പ്രതാപം വീണ്ടെടുക്കാൻ അവനെത്തുന്നു, അഡാസുമായി ഹാരിയർ
text_fieldsതുടക്കത്തിൽ കത്തിക്കയറുകയും എതിരാളികൾ ശക്തരായതോടെ അൽപം പിന്നോട്ട് പോവേണ്ടിയും വന്ന ടാറ്റ ഹാരിയർ കൂടുതൽ കരുത്തനായി കളം പിടിക്കാനെത്തുന്നു. ഇത്തവണ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) ഉൾപ്പെടെ കൂടുതൽ കരുത്തുമായാണ് വരവ്.
2023 ഹാരിയറിന് 10 പുതിയ അഡാസ് സവിശേഷതകളാണുള്ളത്. മുന്നിൽ നിന്നുള്ല കൂട്ടിയിടി മുന്നറിയിപ്പ്, എമർജൻസി ബ്രേക്കിങ്ങ്, ഹൈ ബീം അസിസ്റ്റ്, ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയിൻ മാറ്റ മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഡോർ ഓപ്പൺ അലേർട്ട്, ട്രാഫിക് സൈൻ മുന്നറിയിപ്പ് , റിയർ ക്രോസ് ട്രാഫിക് അലേർട്ട്, പിൻ ഭാഗത്തെ ഇടിയിൽ നിന്നുള്ള മുന്നറിയിപ്പ് എന്നിവയാണിവ.
ആപ്പിൾ കാർപ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള പുതിയ 10.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360 ഡിഗ്രി കാമറ, ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയോടെയാണ് ഹായിയർ എത്തുന്നത്.
2.0 ലിറ്റർ ക്രിയോടെക് ഡീസൽ എഞ്ചിനാണ് പുതിയ ടാറ്റ ഹാരിയറിന്‍റെ കരുത്ത്. 170 പി.എസ് പവറും 350 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ (എം.ടി.), 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (എ.ടി) എന്നിവയാണുള്ളത്. എം.ജി ഹെക്ടറിനും ജീപ്പ് കോമ്പസിനും എതിരാളിയായി ഹാരിയർ 2023 തുടരും.
വേരിയന്റ് അടിസ്ഥാനത്തിലുള്ള 2023 ടാറ്റ ഹാരിയർ എം.ടിയുടെ വിലകൾ (എക്സ്-ഷോറൂം, ന്യൂഡൽഹി)
XE - 15 ലക്ഷം രൂപ
XM - 16.45 ലക്ഷം
XMS - 17.70 ലക്ഷം
XT+ - 18.69 ലക്ഷം
XT+ ഡാർക്ക് - 19.04 ലക്ഷം
XZ - 19.24 ലക്ഷം
XZ ഡ്യുവൽ ടോൺ - 19.44 ലക്ഷം
XZ+ - 21.32 ലക്ഷം
XZ+ ഡ്യുവൽ ടോൺ - 21.52 ലക്ഷം
XZ+ ഡാർക്ക് - 21.67 ലക്ഷം
XZ+ റെഡ് ഡാർക്ക് - 21.77 ലക്ഷം
എ.ടി വിലകൾ (എക്സ്-ഷോറൂം, ന്യൂഡൽഹി)
XMAS - 19 ലക്ഷം രൂപ
XTA+ - 19.99 ലക്ഷം
XTA+ ഡാർക്ക് - 20.34 ലക്ഷം
XZA - 20.54 ലക്ഷം
XZA ഡ്യുവൽ ടോൺ - 20.74 ലക്ഷം
XZA+ - 22.62 ലക്ഷം
XZA+ ഡ്യുവൽ ടോൺ - 22.82 ലക്ഷം
XZA+ ഡാർക്ക് - 22.97 ലക്ഷം
XZA+ റെഡ് ഡാർക്ക് - 23.07 ലക്ഷം
XZA+ (O) - 23.62 ലക്ഷം
XZA+ (O) ഡ്യുവൽ ടോൺ - 23.82 ലക്ഷം
XZA+ (O) ഡാർക്ക് - 23.97 ലക്ഷം
XZA+ (O) റെഡ് ഡാർക്ക് - 24.07 ലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

