പുത്തൻ ഡിസൈനും ഫീച്ചറുകളും; സാഹസിക യാത്രക്ക് കൂട്ടാകാൻ കെടിഎം 250 അഡ്വഞ്ചർ വരുന്നു
text_fieldsഇന്ത്യയിൽ സൂപ്പർ അഡ്വഞ്ചർ ബൈക്കുകളിൽ വീണ്ടും വിപ്ലവവം സൃഷ്ട്ടിക്കാനൊരുങ്ങി കെടിഎം. സാഹസികയാത്രക്ക് വേണ്ടി കെടിഎം അവതരിപ്പിച്ച അഡ്വഞ്ചർ 390ക്കും അഡ്വഞ്ചർ 390 എക്‌സിനും ശേഷം പുതിയ ഫീച്ചറുകളോടെ ഇന്ത്യൻ നിരത്തുകളിൽ തരംഗമാകാൻ പുതിയ അഡ്വഞ്ചർ 250 ഉടനെ പുറത്തിറക്കുമെന്ന് കെടിഎം അറിയിച്ചു.
കാഴ്ചയിൽ 390 അഡ്വഞ്ചർ ബൈക്കുകളോട് ഏറെ സാമ്യമുണ്ട് ഈ ബൈക്കിന്. പക്ഷെ ടാങ്കിന്റെ രൂപകല്പനയും പ്രൊജക്ടർ ഹെഡ്‌ലാമ്പിന്റെ പുതിയ ഡിസൈനിങ്ങും അഡ്വഞ്ചർ 390ൽ നിന്നും അഡ്വഞ്ചർ 250 യെ വ്യത്യസ്തമാക്കുന്നുണ്ട്. അഡ്വഞ്ചർ 250 യിൽ എൽസി4സി എന്ന ഏറ്റവും പുതിയ എൻജിനാണ് കെടിഎം ഉപയോഗിച്ചിട്ടുള്ളത്. 249 സിസിയിൽ സിംഗ്ൾ സിലിണ്ടർ ലിക്വിഡ് കൂളന്റ് ആണ് എൻജിനിൽ ഉപയോഗിച്ചിട്ടുള്ളത്. 31 എച്ച്.പി പവറും 25 എൻ.എം മാക്സിമം ടോർക്കുമാണ് എൻജിൻ നൽകുക.
160 കിലോഗ്രാം ഭാരം വരുന്ന വണ്ടിക്ക് 1464 എം.എം വീൽബേസുണ്ട്. മുൻവശത്തെ ടയർ സൈസ് 19 ഇഞ്ച് വരുമ്പോൾ പിറകുവശത്തെ ടയറിന്റെ സൈസ് 17 ഇഞ്ച് മാത്രമാണ്. എല്ലാ ഭൂപ്രദേശത്തും ഒരു പോലെ ഉപയോഗിക്കാവുന്ന ടയർ ഉള്ള വാഹനം എന്ന പ്രത്യേകതയും ഈ അഡ്വഞ്ചർ ബൈക്കിനുണ്ട്. കൂടാതെ സാഹസിക മേഖലയിൽ ഉപയോഗിക്കാനായി അഡ്വഞ്ചർ മോഡ് എന്ന എക്സ്ട്രാ ഫീച്ചറും കമ്പനി നൽകിയിട്ടുണ്ട്. 2.48 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. രണ്ട് കളറുകളിൽ ബൈക്ക് ലഭിക്കുമെന്ന് കമ്പനി ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.