ബജാജ് പൾസർ ആർ.എസ്200 പുനരവതരിച്ചു; കൂടുതൽ സ്മാർട്ടായി, സ്റ്റൈലിഷായി
text_fieldsരാജ്യത്തെ മുൻനിര ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോ വൻ ലോഞ്ചോടെ പുതുവർഷം ആരംഭിച്ചു. ബജാജിന്റെ ജനപ്രിയ മോഡലായ 'പൾസൽ ആർ.എസ്200' പുനരവതരിപ്പിച്ചത്. 2015 അരങ്ങേറ്റം കുറിച്ച മോഡലിന് പത്ത് വർഷത്തിന് ഇപ്പുറമാണ് ഒരു അപ്ഡേറ്റഡ് വേർഷൻ പിറവിയെടുക്കുന്നത്.
ആകർഷകമായ രൂപവും കരുത്തുറ്റ ഏഞ്ചിനും സജീകരിച്ച ആർ.എസ്200 ന്റെ പ്രാരംഭ വില 1.84 ലക്ഷം രൂപയാണ്. ബജാജ് ഓട്ടോയുടെ മോട്ടോർസൈക്കിൾ ലൈനപ്പിലെ ഏക സ്പോർട്സ് ബൈക്കാണിത്.
ഡിസൈനിങ്ങിൽ ഏറെകുറേ പഴയ മോഡൽ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. ആർ.എസ്200ന് ഇരട്ട-പ്രൊജക്‌ടർ LED ഹെഡ്‌ലാമ്പ് സജ്ജീകരിച്ചിട്ടുള്ളത്. അത് ബ്രൗൺ നിറമുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ (DRLs) കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒരു വിൻഡ്ഷീൽഡും ഇതിന് മുകളിൽ ലഭ്യമാണ്. ഹെഡ്‌ലാമ്പ് ക്ലസ്റ്ററിൽ സൈഡ് മിററുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ബൈക്കിന്റെ ഫെയറിംഗിൽ ഷാർപ്പ് ലൈനുകൾ നൽകിയിട്ടുണ്ട്. ഇത് അൽപ്പം അഗ്രസീവ് ലുക്ക് നൽകുന്നു. ഇത് കൂടാതെ, ഒരു പുതിയ അപ്‌ഡേറ്റ് എന്ന നിലയിൽ, അതിൽ പുതിയ ഗ്രാഫിക്സും കമ്പനി ചേർത്തിട്ടുണ്ട്.
ആർ.എസ് 200ൽ കമ്പനി എൽ.സി.ഡി പാനൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് അതിന്റെ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററായി ഉപയോഗിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എസ്.എം.എസ് അലർട്ടുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഗിയർ സൂചകങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ തുടർന്നും ലഭിക്കും. ബൈക്കിന് ആകർഷകത്വം നൽകുന്നതിനായി, മഴ, ഓഫ് റോഡ്, റോഡ് എന്നിവ ഉൾപ്പെടുന്ന 3 റൈഡിംഗ് മോഡുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എഞ്ചിനും പ്രകടനവും
എൻജിൻ മെക്കാനിസത്തിൽ ബജാജ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മുമ്പത്തെപ്പോലെ, 200 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനിലാണ് ഈ ബൈക്ക് വരുന്നത്. ഈ എഞ്ചിൻ 24 എച്ച്.പി കരുത്തും 18.74 ന്യൂട്ടൺ മീറ്റർ ടോർക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിൻ 6-സ്പീഡ് ട്രാൻസ്മിഷൻ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇത് മൾട്ടി-പ്ലേറ്റ് ക്ലച്ച് സിസ്റ്റവുമായി വരുന്നു. ഇത് കൂടാതെ, സുഗമമായ ഗിയർ ഷിഫ്റ്റിങ്ങിനായി അസിസ്റ്റും സ്ലിപ്പർ ക്ലച്ച് ഫംഗ്ഷനും കമ്പനി നൽകിയിട്ടുണ്ട്.
പൾസർ RS200 ന്റെ മുൻവശത്ത്, ആൻറി ഫ്രിക്ഷൻ ബുഷിനൊപ്പം വരുന്ന ടെലിസ്‌കോപിക് ഫോർക്ക് സസ്പെൻഷനാണ് കമ്പനി നൽകിയിരിക്കുന്നത്. നൈട്രോക്സ് മോണോ ഷോക്ക് ഒബ്സർവർ സസ്പെൻഷൻ പിൻഭാഗത്ത് നൽകിയിട്ടുണ്ട്. ബ്രേക്കിങ്ങിക്കുറിച്ച് പറയുകയാണെങ്കിൽ, മുന്നിൽ 300 എം.എം ഡിസ്‌ക് ബ്രേക്കും പിന്നിൽ 230 എം.എം ഡിസ്‌ക് ബ്രേക്കും നൽകിയിട്ടുണ്ട്. 17 ഇഞ്ച് വീലാണ് ഈ ബൈക്കിൽ കമ്പനി നൽകിയിരിക്കുന്നത്.
ഡ്യുവൽ-ചാനൽ ആൻറി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്) സജ്ജീകരിച്ചിരിക്കുന്ന ഈ ബൈക്ക് മൊത്തം മൂന്ന് നിറങ്ങളിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. ഇതിൽ ഗ്ലോസി റേസിംഗ് റെഡ്, പേൾ മെറ്റാലിക് വൈറ്റ്, ആക്ടീവ് സാറ്റിൻ ബ്ലാക്ക് നിറങ്ങൾ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

