Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightലോകത്തി​െൻറ അപകട...

ലോകത്തി​െൻറ അപകട തലസ്​ഥാനം ഇന്ത്യ; ഭൂരിഭാഗം അപകടങ്ങൾക്കും കാരണം ഇതാണ്​

text_fields
bookmark_border
ലോകത്തി​െൻറ അപകട തലസ്​ഥാനം ഇന്ത്യ; ഭൂരിഭാഗം അപകടങ്ങൾക്കും കാരണം ഇതാണ്​
cancel

ലോകത്തിൽ ഏറ്റവുംകൂടുതൽ വാഹനാപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ്​ ഇന്ത്യ. പ്രതിവർഷം ശരാശരി അഞ്ച്​ ലക്ഷം ആക്​സിഡൻറുകളാണ്​ രാജ്യത്ത്​ നടക്കുന്നത്​. ഇൗ അപകടങ്ങളിൽ 1.5ലക്ഷം ആളുകൾ മരിക്കുകയും മൂന്ന്​ ലക്ഷംപേർക്ക്​ പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്​. 2019ൽ ഇന്ത്യയിൽ നടന്നത്​ 4,49,002 അപകടങ്ങളാണ്​. ഇതിൽ 71 ശതമാനവും അമിതവേഗം കാരണമാണെന്നാണ്​ രേഖകൾ സൂചിപ്പിക്കുന്നത്​.

'ലഭ്യമായ വിവരമനുസരിച്ച്, കഴിഞ്ഞ വർഷത്തിൽ ആകെ റോഡപകടങ്ങളുടെ എണ്ണം 4,49,002 ആണ്. ഇതിൽ 3,19,028 റോഡപകടങ്ങൾ (71.1%) അമിതവേഗം മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്'- റോഡ് ഗതാഗത, ദേശീയപാത സഹമന്ത്രി വി കെ സിംഗ് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ്​ ഇക്കാര്യം. അമിതവേഗത്തോടൊപ്പം തെറ്റായ ഒാവർടേക്കിങ്​ ശീലവും അപകടങ്ങൾ വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്​.

റോഡ് ഉപയോക്താക്കളിൽ അവബോധം വളർത്തുന്നതിന് ഓരോ ജില്ലയ്ക്കും പാർലമെൻറ് അംഗങ്ങൾകൂടി ഉൾപ്പെട്ട 'റോഡ് സുരക്ഷാ സമിതി'യെ നിയമിച്ചിട്ടുണ്ട്. ജില്ലയിൽ നിന്നുള്ള പാർലമെൻറ്​ അംഗം ഇത്തരം കമ്മിറ്റിയുടെ ചെയർമാനായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileroad accidentsIndiaoverspeeding
Next Story