Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിന്നല്‍ വേഗവും കരുത്തും; തമിഴകത്തിന്റെ സൂപ്പർസ്റ്റാറിന് കൂട്ടാകാൻ നാലു കോടിയുടെ പോർഷെ 911 ജിടി

text_fields
bookmark_border
മിന്നല്‍ വേഗവും കരുത്തും; തമിഴകത്തിന്റെ സൂപ്പർസ്റ്റാറിന് കൂട്ടാകാൻ നാലു കോടിയുടെ പോർഷെ 911 ജിടി
cancel

തമിഴകത്തിന്റെ സൂപ്പർസ്റ്റാർ അജിത് കുമാറിന് നിരത്തുകള്‍ കീഴടക്കാന്‍ കൂട്ടായ് പോര്‍ഷെയുടെ പുത്തന്‍ മോഡല്‍. പോര്‍ഷെയുടെ നാല് കോടി രൂപ വിലമതിക്കുന്ന 911 ജിടി 3 ആര്‍.എസ് ആണ് അജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. മിന്നല്‍ വേഗവും കരുത്തുമുള്ള പോര്‍ഷെ 911 സ്പോര്‍ട്സ് കാറിന്റെ ഉയര്‍ന്ന പെര്‍ഫോമന്‍സ് റോഡ് മോഡലാണിത്.

ലിമിറ്റഡ് എഡിഷന്‍ കാറിന്റെ എന്‍ജിന്‍ കരുത്ത് 4,000 സി.സിയാണ്. 3.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ പെര്‍ഫോമന്‍സ് കാറിന് കഴിയും. മണിക്കൂറില്‍ 296 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത.

ഇന്‍സ്റ്റഗ്രാമില്‍ പുതിയ കാറിനൊപ്പം നില്‍ക്കുന്ന ചിത്രം താരത്തിന്റെ ഭാര്യയായ ശാലിനി പങ്കുവെച്ചിട്ടുണ്ട്. അതിനൊടൊപ്പം അദ്ദേഹം കാറും, സ്‌റ്റൈലും എന്റെ ഹൃദയവും സ്വന്തമാക്കി എന്നും കുറിച്ചു.

ഇക്കഴിഞ്ഞ ജൂലൈയില്‍ ഒമ്പത് കോടി രൂപ വിലവരുന്ന ഫെരാരി കാറും അജിത് സ്വന്തമാക്കിയിരുന്നു. ട്രാക്കിലൂടെ ചീറിപാഞ്ഞുപോകുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോടികള്‍ വിലമതിക്കുന്ന ലംബോര്‍ഗിനി, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, മെഴ്സിഡസ് ബെന്‍സ് തുടങ്ങിയ ആഡംബര കാറുകളും താരത്തിനുണ്ട്.

അതേസമയം അജിത്തിന്റെ പുതിയ ചിത്രം 'വിടാമുയര്‍ച്ചി' എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. നിര്‍മാതാക്കള്‍ ഇതുവരെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ആദിക് രവിചന്ദ്രനൊപ്പമുള്ള വരാനിരിക്കുന്ന ചിത്രമായ 'ഗുഡ് ബാഡ് അഗ്ലിയുടെ' ചിത്രീകരണത്തിന്റെ തിരക്കിലാണ് അദ്ദേഹം ഇപ്പോള്‍. 2025 പൊങ്കലിന് ചിത്രം റിലീസ് ചെയ്തേക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 4 Crore Porsche 911 GT to accompany Tamil Superstar
Next Story