Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right'ഉള്ളറിയിച്ച്'...

'ഉള്ളറിയിച്ച്' മഹീന്ദ്ര സ്‌കോർപ്പിയോ-എൻ

text_fields
bookmark_border
Mahindra Scorpio-N Interior
cancel
Listen to this Article

വാഹനപ്രേമികൾ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌കോർപ്പിയോ-എൻ എസ്.യു.വിയുടെ ഇന്റീരിയർ മഹീന്ദ്ര വെളിപ്പെടുത്തി. 2022 ജൂൺ 27ന് അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായാണ് വാഹനത്തിന്‍റെ അകക്കാഴ്ച കമ്പനി പുറത്ത് വിട്ടത്. മികച്ച ഡിസൈനും കൂടുതൽ സാങ്കേതികവിദ്യയും ഉള്ള ക്യാബിനോടെയാണ് പുതു തലമുറ മഹീന്ദ്ര സ്‌കോർപിയോ-എൻ എത്തിയിരിക്കുന്നത്. നേരത്തെ വാഹനത്തിന്‍റെ എക്സ്റ്റീരിയർ കമ്പനി പുറത്ത് വിട്ടിരുന്നു.


എ.സി വെന്റുകൾ ഡാഷ് ബോർഡിൽ ലംബമായാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിലുള്ള സ്‌കോർപിയോ ക്ലാസിക്ക് എന്ന മോഡലിന് സമാനമായ ലേഔട്ടിലാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമുള്ളത്. വെള്ളി നിറത്തിന്‍റെ ചുറ്റുപാടുകൾക്കുള്ളിലാണ് ഇവ ഉൾക്കൊള്ളിച്ചത്. രണ്ട് പോഡുകൾക്കുള്ളിലുള്ള സെമി-ഡിജിറ്റൽ യൂണിറ്റാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. ഡാഷ്ബോർഡും സീറ്റുകളും ഡ്യുവൽ-ടോൺ ബ്രൗൺ, ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞിരിക്കുന്നു.

ഡാഷ്‌ബോർഡിൽ പാസഞ്ചർ വശത്ത് നൽകിയ സ്‌കോർപ്പിയോ-എൻ ബാഡ്‌ജിംഗ് മനോഹരമായിട്ടുണ്ട്. ഗിയർ ലിവറിനോട് ചേർന്ന് വ്യത്യസ്ത ​ മോഡുകൾക്കായി ഒരു നോബും ഉണ്ട്. ഇലക്ട്രിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിങ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ, റൂഫ് മൗണ്ടഡ് സ്പീക്കറുകൾ എന്നിവ 2022 മഹീന്ദ്ര സ്‌കോർപിയോ-എൻ-ലെ മറ്റ് സവിശേഷതകളാണ്. അഡ്രിനോ എക്‌സ് യൂസർ ഇന്റർഫേസ് ഉൾപ്പെടെ നിരവധി സവിശേഷതകളും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടുണ്ട്.


ഡ്രൈവറുടെ മയക്കം കണ്ടെത്തുന്നതിന് അഡ്രിനോ എക്‌സ് യൂസർ ഇന്റർഫേസ് സഹായിക്കും. XUV 700ൽ ആണ് ഇൗ പുതിയ സാങ്കേതികവിദ്യ ആദ്യമായി കൊണ്ടുവന്നത്. മാത്രമല്ല, സോണിയുടെ ത്രീഡി ശബ്ദ സംവിധാനവും വാഹനത്തിൽ ഉണ്ടാവും. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും മൂന്നാം നിരയിൽ മുൻവശത്തേക്ക് തിരിഞ്ഞിരിക്കുന്ന സീറ്റുകളുമാണ് ലഭിക്കുക. താഴ്ന്ന വേരിയന്റുകൾക്ക് രണ്ടാം നിരയിൽ ബെഞ്ച് ശൈലിയിലുള്ള സീറ്റ് ലഭിക്കാനാണ് സാധ്യത.


മികച്ച ബൂട്ട് സ്പേസിനായി മൂന്നാം നിരയിൽ 60:40 എന്ന അനുപാതത്തിൽ സീറ്റുകൾ മടക്കിവെക്കാം. റിയർ ആക്‌സിലിൽ മെക്കാനിക്കൽ ഡിഫറൻഷ്യലും മുന്നിൽ ബ്രേക്ക് ലോക്ക് ഡിഫറൻഷ്യലും ലഭിക്കും. റോൾ-ഓവർ മിറ്റിഗേഷൻ ബ്രേക്കുകൾ, വെഹിക്കിൾ ഡൈനാമിക് കൺട്രോൾ എന്നിവയുമായി സ്കോർപിയോ-എൻ വരാൻ സാധ്യതയുണ്ട്. ഈ രണ്ട് പുതിയ സംവിധാനങ്ങളും ബോഡി റോൾ, ഓവർസ്റ്റീയർ, അണ്ടർസ്റ്റീയർ പ്രശ്നങ്ങൾ എന്നിവ തടയാൻ സഹായിക്കും.

4662 എം.എം നീളവും 1917 എം.എം വീതിയും 1870 എം.എം ഉയരവുമായാണ് വാഹനത്തിനുള്ളത്. 2750 എം.എം ആണ് വീൽബേസ്. 2.2 ലിറ്റർ എം ഹോക്ക് ഡീസൽ എഞ്ചിനും പുതിയ 2.0 ലിറ്റർ എം സ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിനും എസ്‌.യു.വിയിൽ ലഭിക്കും. രണ്ട് എഞ്ചിനുകളിലും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഉണ്ടാവും. 4x4 വേരിയന്റിലും റിയർവീൽ ഡ്രൈവ് വേരിയന്‍റിലും വാഹനം ലഭ്യമാവും. വാഹനത്തിന്‍റെ വില ജൂൺ 27ന് മഹീന്ദ്ര വെളിപ്പെടുത്തും. 10.5 ലക്ഷം മുതൽ 18.5 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നു. ടാറ്റ സഫാരി, ഹ്യുണ്ടായ് അൽകാസർ, എം.ജി ഹെക്ടർ പ്ലസ് എന്നിവക്കെതിരെയാവും സ്‌കോർപിയോ-എൻ മത്സരിക്കുക.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahindra Scorpio-N Interior
News Summary - 2022 Mahindra Scorpio-N Interior Revealed
Next Story