടാതെ മാർച്ച് 23ന് ടാറ്റ നെക്​സോൺ ഇ.വിയെ 2021 ഓട്ടോകാർ അവാർഡിൽ 'ഗ്രീൻ കാർ ഓഫ് ദ ഇയർ' ആയി തെരഞ്ഞെടുക്കുകയും ചെയ്​തു.

എസ്‌.യു.വിക്ക്​ സമാനമായ രൂപകൽപ്പനക്കൊപ്പം വാഹനത്ത​ിന്‍റെ വിലയും അടിസ്​ഥാന സൗകര്യങ്ങളും ടാറ്റ നെക്​സോണിനെ ജനപ്രിയമാക്കുന്നു.​ ഇന്ത്യയിൽ നിലവിലുള്ള മറ്റു ഇലക്​​​​ട്രിക്​ കാറുകളേക്കാൻ ഏഴ്​ ലക്ഷം രൂപ കുറവാണിതിന്​. ഈയിടെ ഉപഭോക്​താക്കളുടെ പ്രതികരണങ്ങളുടെ അടിസ്​ഥാനത്തിൽ വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. സോഫ്​റ്റ്​വെയർ അപ്​ഡേറ്റ്​ ചെയ്​തതോടെ ഡ്രൈവിങ്​ അനുഭവം കൂടുതൽ സുഗമമാക്കാൻ സാധിച്ചു.

13.99 മുതൽ 16.40 ലക്ഷം രൂപ വരെയാണ്​ വാഹനത്തിന്‍റെ വില. ഒറ്റചാർജിൽ 312 കിലോമീറ്ററാണ്​ എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച്​. അതേസമയം, 200 കിലോമീറ്ററാണ്​ ഉപഭോക്​താക്കൾ സാക്ഷ്യപ്പെടുത്തുന്ന ശരാശരി റേഞ്ച്​.

ഇലക്​ട്രിക്​ വാഹനങ്ങൾ ജനപ്രിയമാകുന്നതിനാൽ​ കൂടുതൽ ചാർജിങ്​ സ്​റ്റേഷനുകൾ ഒരുക്കാനും ടാറ്റക്ക്​ പദ്ധതിയുണ്ട്​. ടാറ്റ പവർ രാജ്യത്തെ പ്രമുഖമായ 65 നഗരങ്ങളിലും പ്രധാന ഇന്‍റർസിറ്റി റൂട്ടുകളിലും 400ലധികം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്​. 2021 ഡിസംബറോടെ ഇത് 700 വരെയാക്കി മാറ്റും.

കൂടാതെ ടാറ്റ പവറുമായി സഹകരിച്ച് ടാറ്റ മോട്ടോഴ്സ് ഓരോ നെക്സൺ ഇ.വി ഉപഭോക്താവിന്‍റെ വീട്ടിൽ ഹോം ചാർജർ സ്ഥാപിക്കാനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്​. നെക്​സോണിനൊപ്പം തിഗോർ സെഡാനും വൈദ്യുത വിഭാഗത്തിൽ ടാറ്റ പുറത്തിറക്കുന്നുണ്ട്​. എന്നാൽ, ഇവക്ക്​ അത്ര മികച്ച പരിഗണന വിപണിയിൽ ലഭിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tatanexon ev
News Summary - 4000 units sold in 14 months; Nexon Electric jumps at high voltage
Next Story