
പുതിയ ഒമ്പത് എസ്.യു.വിയടക്കം 23 വാഹനങ്ങൾ, 12,000 കോടിയുടെ നിക്ഷേപം; രണ്ടും കൽപ്പിച്ച് മഹീന്ദ്ര
text_fieldsഇന്ത്യൻ വാഹന വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി മഹീന്ദ്ര. വരും വർഷങ്ങളിൽ 23 പുതിയ മോഡലുകളാണ് കമ്പനി പുറത്തിറക്കുന്നത്. ഒമ്പത് എസ്.യു.വികളും 14 വാണിജ്യ വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ആറ് വീതം എസ്.യു.വികളും വാണിജ്യ വാഹനങ്ങളും ഇലക്ട്രിക്കാകും. ഈ സാമ്പത്തിക വർഷം സ്കോർപിയോ, എക്സ്.യു.വി 700 എന്നീ വാഹനങ്ങൾ വിപണിയിലെത്തിക്കും. കൂടാതെ 5 ഡോർ ഥാറും വരും വർഷങ്ങളിൽ നിരത്തിലെത്തും.
2026ഓടെ കമ്പനി 37 ട്രാക്ടർ മോഡലുകൾ പ്രോജക്റ്റ് കെ2വിന് കീഴിൽ പുറത്തിറക്കും. ഭാരം കുറഞ്ഞ ട്രാക്ടർ മോഡലുകളാണ് കെ2 സീരീസ്. ജപ്പാനിലെ മിത്സുബിഷി മഹീന്ദ്ര അഗ്രികൾച്ചറൽ മെഷിനറിയും ഇന്ത്യയിലെ മഹീന്ദ്ര റിസർച്ച് വാലിയും തമ്മിലെ സഹകരണത്തോടെയാണ് ഈ ട്രാക്ടറുകൾ വികസിപ്പിക്കുന്നത്. മൂന്ന് - നാല് വർഷത്തിനുള്ളിൽ അവ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യത്തെ ട്രാക്ടറുകൾ 2023ൽ അവതരിപ്പിക്കും.
വാഹന, കാർഷിക മേഖലകളിൽ പുതിയ മോഡലുകൾക്കായി 12,000 കോടി രൂപ നിക്ഷേപിക്കാനാണ് മഹീന്ദ്ര ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടാതെ തങ്ങളുടെ ഗ്രൂപ്പിൽപ്പെട്ട കമ്പനികളിലും 5000 കോടി നിക്ഷേപിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 17,000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ആസൂത്രണം ചെയ്തിട്ടുള്ളത്.
ഇതിൽ 9000 കോടി വാഹനമേഖലയിലാണ് നിക്ഷേപിക്കുക. പെട്രോൾ - ഡീസൽ മോഡലുകളിൽ 6000 കോടി രൂപയും ഇലക്ട്രിക് മോഡലുകൾക്കായി 3000 കോടിയും നീക്കിവെക്കും. ബാക്കി 3000 കോടി രൂപ കാർഷിക ഉപകരണ മേഖലയിലാണ് നിക്ഷേപിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
