Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപുതിയ ഫീച്ചറുകളിൽ...

പുതിയ ഫീച്ചറുകളിൽ പരിഷ്കരിച്ച ഡിസൈൻ; 2026 റെനോ ക്വിഡ് ഇന്ത്യൻ വിപണിയിൽ

text_fields
bookmark_border
Renault Kwid
cancel
camera_alt

റെനോ ക്വിഡ്

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ ഏറ്റവും കുഞ്ഞൻ ഹാച്ച്ബാക്ക് വാഹനമായ ക്വിഡിന്റെ 2026 മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4.53 ലക്ഷം രൂപ മുതലാണ് പ്രാരംഭ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. പഴയ മോഡലിൽ നിന്നും ഡിസൈനിലും ഫീച്ചറുകളിലും ചെറിയ മാറ്റം വരുത്തി എത്തുന്ന ഹാച്ച്ബാക്ക് ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായാണ് നിർമിച്ചിരിക്കുന്നത്.

പുതിയ മോഡലിൽ ഡിസൈനിലും ഫീച്ചറുകളിലും ചെറിയ മാറ്റങ്ങൾ വരുത്തി കാറിനെ കൂടുതൽ ആകർഷകമാക്കാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. വാഹനത്തിന് പുതിയ 3D റെനോ ലോഗോയും, 14 ഇഞ്ച് സ്റ്റീൽ വീലുകൾക്കായി പുതിയ ഡ്യുവൽ-ടോൺ പ്ലാസ്റ്റിക് കവറുകളും നൽകിയിട്ടുണ്ട്. ടെയിൽഗേറ്റിലെ 'Kwid' എന്നെഴുതിയ ഭാഗത്ത് പുതിയ ഫോണ്ടും സിൽവർ ഫിനിഷും നൽകിയത് പഴയ മോഡലിൽ നിന്നും പുതിയ വാഹനത്തെ വ്യത്യസ്തമാക്കുന്നുണ്ട്. ഇന്റീരിയറിലെ പ്രധാന മാറ്റം പുതിയ 3-സ്പോക്ക് സ്റ്റിയറിങ് വീലാണ്. ഇത് റെനോയുടെ തന്നെ ജനപ്രിയ എസ്‌.യു.വിയായ 'കൈഗറിൽ' (Kiger) നിന്ന് കടമെടുത്തതാണ്. സ്റ്റിയറിങ്ങിൽ തന്നെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നിയന്ത്രിക്കാനുള്ള ബട്ടണുകളും ലഭ്യമാണ്.


പഴയ ഓതെന്റിക്, ടെക്നോ ട്രിമ്മുകൾ ഒഴിവാക്കി. ഇപ്പോൾ എവൊല്യൂഷൻ, ക്ലൈമ്പർ എന്നീ രണ്ട് ട്രിമ്മുകളിൽ മാത്രമാണ് വാഹനം ലഭ്യമാവുക. ഇവ രണ്ടും മാനുവൽ ട്രാൻസ്മിഷൻ, ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭിക്കും. അതേസമയം, എൻജിൻ വകഭേദത്തിൽ മാറ്റമില്ല. പഴയ മോഡലിൽ ഉണ്ടായിരുന്ന അതേ 1.0 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എൻജിൻ തന്നെയാണ് 2026 മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ഈ എൻജിൻ പരമാവധി 69 ബി.എച്ച്.പി കരുത്തും 92.5 എൻ.എം ടോർക്കും ഉദ്പ്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എ.എം.ടി ഗിയർബോക്സ് ഓപ്ഷനുകൾ വാഹനം ലഭ്യമാണ്. മാനുവൽ വകഭേദങ്ങൾക്കായി അധികമായി 70,450 രൂപ മുടക്കി ഡീലർ വഴി സി.എൻ.ജി കിറ്റ് ഘടിപ്പിക്കാനുള്ള സൗകര്യം റെനോ നൽകുന്നുണ്ട്. ഇതിന് മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറണ്ടിയും കമ്പനി ഉറപ്പുനൽകുന്നു.

സുരക്ഷയുടെ കാര്യത്തിൽ വേരിയന്റുകൾ അനുസരിച്ച് മാറ്റങ്ങളുണ്ട്. എവൊല്യൂഷൻ ട്രിമ്മിൽ ഡ്യുവൽ എയർബാഗുകുകളാണ് നൽകിയതെങ്കിൽ ക്ലൈമ്പർ വകഭേദത്തിൽ ആറ് എയർബാഗുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ റിയർ പാർക്കിങ് കാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് (എ.എം.ടി വേരിയന്റുകൾക്ക് മാത്രം), എ.ബി.എസ് വിത്ത് ഇ.ബി.ഡി എന്നിവയും സുരക്ഷക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്. മാരുതി സുസുക്കി ആൾട്ടോ കെ10, എസ്-പ്രെസ്സോ എന്നിവയാണ് വിപണിയിൽ ക്വിഡിന്റെ പ്രധാന എതിരാളികൾ. വരും മാസങ്ങളിൽ കൂടുതൽ പുതിയ മോഡലുകളും പരിഷ്കാരങ്ങളും ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്ന് റെനോ ഇന്ത്യ സിഇഒ സ്റ്റീഫൻ ഡെബ്ലെയ്‌സ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:renault kwidHatchbackAuto NewsLatest News
News Summary - 2026 Renault Kwid Launched in the Indian market
Next Story